ദഹനപ്രശ്നങ്ങളും മലബന്ധവും പാര്‍ക്കിൻസണ്‍ രോഗത്തിന്റെ ലക്ഷണങ്ങളോ?

Spread the love

ദഹനപ്രശ്നങ്ങളും മലബന്ധവും ഏറെക്കാലമായി അലട്ടുന്നുണ്ടെങ്കില്‍ പാർക്കിൻസണ്‍സ് അസുഖത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍.

video
play-sharp-fill

സെറിബ്രല്‍ കോർട്ടക്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നാഡീവ്യൂഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വയറിലെ പ്രശ്നങ്ങളിലൂടെയാണ് ആരംഭിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. നാഡീവ്യൂഹത്തെയും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളെയും ബാധിക്കുന്ന അസുഖമാണ് പാർക്കിൻസണ്‍സ്. വളരെ സാവധാനത്തിലാണ് അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുക.

ലോകത്ത് 8.2 മില്യണ്‍ പേർക്ക് പാർക്കിൻസണ്‍സ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഗാസ്ട്രോഇന്‍റസ്റ്റിനല്‍ ട്രാക്റ്റിലെ ആവരണം ഇല്ലാതാകുന്നത് പാർക്കിൻസണ്‍സ് ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും. വയറിലുണ്ടായ പ്രശ്നങ്ങള്‍ കാലക്രമേണ എങ്ങനെ തലച്ചോറിനെ ബാധിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ന്യൂറോഗാസ്ട്രോഎന്‍ററോളജിസ്റ്റ് തൃഷ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്കിൻസണ്‍സ് ബാധിച്ചവർക്കെല്ലാം കൈയില്‍ വിറയല്‍ ഉണ്ടാകുന്നതിനും കാലങ്ങള്‍ക്കു മുൻപേ തന്നെ വയറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. പഠനത്തിന്‍റെ ഭാഗമായി 10,000ത്തോളം പേർക്ക് എൻഡോസ്കോപ്പി ചെയ്തിരുന്നു. ഇവരില്‍ ഇന്‍റസ്റ്റൈൻ ട്രാക്റ്റിലെ ആവരണം നഷ്ടപ്പെട്ടിരുന്നവരില്‍ ഭൂരിഭാഗം പേരെയും 14 വർഷങ്ങള്‍ക്കു ശേഷം പരിശോധിച്ചപ്പോല്‍ പാർക്കിൻസണ്‍സിനു സാധ്യതയുള്ളതായി കണ്ടെത്തി.