play-sharp-fill
ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു…മിസ് ചെയ്യുന്നു രാഹുലേട്ടനെ; ഭര്‍ത്താവിന് എതിരെ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് എന്ന് യുവതി; കഴുത്തിലെ പാട് കേബിൾ ചുറ്റി ഉണ്ടായതല്ലെന്നും ജന്മനാ ഉള്ള പാടെന്നും യുവതി ; പന്തീരങ്കാവ് കേസിൽ യുവതിയും വീട്ടുകാരും ചേർന്ന് നടത്തിയ കള്ളക്കഥയിൽ ബലിയാടായത് പന്തീരാങ്കാവ് സ്റ്റേഷനിലെ മുൻ സിഐ അടക്കം രണ്ടുപൊലീസുകാര്‍

ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു…മിസ് ചെയ്യുന്നു രാഹുലേട്ടനെ; ഭര്‍ത്താവിന് എതിരെ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് എന്ന് യുവതി; കഴുത്തിലെ പാട് കേബിൾ ചുറ്റി ഉണ്ടായതല്ലെന്നും ജന്മനാ ഉള്ള പാടെന്നും യുവതി ; പന്തീരങ്കാവ് കേസിൽ യുവതിയും വീട്ടുകാരും ചേർന്ന് നടത്തിയ കള്ളക്കഥയിൽ ബലിയാടായത് പന്തീരാങ്കാവ് സ്റ്റേഷനിലെ മുൻ സിഐ അടക്കം രണ്ടുപൊലീസുകാര്‍

കോഴിക്കോട് :
ഒരു പാട് റിഗ്രറ്റ് ചെയ്യുന്നു…മിസ് ചെയ്യുന്നു രാഹുലേട്ടനെ പന്തിരങ്കാവ് കേസിലെ യുവതിയുടെ തുറന്നുപറച്ചിലിലൂടെ ഞെട്ടിയത് കേരളമൊട്ടുക്കുമാണ്.
ഭര്‍ത്താവിന് എതിരെ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത് എന്ന് യുവതി വ്യക്തമാക്കി.
പന്തീരങ്കാവ് കേസിൽ യുവതിയും വീട്ടുകാരും ചേർന്ന് നടത്തിയ കള്ളക്കഥയിൽ ബലിയാടായത് പന്തീരാങ്കാവ് സ്റ്റേഷനിലെ മുൻ സിഐ അടക്കം രണ്ടു പൊലീസുകാരാണ്.

കേസെടുക്കാൻ വൈകിയതിന്റെ പേരിൽ സിഐ സസ്പെൻഷനിൽ പോയപ്പോൾ പ്രതിയായ രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിൻ്റെ പേരിൽ മറ്റൊരു പോലീസുകാരൻ പ്രതിയായി മാറി.

പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ ഭർത്താവിന് എതിരായ പരാതിയില്‍ നിന്ന് പിന്മാറിയ യുവതി വീണ്ടും ആരോപണങ്ങള്‍ നിഷേധിച്ച്‌ യൂട്യൂബ് വീഡിയോ ഇന്നും പുറത്തിറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെ ആരും ഭീഷണിപ്പെടുത്തുന്നില്ലെന്നും താൻ സുരക്ഷിതയാണെന്നും പുതിയ വീഡിയോയില്‍ യുവതി വെളിപ്പെടുത്തി. സമ്മർദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. അമ്മയെ അറിയിച്ചിട്ടാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നത്.

താൻ പരാതി പറയാത്തതിനാലാണ് പന്തീരാങ്കാവ് പൊലീസ് ആദ്യം കേസെടുക്കാതിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിള്‍ വെച്ച്‌ കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണ്. അത് മർദനമേറ്റതിന്റെ പാടല്ല.

കയ്യില്‍ ഉണ്ടായിരുന്ന പരിക്കും റിസപ്ഷൻ പാർട്ടിക്ക് ഡാൻസ് കളിച്ചപ്പോള്‍ ഉണ്ടായതാണ്. ഇതാണ് താൻ മർദിച്ചതാണെന്ന് കാണിച്ചുകൊടുത്തത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മർദ്ദം മൂലമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും പുതിയ വീഡിയോയില്‍ യുവതി പറഞ്ഞു.

മാട്രിമോണി അക്കൗണ്ടില്‍ പരിചയപ്പെട്ട ഒരാളുടെ ഫോണ്‍ കോളുമായി ബന്ധപ്പെട്ടാണ് വീട്ടിൽ വച്ച് രാഹുലുമായി തർക്കം ഉണ്ടായത്. കേസിന് ബലം കിട്ടാൻ വേണ്ടി വക്കീല്‍ പറഞ്ഞത് അനുസരിച്ചാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്.

രാഹുലിന്റെ വീട്ടില്‍ നിന്ന് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, രാഹുലിന്റെ കൂടെ പോയാല്‍ രക്ഷിതാക്കള്‍ പിന്നെ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതി വിശദീകരിക്കുന്നു.