play-sharp-fill
“വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം…! ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സമൂഹ മാധ്യമത്തില്‍ വൈറലായി; ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; രാജി കാലാവധി തീരാൻ ആറ് മാസം ബാക്കി നില്‍ക്കെ

“വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം…! ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സമൂഹ മാധ്യമത്തില്‍ വൈറലായി; ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; രാജി കാലാവധി തീരാൻ ആറ് മാസം ബാക്കി നില്‍ക്കെ

സ്വന്തം ലേഖിക

മലപ്പുറം: ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവന്നതോടെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു.

കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സമൂഹ മാധ്യമത്തില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് ലഭിക്കുന്ന കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇയാള്‍ ഭാര്യയുമായി ചര്‍ച്ച ചെയ്തത്. ‘പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന കമ്മീഷന്‍ നഷ്ടമാകും. വരുമാനം നിലനിര്‍ത്തണമെങ്കില്‍ കാലുമാറണം, അത് മോശവുമാണ്”- എന്നാണ് ഇയാള്‍ ഭാര്യയോട് ഫോണില്‍ പറഞ്ഞത്.

ഈ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വൈറലാകുകയുമായിരുന്നു. ഡിസിസി വൈസ് പ്രസിഡന്‍റ് കെ സി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അജീഷ് എടയാലത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഷൗക്കത്തിന്റെ പിഴവ് കണ്ടെത്തി.

തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി എസ് ജോയ്, ഷൗക്കത്തിനോട് രാജിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ധാരണപ്രകാരം പ്രസിഡന്റ് പദവി ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത രണ്ടര വര്‍ഷം ലീഗിനുമാണ്. ഷൗക്കത്തിന് ആറ് മാസം കൂടി കാലാവധി ബാക്കി നില്‍ക്കെയാണ് രാജി.