പനച്ചിക്കാട് പഞ്ചായത്തിലെ പൊതു അടുക്കള വെള്ളിയാഴ്ച മുതൽ മുതൽ: സഹായം ആവശ്യമെങ്കിൽ ഈ നമ്പരുകളിൽ വിളിക്കാം
സ്വന്തം ലേഖകൻ
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചൺ സെന്റർ നാളെ പ്രവർത്തനം ആരംഭിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കഴിഞ്ഞപ്പോൾ തന്നെ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.ആർ സുനിൽ കുമാറിൻ്റെ നേത്യത്വത്തിൽ സംഘാടനം ആരംഭിച്ചു. രാവിലെ 10 മണിക്ക് സ്റ്റിയറിംഗ് കമ്മറ്റി കൂടി തീരുമാനങ്ങൾ എടുത്തു.
കാവിലമ്മ കേറ്ററിംഗ് സർവ്വീസ് ഉടമ അനിച്ചേട്ടൻ കിച്ചണും പാത്രങ്ങളും സൗജന്യമായി നൽകി. പലചരക്ക് സാധനങ്ങളും പച്ചകറികളും വാങ്ങുവാൻ സ്റ്റാൻറ്റിംഗ് കമ്മറ്റി അഗങ്ങളെ ചുമതലപ്പെടുത്തി. കുടുബശ്രീ പ്രവർത്തകരെ പാചകത്തിന് നിയോഗിച്ചു. സ്ഥലവും പാചകക്കാരെയും ഡോ.ലാലിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ പരിശോദിച്ചു സുരക്ഷ ഉറപ്പാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് പാചകം ആരംഭിക്കും. 11.30 തിന് രണ്ട് സ്വക്വാഡായി വിതരണം തുടങ്ങും. അതാത് വാർഡുമെമ്പറുടെ കൈയ്യിൽ ആ വാർഡിലെ ആവശ്യക്കാർക്ക് പൊതി എത്തിക്കും. മെമ്പർമാർ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിവില്ലാത്ത ആളുകളുടെ വീട്ടിൽ ഭക്ഷണപ്പൊതി എത്തിക്കും.
ഈ പ്രവർത്തനത്തിൽ സഹായിക്കുവാൻ നിരവധി പേർ വിളിക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ഉള്ളതുകൊണ്ട് ആൾക്കൂട്ടം ഒഴിവാക്കുന്നു. പ്രായോഗിക ബദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ഭക്ഷണം ആവശ്യമുള്ളവർ ഈ നമ്പരിൽ രാവിലെ 9 ന് മുൻപ് വിളിക്കുക 9961510474, 9446388678.