18,390 രൂപയില്‍ നിന്ന് 24,520 രൂപയിലേക്ക്….! പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു; പ്രാബല്യത്തില്‍ വന്നത് ഒക്ടോബര്‍ ഒന്ന് മുതല്‍

18,390 രൂപയില്‍ നിന്ന് 24,520 രൂപയിലേക്ക്….! പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചു; പ്രാബല്യത്തില്‍ വന്നത് ഒക്ടോബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍.

വേതനം വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന് നല്‍കാവുന്ന വേതനമായാണ് വര്‍ധിപ്പിച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്‌എൻ/എഎൻഎം പാസായവര്‍ക്കാകും ഈ വേതനം ലഭിക്കുക. നഴ്സുമാരുടെ ഫീല്‍ഡ് സര്‍വീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും.

പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പ് കോര്‍ഡിനേഷൻ കമ്മിറ്റിയിലാണ് തീരുമാനം. പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സി.ഐ.ടി.യു) നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി.