play-sharp-fill
ഭീകരതയ്ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്ന് എസ്ഡിപിഐ നേതാക്കൾ ; പലസ്തീനിലെ മനുഷ്യക്കുരുതി: സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു  

ഭീകരതയ്ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്ന് എസ്ഡിപിഐ നേതാക്കൾ ; പലസ്തീനിലെ മനുഷ്യക്കുരുതി: സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു  

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പലസ്തീനില്‍ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു. ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.

അഭയാര്‍ഥികളെ പോലും നിഷ്‌കരുണം ബോംബിട്ടു കൊല്ലുന്ന യുദ്ധകുറ്റകൃത്യം ഇസ്രയേല്‍ നിര്‍ബാധം തുടരുകയാണ്. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രയേലിന്റെ ക്രൂരതയ്ക്ക് വിധേയരാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ രാജ്യാന്തര മര്യാദകളും കാറ്റില്‍ പറത്തിയാണ് ഇസ്രയേല്‍ പലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റ് ഭീകരതയ്ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്നും പ്രതിഷേധ പരിപാടികളിൽ സംസാരിച്ച എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.