play-sharp-fill
പാലപ്ര തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ സപ്താഹമണ്ഡപം ശിലാസ്ഥാപനം നാളെ ; വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും

പാലപ്ര തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ സപ്താഹമണ്ഡപം ശിലാസ്ഥാപനം നാളെ ; വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കും

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന സപ്താഹമണ്ഡപത്തിൻ്റെ ശിലാസ്ഥാപന കർമ്മം നാളെ (26-7-24 വെള്ളി)വാഴൂർ തീർത്ഥപാദാശ്രമത്തിലെ ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ രാവിലെ 7.59 നും 8.35 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ നിർവ്വഹിക്കും.

ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലത്താണ് മണ്ഡപം പണികഴിപ്പിക്കുന്നത്. പാലപ്രയിലെ ഭക്തജനങ്ങളുടെ ചിരകാല അഭിലാഷമായ സപ്താഹമണ്ഡപം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഭക്തജനങ്ങൾ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പൊൻകുന്നം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ് മോഹൻ, ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി അഡ്വ . പി. ജീരാജ്, കാഞ്ഞിരപ്പള്ളി ശ്രീദേവീവിലാസം വെള്ളാളസമാജം പ്രസിഡൻ്റ് എം.റ്റി.സജീവ്, കെ.വി.എസ്. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ.ഹരി,കെ. പി. എം.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് രാജു കുന്നുംപുറം, അഖില തിരുവിതാംകൂർ മലയരയ മഹാസഭ ബ്രാഞ്ച് – 34 പ്രസിഡൻ്റ് സജി വാളി പ്ളാക്കൽ തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.