play-sharp-fill
പാലക്കാട്ട് സി പി ഐ ക്കുള്ളിൽ വിഭാഗിയത: അനൗദ്യോഗിക നീക്കങ്ങൾ വഴിമുട്ടിയതോടെ ഒത്തുതീർപ്പു സാധ്യത മങ്ങി.

പാലക്കാട്ട് സി പി ഐ ക്കുള്ളിൽ വിഭാഗിയത: അനൗദ്യോഗിക നീക്കങ്ങൾ വഴിമുട്ടിയതോടെ ഒത്തുതീർപ്പു സാധ്യത മങ്ങി.

പാലക്കാട്: പൊട്ടിത്തെറിയുടെ വക്കിലുള്ള പാലക്കാട് സിപിഐ യിലെ വിഭാഗീയത പരിഹരിക്കാനുള്ള അനൗദ്യോഗിക നീക്കങ്ങൾ വഴിമുട്ടിയതോടെ ഒത്തുതീർപ്പു സാധ്യത മങ്ങി. പ്രശ്നപരിഹാരത്തിനുള്ള വ്യവസ്‌ഥകൾ ഇരുകൂട്ടരും അംഗീകരിക്കാത്തതാണ് സമവായ ചർച്ചകൾക്കു തടസ്സമായത്. സംസ്‌ഥാന നേത്യത്വത്തിൻ്റെ ഇടപെടലിൽ പ്രശ്നനം തീരുമെന്ന പ്രതീക്ഷയിലാണു പ്രവർത്തകർ.

സിപിഐയുടെ ചരിത്രത്തിൽ ആദ്യമായാണ് മതർ സേവ് സി പിഐ ഫോറം രൂപീകരിച്ച് നേതൃത്വത്തിനു തലവേദനയായിരിക്കുന്നത്. പാർട്ടി വിരുദ്ധർക്കെതിരെയുള്ള കടുത്ത

നിലപാടിൽ ഉറച്ചുനിന്ന് വിഭാഗീയത ഇല്ലാതാക്കാനാണു ജില്ലാ നേത്യത്വത്തിൻ്റെ തീരുമാനമെങ്കിൽ, നേതൃത്വം മാറണമെന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നുമാണു വിമതരുടെ
വ്യവസ്ഥ‌കൾ. വിഷയത്തിൽ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം മുതിർന്ന നേതാവ് കെ.ഇ ഇസ്‌മായിലിനെ പരോക്ഷമായി കുറ്റപ്പെടുത്തിയിരുന്നു. അതിന് ഇസ്മായിൽ കഴിഞ്ഞദിവസം നേരിട്ടു മറുപടി പറഞ്ഞതായാ ണു വിവരം വിഭാഗീയതയെ തുണയ്ക്കുന്ന നേതൃത്വത്തിലെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലരെക്കൂടി ഉന്നംവച്ചാണ് ബ നോയ് വിശ്വത്തിൻ്റെ മുന്നറിയ പ്പെന്നും പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ട് കാനം രാജേന്ദ്രന്റെ കാലത്തു രൂപീകരിച്ച എക്‌സ് ക്യൂട്ടീവാണു നിലവിലുള്ളത്.