മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി നടി. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം.
ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.
2008ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കി. അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. മുകേഷ് സിനിമ സെറ്റില്‍ വെച്ചാണ് ലൈംഗീകാവശ്യത്തിനായി സമീപിച്ചതെന്നും നടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
“മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാൻ തുടർന്നും സിനിമയില്‍ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,” നടി കുറിച്ചു.
“ഇതിന്റെ ഫലമായി മലയാളസിനിമാ മേഖലയില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. എനിക്ക് മാനസികമായും ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നീതി തേടുകയാണ് ഞാൻ. ഹീനമായ പ്രവൃത്തികള്‍ ചെയ്തവർക്കെതിരെ നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയാണ്,” നടി കൂട്ടിച്ചേർത്തു.
തന്നെ ഉപദ്രവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ വെളിപ്പെടുത്തല്‍
ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ അമ്മ സംഘടനയുടെ നിര്‍ണായക എക്‌സിക്യൂട്ടിവ് യോഗം നാളെ കൊച്ചിയില്‍ ചേരും. ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയിലാകും യോഗം ചേരുക. പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുക, ഒപ്പം ഇപ്പോഴത്തെ പ്രതിസന്ധികളെ പറ്റിയുള്ള വിശദമായ ചര്‍ച്ചകളുമാണ് പ്രധാന അജണ്ട.
ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് സിദ്ധിഖിനെതിരെ യുവനടി ആരോപിച്ചത്. തന്റെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിക്കുകയും ലൈംഗീകചേഷ്ടകള്‍ കാണിച്ചതായും യുവനടി കൂട്ടിച്ചേർത്തു.
പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ സിദ്ധിഖ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞതായും യുവനടി പറഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ലൈംഗികാരോപണവുമായി നടി. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർക്കെതിരെയാണ് നടിയുടെ ആരോപണം.
ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 2013ലാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത്.2008ല്‍ പുറത്തിറങ്ങിയ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്ന തനിക്ക് ജയസൂര്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കി. അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിപ്പിച്ചതിന് ശേഷമാണ് ഇടവേള ബാബു മോശമായി പെരുമാറിയതെന്നും നടി വെളിപ്പെടുത്തി. മുകേഷ് സിനിമ സെറ്റില്‍ വെച്ചാണ് ലൈംഗീകാവശ്യത്തിനായി സമീപിച്ചതെന്നും നടി പറഞ്ഞു.”മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, അഭിഭാഷകൻ ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു എന്നിവർ ശാരീരികമായും അല്ലാതെയും ഉപദ്രവിച്ചത് വെളിപ്പെടുത്തുന്നതിനായാണ് ഈ പോസ്റ്റ്. 2013ല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കവെ ഇവർ ശാരീരികമായി പീഡിപ്പിക്കുകയും മോശംഭാഷയില്‍ പെരുമാറുകയും ചെയ്തു. ഞാൻ തുടർന്നും സിനിമയില്‍ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും ഉപദ്രവം സഹിക്കാനാകുന്നതിലും അപ്പുറമാകുകയായിരുന്നു,” നടി കുറിച്ചു.