play-sharp-fill
പാലക്കാട് ന​ഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ചു; സിസിടിവിയിൽ നിന്ന് മോഷ്ടാവിന്റെ  ദൃശ്യങ്ങൾ കണ്ടെടുത്തു; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട് ന​ഗരമധ്യത്തിലെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടിച്ചു; സിസിടിവിയിൽ നിന്ന് മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തു; പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: ന​ഗരമധ്യത്തിൽ ബസ് മോഷണം.കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്.

തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണിത്. പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ തന്നെ നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

പട്ടികാട് സ്വദേശി സാലുവിന്‍റെ ഉടമസ്ഥതയിലുള്ള ബസാണിത്. ഇന്നലെ വൈകിട്ട് 8.20ഓടെ ട്രിപ്പ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇത് പമ്പിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ബസ് കണ്ടെത്തിയത്