play-sharp-fill
പാലക്കാട് വിവാഹ മോചനനടപടികള്‍ക്കായി കുടുംബക്കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട് വിവാഹ മോചനനടപടികള്‍ക്കായി കുടുംബക്കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

പാലക്കാട്: വിവാഹ മോചനനടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ബൈക്കില്‍ കോടതിയില്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group