
കോട്ടയം: തുടര്‍ച്ചയായി കെട്ടിട തകര്‍ച്ചയുണ്ടായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
കോട്ടയം നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
നഗരസഭയുടെ കുമാരനല്ലൂർ സോണല്‍ ഓഫീസിന്റെ വാര്‍ക്കപ്പാളിയാണ് തുടർച്ചയായി തകര്‍ന്നു വീഴുന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ചതിനു സമാനമായ ദുരന്തം ഇവിടെയും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്ന ജനങ്ങളും.
മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് വാര്‍ക്ക അടര്‍ന്നു വീണ് അപകടമുണ്ടാകുന്നത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയുടെ മുന്‍ ഭാഗതത്തെ പ്ലാസ്റ്ററിങ്ങാണ് അടര്‍ന്നു വീണത്. സംഭവസമയം ആരെങ്കിലുമുണ്ടായിരുന്നുവെങ്കില്‍ ഗുരുതര പരുക്കുണ്ടാകുമായിരുന്നു.
ഒന്നര വര്‍ഷം മുൻപ് മുകള്‍ നിലയില്‍ സോണല്‍ ഓഫീസിനുള്ളില്‍ പ്ലാസ്റ്ററിങ്ങ് അടര്‍ന്നു വീഴുകയും ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ എട്ടാം തിയതി പകല്‍ ഇപ്പോള്‍ അപകടമുണ്ടായ സ്ഥലത്തെ പ്ലാസ്റ്ററിങ്ങ് തകര്‍ന്നിരുന്നു.
തുടര്‍ച്ചയായി കെട്ടിട തകര്‍ച്ചയുണ്ടായിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നു പരാതിയുണ്ട്.
കാല്‍ നൂറ്റാണ്ടായി യുഡിഎഫാണ് കോട്ടയം നഗരസഭ ഭരിക്കുന്നത്.അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നു സോണല്‍ ഓഫീസ് പിന്നിലുള്ള ഹാളിലേക്കെങ്കിലും മാറ്റി സ്ഥാപിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്നു ആവശ്യം ശക്തമാണെങ്കിലും നഗരസഭ ഇന്നേ വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല







