Thursday, April 23, 2026

വിൻഡോയിലൂടെ കയ്യും തലയും അടക്കം പുറത്തിട്ടും കാറിൻ്റെ ഡോറിൽ ഇരുന്നും യുവാക്കളുടെ സാഹസിക യാത്ര; കെഎൽ 09 എഎസ് 0460 എന്ന വാഹനത്തിൽ ആയിരുന്നു യുവാക്കളുടെ അഭ്യാസം; റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്

Spread the love

പാലക്കാട്: പാലക്കാട് വീണ്ടും കാറിൽ യുവാക്കളുടെ സഹാസിക യാത്ര. കൊച്ചി – സേലം ദേശീയ പാതയിൽ വെച്ച് കഞ്ചിക്കോട് കുരുടിക്കാട് വെച്ചായിരുന്നു സംഭവം.

video
play-sharp-fill

കാറിന്‍റെ ഡോറിൽ യുവാക്കൾ കയറിയിരുന്നുള്ള യുവാക്കളുടെ യാത്രയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. KL 09 AS 0460 എന്ന വാഹനത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.

റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group