Saturday, April 25, 2026

ആറ് മാസത്തെ സൂപ്പർ വിസയില്‍ മകനെ കാണാൻ കാനഡയില്‍ പോയ ഇന്ത്യക്കാരിക്ക് ആശുപത്രി ബില്‍ 57 ലക്ഷം; ഇൻഷുറൻസ് പോളിസിയുണ്ടായിട്ടും ആദ്യം ക്ലെയിം നിരസിക്കപ്പെട്ടു

Spread the love

ഒട്ടാവ: ആറ് മാസത്തെ സൂപ്പർ വിസയില്‍ കാനഡയിലെത്തിയ 88 വയസ്സുകാരിയായ ഇന്ത്യക്കാരിക്ക് ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ നല്‍കേണ്ടിവന്നത് 96,000 കനേഡിയൻ ഡോളർ (57 ലക്ഷം രൂപ).

video
play-sharp-fill

ഇൻഷുറൻസ് പോളിസിയുണ്ടായിട്ടും ആദ്യം ക്ലെയിം നിരസിക്കപ്പെട്ടു. സംഭവം വാർത്തയായതോടെ ഇൻഷുറൻസ് കമ്ബനി തീരുമാനം പുനപരിശോധിക്കുമെന്ന് അറിയിച്ചു.

ആലീസ് ജോണ്‍ എന്ന 88കാരിയാണ് ഒന്‍റാറിയോയിലെ ബ്രാംപ്ടണില്‍ മകൻ ജോസഫ് ക്രിസ്റ്റിയെയും കുടുംബത്തെയും കാണാനെത്തിയത്. അതിനിടയില്‍ അടിയന്തരമായി ആവശ്യമായി വന്ന വൈദ്യസഹായം ആ കുടുംബത്തിന് വലിയ ആഘാതമായി മാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമ, ശ്വാസതടസ്സം, പനി എന്നിവ ബാധിച്ചതോടെ ആലീസ് ജോണിനെ ഹാമില്‍ട്ടണ്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിനിടെ ആലീസിന് വെന്‍റിലേറ്റർ സഹായം വേണ്ടിവന്നു. 1,00,000 ഡോളർ വരെ കവറേജ് ലഭിക്കുന്ന സൂപ്പർ വിസ ട്രാവല്‍ ഇൻഷുറൻസ് പോളിസി ആലീസ് എടുത്തിരുന്നു. പക്ഷേ അവരുടെ ക്ലെയിം നിരസിക്കപ്പെട്ടു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ഈ പോളിസി പ്രകാരം കവറേജിന് അർഹതയില്ല എന്നാണ് അറിയിപ്പ് ലഭിച്ചത്.

 

ഈ അറിയിപ്പ് വലിയ ഞെട്ടലുണ്ടാക്കിയെന്ന് ജോസഫ് ക്രിസ്റ്റി പറഞ്ഞു. മൂന്ന് വർഷമായുള്ള ഡോക്ടറുടെ ഒരു കുറിപ്പടിയിലും ‘കണ്‍ജസ്റ്റീവ് ഹാർട്ട് ഫെയിലിയർ’ എന്ന പദം ഉണ്ടായിരുന്നില്ലെന്ന് ക്രിസ്റ്റി പറഞ്ഞു. ക്ലെയിം നിരസിക്കപ്പെട്ടതോടെ ആശുപത്രിവാസത്തിന്‍റെ മുഴുവൻ ചെലവും കുടുംബം വഹിക്കണമെന്ന അവസ്ഥയായി. ശരിക്കും നിരാശ തോന്നിയെന്ന് ജോണ്‍ ക്രിസ്റ്റി പറഞ്ഞു.