വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വാറന്റ് കേസിലെ പ്രതികളെ പിടിക്കണമെന്ന് എസ് എച്ച് ഒ; അമിതജോലി സമ്മർദ്ദം മൂലം പൊലീസുകാരി സ്റ്റേഷനിൽ തലകറങ്ങി വീണു; പൊൻകുന്നം സ്റ്റേഷനിലെ സി.ഐ ക്കെതിരെ വനിതാ കമ്മീഷനെ സമീപിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥ

സ്വന്തം ലേഖകൻ

പൊൻകുന്നം: വാറന്റ് കേസിലെ പ്രതികളെ പിടികൂടണമെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് സി ഐ യുടെ നിർദ്ദേശം.

പ്രതിയെ അന്വേഷിച്ച് പല തവണ വീട്ടിൽ ചെന്നെങ്കിലും ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയോട് എസ് എച്ച് ഒ കയർത്ത് സംസാരിക്കുകയും പ്രതിയെ പിടിച്ച് കൊണ്ട് വരാൻ നിർബന്ധിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എച്ച് ഒ യുടെ സമ്മർദ്ദം തുടർന്നതോടെ ഉദ്യോഗസ്ഥ സ്റ്റേഷനിൽ തല കറങ്ങി വീണു. തുടർന്ന് സഹപ്രവർത്തകരായ പൊലീസുകാർ ഇവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ് എച്ച് ഒ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് മുൻപും ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അതിന് ശേഷം മാനസിക പീഡനവും സമ്മർദ്ദവും വർധിച്ചുവെന്നാണ് ഉദ്യോഗസ്ഥ പറയുന്നത്.

പൊൻകുന്നം സ്റ്റേഷനിലെ എസ്എച്ച്ഒ യ്ക്കെതിരെ എസ്പിക്കും വനിതാ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ.