പൊലീസ് കൃത്യമായി പണിയെടുത്തു; അനിഷ്ട സംഭവങ്ങളില്ലാതെ  പാലാ ജൂബിലി തിരുനാളിന് കൊടിയിറങ്ങി

പൊലീസ് കൃത്യമായി പണിയെടുത്തു; അനിഷ്ട സംഭവങ്ങളില്ലാതെ പാലാ ജൂബിലി തിരുനാളിന് കൊടിയിറങ്ങി

സ്വന്തം ലേഖകൻ

പാലാ : ആയിരങ്ങൾ പങ്കെടുത്ത പാലാ ജൂബിലി പെരുന്നാൾ അനിഷ്ടസംഭവങ്ങളുണ്ടാകാതെ നടത്താനായത് പാലാ ഡിവൈഎസ്പി എ.ജെ തോമസിനും സംഘത്തിനും പൊൻ തൂവലായി .

നഗരം മുഴുവൻ കൃത്യമായ നിരീക്ഷണവും വിളിപ്പുറത്ത് പൊലീസ് സേവനം ഉറപ്പിച്ചുമാണ് എ.ജെ തോമസ് ജൂബിലി പെരുന്നാളിന് ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുതല്‍ തടങ്കലായി കസ്റ്റഡിയിലെടുത്തത് പത്ത് പേരെയാണ്. സംഘാടകര്‍ക്കും നാട്ടുകാര്‍ക്കും സമാധാനപരമായതും ആശ്വാസകരവുമായിരുന്നു പെരുന്നാൾ .

തലമുറകളുടെ സംഗമത്തിന്‌ വേദിയൊരുക്കിയാണ് ജൂബിലിത്തിരുനാള്‍ സമാപിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ ജൂബിലിത്തിരുനാളിന്റെ ആഘോഷമധുരം നുണയാന്‍ പാലാ നഗരത്തിലെത്തിയത്‌. മരിയന്‍ റാലി, തിരുക്കര്‍മ്മങ്ങള്‍, സാംസ്‌ക്കാരിക ഘോഷയാത്ര,ടൂവീലര്‍ ഫാന്‍സിഡ്രസ്‌ മത്സരം, ബൈബിള്‍ ടാബ്‌ളോ മത്സരം, പ്രദക്ഷിണം, തിരുനാള്‍ സന്ദേശം തുടങ്ങിയവ പ്രധാന ആകര്‍ഷകങ്ങളായി.കൊടിതോരണങ്ങളാലും വൈദ്യുതി ദീപാലങ്കാരങ്ങളാലും അണിഞ്ഞൊരുങ്ങിയ പാലാ നഗരം തിരുനാളിനെ വരവേറ്റത്‌

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷംമുള്ള പെരുന്നാളിന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പാലാ ഡിവൈ.എസ്.പി എ.ജെ. തോമസിന്റെ നേതൃത്വത്തില്‍ എസ് എച്ച് ഒ കെ.പി. ടോംസണ്‍, എസ്.ഐ അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമാണ് തിരുനാളിന് സുരക്ഷയൊരുക്കാൻ നഗരത്തിലിറങ്ങിയത്.