പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു
കറാച്ചി: പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഗസൽ ഗാനത്തിലൂടെ പാകിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് നയ്യാര. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറി.
1950 ൽ അസമിലെ ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ – പാകിസ്ഥാൻ വിഭജനത്തിന് മുമ്പ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് അദ്ദേഹമാണ്. 1958-ലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലേക്ക് നയ്യാരയും കുടുംബവും കുടിയേറിയത്.
Third Eye News K
0