കെവിൻ വധം: ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു; വെറുതേ വിട്ടതിൽ നിരാശയെന്ന് കെവിന്റെ പിതാവ്
കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ പിതാവ് ചാക്കോ ജോണിനെ വെറുതെ വിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. നീനുവിന്റെ പിതാവ് ചാക്കോ ജോണിന് കൊലപാതകത്തിൽ മുഖ്യ പങ്കുണ്ടെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു. ദുരഭിമാനകൊല തന്നെയെന്ന് കോടതി കണ്ടെത്തിയതിൽ തൃപ്തിയുണ്ട്. അതേസമയം ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നു. ചാക്കോയ്‌ക്കെതിരെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടായിട്ടും വെറുതെ വിട്ടത് ശരിയായില്ലെന്നും പിതാവ് ജോസഫ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. കെവിന്‍ കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതും ദൃക്‌സാക്ഷികളുടെ […]