ഫ്‌ളാറ്റുണ്ട്, കോടികളുടെ ആസ്ഥിയുണ്ട്: പെൺകുട്ടിയോട് നമ്പരിറക്കി ഫ്‌ളാറ്റിലെത്തിച്ചു: മലയാളി യുവാവിന് ക്രൂരമർദനമേൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; ആരെന്നും ഏതെന്നും അറിയാതെ പ്രചരിക്കുന്നത് മുറി മലയാളം പറയുന്ന യുവാവിന്റെ വീഡിയോ
തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ഫ്‌ളാറ്റുണ്ടെന്നും കോടികളുടെ അസ്ഥിയുണ്ടെന്നും വിശ്വസിപ്പിച്ച് പെൺകുട്ടികളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ പേരിൽ മലയാളി യുവാവിന് ക്രൂരമർദനമേൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മലയാളവും ഇംഗ്ലീഷും മാറി മാറി പറയുന്ന യുവാവിന്റെയും യുവതിയുടെയും യുവതിയ്‌ക്കൊപ്പമുള്ള ഒരാളുടെയും വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആഡംബര ഹോട്ടലിന്റെ മുറിയിൽ യുവതിയും സംഘവും ചേർന്ന് യുവാവിനെ മർദിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. പല തരത്തിലുള്ള തലക്കെട്ടിനു കീഴിൽ വീഡിയോ പ്രചരിക്കുകയാണ്. എന്നാൽ, സത്യമെന്താണ് എന്നത് മാത്രം ഇപ്പോഴും വ്യക്തമല്ല. […]