play-sharp-fill

ലഡു കഴിച്ച് മടുത്തു ; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി യുവാവ്

സ്വന്തം ലേഖിക മീററ്റ്: എല്ലാദിവസവും തനിക്ക് കഴിക്കാനായി ഭാര്യ ലഡു മാത്രം നൽകുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം മീററ്റിലാണ് ഭാര്യയ്ക്കെതിരെ വിചിത്രമായ പരാതിയുമായി യുവാവ് കോടതിയിലെത്തിയത്. ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ഭക്ഷണമായി ലഡു മാത്രം നൽകുന്നതെന്നാണ് യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ യുവാവാണ് കുടുംബ കോടതിയിൽ പരാതിയുമായെത്തിയത്. രാവിലെയും രാത്രിയും നാല് ലഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നൽകിയിരുന്നത്. മറ്റ് ഭക്ഷണം നൽകുകയോ കഴിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും യുവാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് […]

വീണ്ടും മഴയ്ക്ക് സാധ്യത: ഓഗസ്റ്റ് 20 മുതൽ 24 വരെ കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 20 മുതൽ 24 വരെയുളള 5 ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നതോടെയാണ് വീണ്ടും മഴയെത്തുന്നത്.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 22ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം സംസ്ഥാനത്ത് കനത്ത നാശനഷ്ടം വരുത്തിയ തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായിരിക്കുകയാണ്.

വീണ്ടും കളികളത്തിലേക്ക് ; ശ്രീശാന്തിന്റെ ആജീവനന്ത വിലക്ക് അവസാനിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ് കേസിൽ ആരോപണവിധേയനായ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ ആജീവനന്ത വിലക്ക് ഏഴ് വർഷമായി കുറച്ചുകൊണ്ടുള്ള ഉത്തരവ് ബി.സി.സി.ഐ ഓംബുഡ്‌സ്മാൻ റിട്ട.ജഡ്ജ് ഡി.കെ ജെയിൻ പുറത്തിറക്കി. സുപ്രീംകോടതി നിർദേശമനുസരിച്ചാണ് തീരുമാനം. അടുത്ത വർഷം ആഗസ്റ്റിൽ വിലക്ക് കാലവധി ആവസാനിക്കും. ശ്രീശാന്തിനെ ടീമിലെടുക്കാൻ തടസമില്ലെന്ന് കെ.സി.എ പ്രതിനിധി വ്യക്തമാക്കി. വിലക്ക് നീക്കിയതിനെത്തുടർന്ന് ഇന്ത്യൻ ടീമിൽ തിരികെയെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ദൈവാത്തിന്റെ അനുഗ്രഹമാണെന്നും ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി […]

പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷിച്ചു: സഹായമഭ്യർഥിച്ച് ആദ്യമെത്തിയത് ദിലീപ്

ഷിംല: കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഛത്രുവില്‍ നിന്നും മണാലിയിലേക്ക് ടീമിനെ മാറ്റുകയാണെന്നും ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഭക്ഷണമടക്കമുള്ളവ ഇവര്‍ക്ക് എത്തിച്ചു നല്‍കിയതായി ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. കുടുങ്ങിയ പ്രദേശത്ത് നിന്നും ബേസ് ക്യാമ്ബ് വരെയുള്ള 22 കിലോമീറ്റര്‍ സംഘം നടക്കണമെന്നും നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ജുവിനെയും സംഘത്തേയും രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നടനും മഞ്ജുവിന്റെ […]

കണ്ണീരിൽ കുതിർന്ന് പോത്തുകൽ സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും: കവളപ്പാറ ദുരന്തം കവർന്നെടുത്തത് സ്‌കൂളിലെ 6 കുട്ടികളെ

പോ​ത്തു​ക​ൽ (മ​ല​പ്പു​റം): മലപ്പുറം കവളപ്പാറയിൽ പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളിന് നഷ്ടമായത് തങ്ങളുടെ 6 വിദ്യാർത്ഥികളെയാണ്. പ്രളയ ദുരന്തത്തെത്തുടർന്ന് രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ആദ്യമായി സ്‌കൂൾ തുറന്നപ്പോൾ ക​ണ്ണീ​രി​ൽ ന​ന​ഞ്ഞാ​ണ്​ പല കുട്ടികളും വിദ്യാലയമുറ്റത്തേക്ക് തിരികെ എത്തിയത്. ഒരേ ബെഞ്ചിലിരുന്ന് പഠനം നടത്തിയിരുന്ന കൂട്ടുകാരെ അവസാനമായി ഒരു നോക്ക് കാണുവാൻ പോലും അവർക്കായില്ല. പത്താം ക്ലാസ് വിദ്യാർഥിനികളായ ക​വ​ള​പ്പാ​റ ഗോ​പി​യു​ടെ മ​ക​ൾ പ്ര​ജി​ഷ, പ​ള്ള​ത്ത്​ ശിവന്റെ മ​ക​ൾ ശ്രീ​ല​ക്ഷ്​​മി എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. […]

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയിലടക്കം സമർപ്പിച്ചിരിക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ നിലപാടറിയിച്ചത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. എന്നാൽ ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ഫേസ്‌ബുക്കിന്റെ വാദം.. സൈബർ കുറ്റകൃത്യങ്ങൾ തടയാനും വ്യാജവാർത്ത നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അപമാനിച്ചു: സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മുൻകൂർ ജാമ്യത്തിനായി തിരുമേനി നെട്ടോട്ടത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഗാന്ധിനഗർ പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂര്യ ജാമ്യത്തിനായി തിരുമേനി നെട്ടോട്ടം തുടങ്ങി. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ 11 നാണ് ഫെയ്‌സ്ബുക്കിലാണ് സൂര്യകാലടിമന സൂര്യൻ ഭട്ടതിരിപ്പാട് പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ പ്രചാരണം നടത്തുകയും, ദുരിതാശ്വാസ നിധിയിൽ തുക നിക്ഷേപിക്കരുതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് […]

നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഹിമാചൽപ്രദേശത്തിൽ കുടുങ്ങിക്കിടക്കുന്നു: ചുറ്റും പ്രളയജലം

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഹിമാചലിലെ ഛത്രുവിൽ എത്തിയത്. എന്നാൽ മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഞ്ജു സുരക്ഷിത സ്ഥാനത്താണെന്നും സാറ്റലൈറ്റ് ഫോണിലൂടെ തന്നോട് സംസാരിച്ചെന്നും സഹോദരൻ മധു വാര്യർ വ്യക്തമാക്കി. എന്നാൽ കനത്ത മഴയിലും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാവുന്നില്ല. ഭക്ഷണ സാധനങ്ങൾ തീരാറായ അവസ്ഥയിലാണെന്നും മധു പറഞ്ഞു. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്. […]

12 വർഷമായി അകാരണമായി ശബരിമല തന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തുന്നു ; കണ്ഠരര് മോഹനര് ഹൈക്കോടതിയിലേക്ക്

സ്വന്തം ലേഖിക കൊച്ചി: തന്നെ ശബരിമല ക്ഷേത്രത്തിൽ തന്ത്രി ആയി നിയമിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കണ്ഠരര് മോഹനര് ഹൈക്കോടതിയിൽ ഹർജി നൽകി. 12 വർഷമായി അകാരണമായി തന്ത്രി പദവിയിൽ നിന്നു മാറ്റി നിർത്തുന്നതായി മോഹനര് ഹർജിയിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി. ശബരിമലയിൽ ഒരു വർഷത്തെ താന്ത്രിക ചുമതലകൾ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര് മോഹനരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവര് ഒരു […]

പ്രണയ ബന്ധം ചോദ്യം ചെയ്ത പിതാവിനെ മകളും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി: പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തിയത് 15 കാരി

ബെംഗളൂരു : പ്രണയബന്ധം എതിർത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് പാലില്‍ ഉറക്കഗുളിക നല്‍കി മയക്കിയശേഷം കുത്തിക്കൊന്ന് തീകൊളുത്തി. രാജസ്ഥാന്‍ സ്വദേശിയായ വസ്ത്രവ്യാപാരി ജയ്കുമാര്‍ (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15-കാരിയായ മകളെയും 18-കാരനായ ആണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു രാജാജിനഗറില്‍ ഞായറാഴ്ചയാണ് സംഭവം.പുതുച്ചേരിയില്‍ കല്യാണത്തിനുപോകുന്ന ഭാര്യ പൂജയെയും മകനെയും റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ട് മടങ്ങി എത്തിയ ജയകുമാറിന് ഉറക്കഗുളിക ചേര്‍ത്ത പാല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊന്ന് മൃതദേഹം ശൗചാലയത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍വാസികളാണ് […]