play-sharp-fill

പീച്ചി ഡാം തുറന്നു: സമീപ വാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേയ്ക്ക് വിടുന്നത്. ഇതോടെ സംസ്ഥാനത്ത് തുറന്ന ആകെ ഡാമുകളുടെ എണ്ണം 21 ആയി. 77.4 മീറ്ററാണ് ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് എന്നാല്‍ 79.25 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണശേഷി. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം അഞ്ച് സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ആശങ്ക തീരെ വേണ്ടെന്നും ജില്ലാ […]

ദുരിതം വിട്ടൊഴിയുന്നില്ല: ഭൂമിയിൽ വിള്ളൽ വീഴുന്നു; 7 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ: പേമാരിക്കും മണ്ണിടിച്ചലിനും പിന്നാലെ കണ്ണൂരിൽ ഭൂമിക്ക് വിള്ളൽ. പയ്യാവൂർ ഷിമോഗ കോളനി,കാവുമ്പായി,ഇരിട്ടി അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ആശങ്കയുളവാക്കി ഏക്കർ കണക്കിന് ഭൂമിയില്‍ വിള്ളല്‍ വീഴുന്ന സോയില്‍ ക്രീപ്പിങ്ങ് പ്രതിഭാസം ഉണ്ടായിരിക്കുന്നത്. ഇതേതുടർന്ന് ഷിമോഗയിലെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഷിമോഗയിലെ 750 മീറ്ററോളം പ്രദേശത്താണ് വിള്ളൽ രൂപപ്പെട്ടത്. ദിവസം കഴിയുന്തോറും വിള്ളൽ വർധിക്കുന്നുണ്ട്. ഷിമോഗക്ക് താഴെ നിരവധി ആരാധനാലയങ്ങളും, വീടുകളും ഉള്ള പ്രദേശമാണ് എന്നത് ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. കാവുമ്പായി പാലത്തിനടുത്ത് എ കെ ശശികലയുടെ നാലേക്കർ റബർ തോട്ടത്തിൽ 30 മീറ്ററോളം ദൂരത്തിൽ അരയടിയോളം […]

ദുരിതാശ്വാസത്തിന്റെ പേരിൽ വ്യാജ പ്രചാരണം: 32 കേസുകളിലായി നാലു പേർ അറസ്റ്റിൽ; നടപടി ശക്തമായി തുടരുമെന്നുറപ്പിച്ച് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം നേരിടുന്ന അതിശക്തമായ പ്രളയത്തിൽ വിഷം തുപ്പുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 32 ആയി. നാലു പേരെകൂടി അറസ്റ്റു ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പൊലീസ് ഇൻഫർമേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ മഞ്ചവിളാകം അമ്പലംവീട് അജയൻ ആണ് മാരായമുട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. […]

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു

ഇടുക്കി: കട്ടപ്പനയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. വെള്ളയാംകുടി സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. അഗ്നിക്കിരയായ ഓട്ടോയിൽ നിന്നും ഫ്രാൻസിസിനെ പുറത്തെടുത്ത് ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കോട്ടയം മൂലവട്ടത്ത് വിമുക്ത ഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസികളായ മലയാള മനോരമ ജീവനക്കാർ ഒളിവിൽ: കമ്പിവടിയ്ക്ക് തലയ്ക്ക് അടിയേറ്റ് മാരകമായി പരിക്കേറ്റ വിമുക്ത ഭടൻ 12 ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ; തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; പൊലീസ് അന്വേഷണം ശക്തമാക്കി

ക്രൈം ഡെസ്‌ക് കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനായ അയൽവാസിയെ കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട മലയാള മനോരമ ജീവനക്കാരായ ബന്ധുക്കൾ ഒളിവിൽ. മൂലവട്ടം റെയിൽവേ ക്രോസിന് സമീപം സരളം വീട്ടിൽ ഷാജി (67)യാണ് അയൽവാസികളുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് കോട്ടയം ഭാരത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ഷാജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അയൽവാസിയും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള എം.എം പബ്ലിക്കേഷൻസിലെ ജീവനക്കാരനായ മൂലവട്ടം നന്ദനം വീട്ടിൽ അനിൽകുമാർ, […]

അസാധ്യമായത് ഒന്നുമില്ല: മഹാപ്രളയത്തിൽ നാം അത് തെളിയിച്ചു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അസാധ്യമായത് ഒന്നുമില്ലെന്ന്‌ കേരള ജനത മഹാപ്രളയത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ […]

കാശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നേട്ടം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവര്‍ ഇതിന് മറുപടി പറയണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കാശ്മീർ താഴ്വരയിൽ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് […]

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു: കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചു പീഡിപ്പിച്ചു: വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ ഗർഫിലേയ്ക്ക് മുങ്ങി; ഒടുവിൽ പ്രതി പിടിയിലായി

സ്വന്തം ലേഖകൻ കൊച്ചി: ഭർ്ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്തു താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രവാസി മലയാളി ഒടുവിൽ അറസ്റ്റിലായി. കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ച ശേഷമാണ് യുവാവ് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചത്. ഫെയസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് പ്രവാസി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവാസി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതി പ്രവാസിക്കൊപ്പം കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. കളമശേരിയിൽ വാടകവീടെടുത്ത് […]

73ാം സ്വാതന്ത്ര്യ ദിന നിറവില്‍ ഭാരതം: ചെങ്കോട്ടയിൽ പതാക ഉയർത്തി നരേന്ദ്രമോദി; കാശ്‌മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം, പ്രളയബാധിതർക്ക് പിന്തുണയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തായി നിരവധി ഭാരതീയർ പ്രളയം മൂലം കഷതയനുഭവിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും […]

ക്യാമ്പുകളിൽ സ്വാന്തനവുമായി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ മീനച്ചിലാറിന്റെ തീരത്ത് മണ്ണിടിച്ചിലിൽ ഭീതിയോടെ കഴിഞ്ഞുവന്നിരുന്ന കുന്നത്തൂർ നിവാസികളെ മാറ്റി പാർപ്പിച്ചിരിക്കുന്ന മഠത്തിൽ കവലയിലെ ക്യാമ്പും വിജയപുരം,മണർകാട്, അയർക്കുന്നം പ്രദേശത്തെ ജനങ്ങൾ തിങ്ങി പാർക്കുന്ന തിരുവഞ്ചൂർ ചാണംചേരി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാരിഷ് ഹാളിൽ ഉള്ള ക്യാമ്പും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.ആറുമാനൂർ  കുന്നത്തൂർ നിവാസികൾ താമസിക്കുന്ന അംഗൻവാടി ചോരുന്ന അവസ്ഥകണ്ട് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചു. കൂടാതെ അംഗങ്ങൾക്കുള്ള  വസ്ത്രങ്ങളും സംഘടിപ്പിച്ചു നല്കി. തിരുവഞ്ചൂർ ചാണംചേരി ക്യാമ്പിലുള്ളവർക്കും […]