play-sharp-fill

അസാധ്യമായത് ഒന്നുമില്ല: മഹാപ്രളയത്തിൽ നാം അത് തെളിയിച്ചു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: അസാധ്യമായത് ഒന്നുമില്ലെന്ന്‌ കേരള ജനത മഹാപ്രളയത്തിലൂടെ തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മഴക്കെടുതികളില്‍ നിന്നും നമ്മള്‍ കരകയറുമെന്നും അതിജീവനം നടത്തുമെന്നും സ്വാതന്ത്ര്യദിനാഘോഷ സന്ദേശം നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമം. സ്വാതന്ത്ര്യം ജാതി മത-വംശ-ഉപദേശീയ-സംസ്‌കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ ഊട്ടിയുറപ്പിച്ചു. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശം. ഈ […]

കാശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചരിത്ര നേട്ടം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സർക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവര്‍ ഇതിന് മറുപടി പറയണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കാശ്മീർ താഴ്വരയിൽ മാത്രമായി 1.5 ലക്ഷം സൈനികരെയാണ് […]

ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു: കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചു പീഡിപ്പിച്ചു: വിവാഹിതനാണെന്ന് യുവതി അറിഞ്ഞതോടെ ഗർഫിലേയ്ക്ക് മുങ്ങി; ഒടുവിൽ പ്രതി പിടിയിലായി

സ്വന്തം ലേഖകൻ കൊച്ചി: ഭർ്ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്തു താമസിപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രവാസി മലയാളി ഒടുവിൽ അറസ്റ്റിലായി. കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ച ശേഷമാണ് യുവാവ് യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചത്. ഫെയസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. തുടർന്ന് പ്രവാസി യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. യുവതിയെ ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രവാസി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി. വിവാഹം കഴിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതി പ്രവാസിക്കൊപ്പം കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. കളമശേരിയിൽ വാടകവീടെടുത്ത് […]

73ാം സ്വാതന്ത്ര്യ ദിന നിറവില്‍ ഭാരതം: ചെങ്കോട്ടയിൽ പതാക ഉയർത്തി നരേന്ദ്രമോദി; കാശ്‌മീരിൽ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്നം, പ്രളയബാധിതർക്ക് പിന്തുണയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: 73ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിക്കഴിച്ചവരെ സ്മരിക്കുന്നുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഈ രാജ്യത്തിനായി ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ നല്‍കി. ആയിരങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തായി നിരവധി ഭാരതീയർ പ്രളയം മൂലം കഷതയനുഭവിക്കുന്നുവെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും […]

ക്യാമ്പുകളിൽ സ്വാന്തനവുമായി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ മീനച്ചിലാറിന്റെ തീരത്ത് മണ്ണിടിച്ചിലിൽ ഭീതിയോടെ കഴിഞ്ഞുവന്നിരുന്ന കുന്നത്തൂർ നിവാസികളെ മാറ്റി പാർപ്പിച്ചിരിക്കുന്ന മഠത്തിൽ കവലയിലെ ക്യാമ്പും വിജയപുരം,മണർകാട്, അയർക്കുന്നം പ്രദേശത്തെ ജനങ്ങൾ തിങ്ങി പാർക്കുന്ന തിരുവഞ്ചൂർ ചാണംചേരി സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാരിഷ് ഹാളിൽ ഉള്ള ക്യാമ്പും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.ആറുമാനൂർ  കുന്നത്തൂർ നിവാസികൾ താമസിക്കുന്ന അംഗൻവാടി ചോരുന്ന അവസ്ഥകണ്ട് അത് പരിഹരിക്കാൻ വേണ്ട നടപടികൾ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചു. കൂടാതെ അംഗങ്ങൾക്കുള്ള  വസ്ത്രങ്ങളും സംഘടിപ്പിച്ചു നല്കി. തിരുവഞ്ചൂർ ചാണംചേരി ക്യാമ്പിലുള്ളവർക്കും […]

മാന്യവായനക്കാർക്ക് തേർഡ് ഐ ന്യൂസ് ലൈവിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

രാജ്യം 72 – ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മാന്യവായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ.

രണ്ടു ലക്ഷവും രണ്ടു പാക്കറ്റ് റെസ്‌കും: കൈക്കൂലിയായി കൃഷി ഓഫിസർ ആവശ്യപ്പെട്ടത് കേട്ട് വിജിലൻസും ഞെട്ടി; കൈക്കൂലി നൽകാത്ത നൂറു ഫയലുകൾ ഓഫിസിൽ നിന്നും മുക്കി

സ്വന്തം ലേഖകൻ ചങ്ങനാശേരി: കൈക്കൂലി നൽകാത്ത ഫയലുകൾ വീട്ടിലേയ്ക്കു മുക്കുകയും കേസുകൾ പരമാവധി വൈകിപ്പിക്കുകയും ചെയ്തിരുന്ന ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം ആലുംമൂട് മണ്ഡലം ജംക്ഷനിൽ തിരുവോണം വീട്ടിൽ വസന്തകുമാരി വീട്ടിലും സ്വയം നിയമിച്ച ജീവനക്കാരിയുടെ വീട്ടിലുമായി വിജിലൻസ് കണ്ടെത്തിയത് നൂറിലേറെ ഫയലുകൾ. അഴിമതി നടക്കാത്തതും, കൈക്കൂലി കിട്ടാത്തതുമായ നൂറിലേറെ ഫയലുകൾ ഇവർ മുക്കിയ ശേഷം കൈക്കൂലിയ്ക്കു വേണ്ടി വാദിച്ചിരുന്നതായാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലൻസ് ശുപാർശ നിലനിൽക്കെയാണു കൈക്കൂലിക്കേസിൽ പിടിയിലായത്. ടാക്സ് ഓഫിസർ […]

റെഡ് അലേർട്ട് നൽകി കനത്ത മഴയുണ്ടാകും; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച കനത്ത മഴയ്ക്ക് വ്യാഴാഴ്ച മുതൽ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും. സംസ്ഥാനത്താകെ വെള്ളപ്പൊക്കത്തിലും കാലാവസ്ഥാ ദുരന്തത്തിലുമായി ഇതുവരെ 101പേർ മരിച്ചെന്നാണ് കണക്ക് . എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 95 ആണ്. 60 പേരെ കണ്ടുകിട്ടാനുണ്ട്. 1,218 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,89,567 പേരാണ് കഴിയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മണിക്കൂറിൽ 35 മുതൽ 45 വരെ കിലോമീറ്റർ വേഗതയിൽ കാശുവീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളോട് […]

ദുരിത ഭൂമിയിലെ കർമ്മധീരന് രാഷ്ട്രീയമില്ല: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായി ജയസൂര്യയും മോഹൻലാലും അടക്കമുള്ള പ്രമുഖർ; വീടും പണവും കരുണയും ഒഴുകിയെത്തും

സ്വന്തം ലേഖകൻ കോഴിക്കോട്: രണ്ടാം പ്രളയത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മതവും രാഷ്ട്രീയവും നോക്കാതെ സഹായവുമായി പ്രമുഖർ. കോഴിക്കോട് രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് സഹായവുമായി ആദ്യമെത്തിയത് സിനിമാ താരം ജയസൂര്യയായിരുന്നു. ഇതിനു പിന്നാലെ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള വൻ താര നിര തന്നെ മുന്നോട്ട് എത്തി. ലിനുവിന്റെ മാതാവിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി സഹായവാഗ്ദാനം നൽകിയതിന് പിന്നാലെ നിരവധി പേർ ലിനുവിനെ സഹായിക്കാൻ രംഗത്തുവന്നു. ലിനുവിന്റെ കുടുംബത്തിന് നടൻ കൈത്താങ്ങുമായി നടൻ ജയസൂര്യയും മോഹൻലാലിന്റെ വിശ്വാശാന്തി ഫൗണ്ടേഷനും രംഗത്തുവന്നു. ലിനുവിന്റെ കുടുംബത്തിനായി […]

ജീവിതത്തിൽ ഇന്ന് വരെ മദ്യം കൈകൊണ്ട് തൊടാത്ത മാന്യൻ ശ്രീറാം വെങ്കിട്ടരാമൻ: മാന്യനായ തന്നെ കേസിൽ കുടുക്കി: സസ്‌പെൻഷൻ പിൻവലിക്കാൻ ശ്രീറാം ട്രൈബ്യൂണലിലേയ്ക്ക്; സർക്കാരിനെ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചടിയോ..?

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിന്നും പുഷ്പം പോലെ രക്ഷപെടാൻ വഴിയൊരുങ്ങിയ ശ്രീറാം വെങ്കിട്ടരാമന് സർവീസിൽ തിരികെ കയറാനുള്ള മാർഗവും തെളിയുന്നു. താൻ ജീവിതത്തിൽ ഇന്നു വരെ മദ്യം തൊട്ടിട്ടില്ലെന്നും മാന്യനാണെന്നുമുള്ള വാദമുഖങ്ങളുമായി ശ്രീറാം വെങ്കിട്ടരാമൻ ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ സർക്കാർ സസ്‌പെന്റ് ചെയ്തിരിക്കുന്ന ശ്രീറാമിന് തിരികെ സർവീസിൽ എത്താൻ അവസരം ഒരുങ്ങിയാൽ സർക്കാരിന് അത് കനത്ത തിരിച്ചടിയായി മാറും. അപകടത്തിന് ശേഷം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വൈകിയതിനെ തുടർന്നാണ് ശ്രീറാമിന് കേസിൽ നിന്നും രക്ഷപെടാൻ […]