play-sharp-fill

കേരളത്തിൽ വീണ്ടും കനത്ത മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ […]

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും കേസില്‍ തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാത്രമല്ല കേസിന്റെ തെളിവുശേഖരണത്തിലുള്‍പ്പെടെ സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്. മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് എന്ന തോട് നികത്തിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കനത്ത മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂക്ഷമായി. വെളളം കെട്ടി നിന്ന് റോഡിലും സമീപത്തെ വീടുകളിലേക്കും വെളളം കയറി. ഒടുവില്‍ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വൈ […]

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നൽകിയിരിക്കുന്നത്. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ 115 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര […]

ജില്ലയിൽ തീരാതെ ദുരിതപ്പെയ്ത്ത്: ക്യാമ്പുകളിൽ ഇപ്പോഴും 8391 കുടുംബങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ പ്രളയജലം ഒഴുകിയെത്തിയതോടെ ജില്ലയിലെ 8391 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ജില്ലയിലെ 160 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്. 11348 പുരുഷന്മാരും, 12149 സ്ത്രീകളും 3095 പുരുഷന്മാരുമാണ് ക്യാമ്പുകളിൽ ഉള്ളത്. ആകെ 26592 ആളുകളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 106 ക്യാമ്പുകളിലായി 3179 കുടുംബങ്ങളാണ് കോട്ടയം താലൂക്കിലെ ക്യാമ്പുകളിൽ കഴിയുന്നത്. 3832 പുരുഷന്മാരും 4337 സ്ത്രീകളും 1385 കുട്ടികളും അടക്കം 9554 […]

ദുരന്ത ബാധിത മേഖലകൾ ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും

തിരുവനന്തപുരം: കാലവര്‍ഷം കനത്ത നാശം വിതച്ച ദുരന്ത ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശിക്കും. വയനാടും, മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കുക. തിരുവനന്തപുരം എയര്‍ഫോഴ്‍സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്നും യാത്ര തിരിച്ച മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരുമുണ്ട്. വ്യോമസേനയുടെ AN32 വിമാനത്തിലാണ് യാത്ര. ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും […]

സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാന കൊലപാതകക്കേസിൽ വിധി ആഗസ്റ്റ് 14 ന്; പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിൽ നിർണ്ണായകമായ വിധി ആഗസ്റ്റ് 14 ന് പ്രഖ്യാപിക്കും. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രനാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. ദുരഭിമാന കൊലപാതകമായി കണക്കു കൂട്ടിയാണ് കേസിന്റെ വിചാരണ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുന്നത്. പുനലൂർ സ്വദേശിയായ നീനുവുമായി എസ്.എച്ച് മൗണ്ട് പിലാത്തറയിൽ കെവിൻ പി.ജോസഫ് പ്രണയത്തിലായതിനെ തുടർന്ന് നീനുവിന്റെ പിതാവും, സഹോദരനും ക്വട്ടേഷൻ സംഘത്തെയുമായി എത്തി കെവിനെ കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിൽ തള്ളുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2018 മേയ് 27 നായിരുന്നു കേസിനാസ്പദമായ സംഭവം. […]

ഉരുൾപൊട്ടൽ ഭീതിയിൽ കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

കോട്ടയം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ഭീതിയിലാണ് കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖല. 15 വരെ വലിയ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതോടെ ഈ മേഖലകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പൂഞ്ഞാർ തെക്കേകര, തീക്കോയി, കൂട്ടിക്കൽ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ താമസിക്കുന്ന മുഴുവൻ പേരെയും നിർബന്ധമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ നിർബന്ധമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് […]

ദുരിതകാലത്ത് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷജന്തുക്കൾ: ക്രൈസ്തവർക്ക് മാത്രം സഹായം, ഹിന്ദുവിനെ രക്ഷിക്കൂ, മുസ്ലീങ്ങൾക്ക് മാത്രം രക്ഷ: പ്രതിഷേധം വിവിധ കോണുകളിൽ ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനം ഒരു വർഷത്തിനിടെ രണ്ടാം പ്രളയത്തെ നേരിടുമ്പോൾ വെള്ളത്തിൽ വിഷം ചീറ്റി ചില വിഷജന്തുക്കൾ രംഗത്ത്. ജാതിയും മതവും മാത്രം നോക്കി സഹായം നൽകാൻ ആഹ്വാനം ചെയ്യുന്ന സാമൂഹ്യ വിരുദ്ധ സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. തങ്ങളുടെ ജാതിയിൽപ്പെട്ടവരെ സഹായിക്കണമെന്നും, അവർക്ക് അപകടം വരുത്തരുതെന്നുമുള്ള ആഹ്വാനങ്ങളാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ സജീവമായിരിക്കുന്നത്. പ്രളയകാലത്ത് ജാതിയും മതവുമില്ലാതെ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് മതം തിരിച്ചും ജാതിതിരിച്ചും പ്രാർത്ഥനകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം ക്രൈസ്തവ സഭയുടെ വിവിധ വിഭാഗങ്ങളാണ് ആദ്യം ഫെയ്‌സ്ബുക്കിൽ തങ്ങളുടെ ആളുകളെ രക്ഷിക്കണമെന്ന […]