play-sharp-fill

രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് മൻമോഹൻ സിംഗ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യസഭയിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർക്കൊപ്പം എത്തിയാണ് മൻമോഹൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി എംപി മഥൻ ലാൽ സൈനി മരിച്ചതിനെ തുടർന്നാണ് രാജ്യസഭാ സീറ്റിൽ ഒഴിവ് ഉണ്ടായത്. രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിനാണ് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.   കോൺഗ്രസിന് 100 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 72 എംഎൽഎമാരും ഉണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് ഭരിക്കുന്നതിനാൽ മൻമോഹൻ […]

കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട്: അപകട സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; മലയോരമേഖലയിൽ; കോഴിക്കോട്ടും മലപ്പുറത്തും ബുധനാഴ്ച റെഡ് അലേർട്ട്; ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറ ജില്ലകളിൽ ബുധനാഴ്ച റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ നാളെ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മഴ പെയ്യാനുള്ള സാധ്യതയും, മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്ത് പല സ്ഥലങ്ങളിലും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം നഗരപരിധിയിൽ 13.8 മില്ലീമീറ്ററാണ് മഴ. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈരാറ്റുപേട്ടയിലാണ്. 51 മില്ലീമീറ്റർ മഴയാണ് ചൊവ്വാഴ്ച ഈരാറ്റുപേട്ടയിൽ മാത്രം ലഭിച്ചിരിക്കുന്നത്. തീക്കോയിയിൽ 34 […]

വടിവാളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ കസേരകൊണ്ട് അടിച്ചോടിച്ച് വൃദ്ധദമ്പതികൾ: വൈറലായി വീഡിയോ

ചെന്നൈ: ആയുധങ്ങളുമായി ആക്രമിക്കാനെത്തിയ കള്ളന്മാരെ മനക്കരുത്ത് കൊണ്ട് നേരിട്ട വൃദ്ധ ദമ്പതികളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ദമ്പതികളായ ഷണ്‍മുഖവേല്‍, സെന്താമര എന്നിവരാണ് മോഷ്ടാക്കളെ കസേര കൊണ്ട് അടിച്ചോടിച്ചത്. പിന്നിലൂടെ വന്ന കള്ളൻ തോർത്ത് ഉപയോഗിച്ച് കസേരയിലിരിക്കുന്ന ഗൃഹനാഥന്റെ കഴുത്തിൽ കുരുക്കുന്നത് വീഡിയോയിൽ കാണാം. ശബ്ദം കേട്ട് ഇദ്ദേഹത്തിന്റെ ഭാര്യയും വീടിനകത്ത് നിന്ന് പുറത്തേക്ക് വരുന്നു. തുടർന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവർ രണ്ടുപേരും ചേർന്ന് അടിച്ചോടിക്കുകയാണ്. [youtube https://www.youtube.com/watch?v=oZBaK2ZuDsw]

‘പതിനെട്ടുവർഷത്തിനിടെയിൽ ആദ്യത്തെ വെക്കേഷൻ : മുതലകൂഞ്ഞുമായി വീട്ടിലെത്തി, ഭയമെന്തെന്ന് അറിഞ്ഞിട്ടില്ല’ ; ഓർമ്മകൾ പങ്ക് വച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അതിഥിയായെത്തിയ ഡിസ്‌കവറി ചാനലിലെ ജനപ്രിയ പരിപാടിയായ ‘മാൻ വേഴ്‌സസ് വൈൽഡിന്റെ ‘ സ്‌പെഷ്യൽ എപ്പിസോഡ് ഇന്നലെ രാത്രി 9ന് സംപ്രേക്ഷണം ചെയ്തു. അവതാരകനായ ബ്രിട്ടീഷ് സാഹസിക സഞ്ചാരി ബെയർ ഗ്രിൽസുമൊത്ത് കൊടുംകാട്ടിലൂടെയും മറ്റുമായിരുന്നു മോദിയുടെ യാത്ര. യാത്രയ്ക്കിടെ കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. കുട്ടിക്കാലത്ത് കുളിക്കാനായി പോയപ്പോൾ തടാക തീരത്തുനിന്ന് ഒരു മുതലയെ കിട്ടി. അതുമായി വീട്ടിലെത്തിയപ്പോൾ ഇത് ശരിയല്ലെന്നും അതിനെ തിരികെക്കൊണ്ടുപോയി വിടാനും അമ്മ പറഞ്ഞുവെന്നും അത് താൻ അനുസരിച്ചെന്നും മോദി […]

കേരളത്തിൽ വീണ്ടും കനത്ത മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ വീണ്ടും ആരംഭിച്ചു. ഇതോടെ മൂന്ന് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശവും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കാസർകോട് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ […]

ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കില്ല: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശ്രീറാം വെങ്കിട്ടരാമനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീർ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശ്രീറാമിന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും കേസില്‍ തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. മാത്രമല്ല കേസിന്റെ തെളിവുശേഖരണത്തിലുള്‍പ്പെടെ സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തോട് കൈയ്യേറി യൂസഫലിയുടെ പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം: ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ച് നാട്ടുകാർ

തൃശ്ശൂർ: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപകനുമായി യൂസഫലിയുടെ തോട് കൈയേറ്റം നാട്ടുകാര്‍ ഒഴിപ്പിച്ചു. തൃശ്ശൂർ നാട്ടികയിലെ യൂസഫ് അലിയുടെ വൈ മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടാണ് പ്രദേശവാസികള്‍ ജെ.സി.ബിയുമായി എത്തി വെട്ടിപ്പൊളിച്ചത്. മാളിന്റെ പാര്‍ക്കിങ്ങ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത് ഇവിടെ നിലനിന്നിരുന്ന അങ്ങാടിത്തോട് എന്ന തോട് നികത്തിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കനത്ത മഴ പെയ്തപ്പോള്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെളളക്കെട്ട് രൂക്ഷമായി. വെളളം കെട്ടി നിന്ന് റോഡിലും സമീപത്തെ വീടുകളിലേക്കും വെളളം കയറി. ഒടുവില്‍ പഞ്ചായത്ത് അധികൃതരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ-ജനപ്രതിനിധികള്‍ സ്ഥലത്തെത്തി വൈ […]

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

കൊച്ചി: സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നൽകിയിരിക്കുന്നത്. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ 115 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര […]

ജില്ലയിൽ തീരാതെ ദുരിതപ്പെയ്ത്ത്: ക്യാമ്പുകളിൽ ഇപ്പോഴും 8391 കുടുംബങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: പെരുമഴയിൽ പ്രളയജലം ഒഴുകിയെത്തിയതോടെ ജില്ലയിലെ 8391 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. ജില്ലയിലെ 160 ദുരിതാശ്വാസ ക്യാമ്പുകളിലായാണ് ഈ കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത്. 11348 പുരുഷന്മാരും, 12149 സ്ത്രീകളും 3095 പുരുഷന്മാരുമാണ് ക്യാമ്പുകളിൽ ഉള്ളത്. ആകെ 26592 ആളുകളാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 106 ക്യാമ്പുകളിലായി 3179 കുടുംബങ്ങളാണ് കോട്ടയം താലൂക്കിലെ ക്യാമ്പുകളിൽ കഴിയുന്നത്. 3832 പുരുഷന്മാരും 4337 സ്ത്രീകളും 1385 കുട്ടികളും അടക്കം 9554 […]