ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാരിന് സഹായവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ; വെള്ളവും ഭക്ഷണവും എത്തിച്ചത് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിൽ
സ്വന്തം ലേഖകൻ കോട്ടയം: അപ്രതീക്ഷിതമായി എത്തിയ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കാൻ സർക്കാർ ആദ്യം ആശ്രയിച്ചത് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനെ. അസോസിയേഷന്റെ നേതൃത്വത്തിൽ റെഡി ടു ഈറ്റ് ഭക്ഷണമാണ് ക്യാമ്പുകളിൽ എത്തിച്ച് നൽകിയത്. സാധാരണക്കാർ അടക്കമുള്ളവർ ക്യാമ്പുകളിലേയ്ക്ക് മാറിയപ്പോൾ എത്തിച്ചു നൽകാൻ ഭക്ഷണം ഉണ്ടായിരുന്നില്ല ജില്ലാ ഭരണകൂടത്തിന്റെ കയ്യിൽ. ഇതേ തുടർന്നാണ് ഇവർ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഹോട്ടൽ ആൻഡ് റസ്റ്റന്റ്് അസോസിയേഷനെ സമീപിച്ചത്. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ ക്യാമ്പുകളിലും എല്ലാ ദിവസവും […]