ഒരാഴ്ചത്തെ മഴ രണ്ടു ദിവസത്തിനുള്ളിൽ പെയ്തു : നാട് കൊടും പ്രളയത്തിൽ മുങ്ങി; പെയ്തത് പതിന്മടങ്ങ് മഴയെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ രണ്ടാം പ്രളയത്തിൽ മുക്കിയത് ഒരാഴ്ച പെയ്യേണ്ട മഴ രണ്ടു ദിവസം കൊണ്ട് പെയ്തതിനെ തുടർന്ന് എന്ന് റിപ്പോർട്ട്. ഓഗസ്റ്റ് എട്ടുമുതല്‍ പത്തുവരെയുള്ള മൂന്നുദിവസങ്ങളില്‍ കേരളത്തില്‍ പെയ്‌തത് കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പലമടങ്ങ് മഴയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഓഗസ്റ്റ് ഒമ്പതിന് 24 മണിക്കൂറിലാണ് കൂടുതല്‍ മഴ പെയ്തത്. അന്ന് സംസ്ഥാനത്ത് ശരാശരി പെയ്തത് 158 മില്ലീമീറ്റര്‍ മഴയാണ്. ആ ദിവസം പെയ്യേണ്ട ശരാശരിയായ 14.4 മില്ലീമീറ്ററിനെക്കാള്‍ 998 ശതമാനം അധികമാണ് ഇത്. അതേസമയം ഈ […]