play-sharp-fill

പാലാരിവട്ടം പാലം : ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിൽ അനുമതി നൽകാതെ ആഭ്യന്തര വകുപ്പ്‌ ; വഴിമുട്ടി അന്വേഷണസംഘം

  കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയിൽ വീണ്ടും വഴിമുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് അന്വേഷണം വഴിമുട്ടാൻ കാരണം. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 22 നാണു ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടില്ല. വി കെ  ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ […]

ജില്ലയ്ക്ക് കറുത്ത ഞായർ: രണ്ട് അപകടം രണ്ട് മരണം; കണ്ണീരോർമ്മയായി പതിനാറുകാരന്റെ മുങ്ങി മരണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അപകടങ്ങളും ദുരന്തങ്ങളുമായി ജില്ലയ്ക്ക് കറുത്ത ഞായർ. രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിക്കുയും, പതിനാറുകാരൻ മുങ്ങിമരിക്കുകയും ചെയ്തതോടെയാണ് അപകടഞായറായി നവംബർ പത്ത് മാറിയത്. ആർപ്പൂക്കര ഗവ. വി.എച്ച്.എസ്.സി പ്ലസ് വിദ്യാർഥി അതിരമ്പുഴ താന്നിക്കൽ ഷിയാസിന്റെ മകൻ ആഷിക്കാണ് (16) കിടങ്ങൂർ കാവാലിപ്പുഴയിൽ മുങ്ങി മരിച്ചത്. ഏ്റ്റുമാനൂരിൽ ഉണ്ടായ അപകടത്തിൽ കാണക്കാരി മാഞ്ഞൂർ ഭാഗത്ത് കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനുമായ കുമാരനാ(48)ണ് മരിച്ചത്. രാവിലെ ആർപ്പൂക്കര വില്ലൂന്നിയിൽ തൊണ്ണംകുഴിയിൽ ഇടച്ചത്രയിൽ വർഗീസ് (ഇടച്ചത്ര വക്കൻ – 52)ആണ് മരിച്ചത്. […]

ഏറ്റുമാനൂരിലെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു; മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയും കാണക്കാരി മാഞ്ഞൂർ ഭാഗത്ത് കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനുമായ കുമാരനാ(48)ണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്കുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുമാരൻ വൈകിട്ട് നാലുമണിയോടെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപത്തെ കൊടുംവളവിലായിരുന്നു അപകടം. പാലക്കാടു നിന്നും കോട്ടയത്തിനു കള്ളുമായി എത്തിയ മിനി […]

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നിയിൽ മീൻകച്ചവടക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ വില്ലൂന്നി: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആർപ്പൂക്കര വില്ലൂന്നിയിൽ മീൻകച്ചവടക്കാരൻ മരിച്ചു. ആർപ്പൂക്കര വില്ലൂന്നി തൊണ്ണംകുഴിയിൽ ഇടച്ചത്രയിൽ വർഗീസ് (ഇടച്ചത്ര വക്കൻ – 52)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വില്ലൂന്നിയിലെ മീൻ വിൽപ്പനക്കാരനായിരുന്നു വർഗീസ്. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ബൈക്കും വർഗീസിന്റെ സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ വർഗീസ് അബോധാവസ്ഥയിലായി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എ്ന്നാൽ, ഉച്ചയോടെ മെഡിക്കൽ […]

റേഡിയോ ജോക്കി കൊലക്കേസ് ; പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്

  കൊച്ചി : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസ്‌ കസ്‌റ്റഡിയില്‍ നിന്ന്‌ രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ്‌ പ്രതിയേ പിടികൂടി പൊലീസ്. കാക്കനാട്‌ ചെമമ്പുമുക്കിലെ വീട്ടില്‍ നിന്നാണ് പ്രതിയായ അപ്പുണ്ണിയെ പോലീസ്‌ കീഴടക്കിയത്‌. പൊലീസിനു നേരെ നായ്‌ക്കളെ അഴിച്ചുവിടുകയും എയര്‍ഗണ്‍ വായില്‍വച്ച്‌ ആത്മഹത്യാ ഭീഷണിമുഴക്കുകയും ഇയാൾ ചെയ്തിരുന്നു.എന്നാൽ ബലപ്രയോഗത്തിലൂടെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ്‌ സംഘാംഗങ്ങളും മാവേലിക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്‌. 2018ല്‍ തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അപ്പുണ്ണി നിരവധി കേസുകളില്‍ പ്രതിയാണ്‌ ക്വട്ടേഷന്‍ സംഘാംഗമായ അപ്പുണ്ണി […]

കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ കുളിക്കാനിറങ്ങിയ അതിരമ്പുഴ സ്വദേശിയായ പതിനാറുകാരൻ മുങ്ങി മരിച്ചു; കുട്ടിയെ കാണാതായത് വാശിയ്ക്കു പുഴയ്ക്കു കുറുകെ നീന്തുന്നതിനിടെ

സ്വന്തം ലേഖകൻ കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അതിരമ്പുഴ സ്വദേശിയായ പതിനാറുകാരൻ മുങ്ങി മരിച്ചു. വാശിയ്ക്കു സുഹൃത്തുക്കൾക്കൾക്കൊപ്പം പുഴയിൽ നീന്താനിറങ്ങിയ പതിനാറുകാരനാണ് നിലയില്ലാക്കയത്തിൽമുങ്ങി മരിച്ചത്. ആർപ്പൂക്കര ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അതിരമ്പുഴ കോട്ടമുറി താന്നിക്കൽ ആഷിക് ഷിയാസാണ് (16) മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കാഴ്ചകൾ കാണാനായി എത്തിയതായിരുന്നു ആഷികും സുഹൃത്തുക്കളും അടങ്ങിയ സംഘം. ഇവിടെ ആറ്റിൽ ഇറങ്ങുന്നതിനും ആറിന്റെ മധ്യത്തിലേയ്ക്കു നീന്തുന്നതിനും വിലക്ക് നിലവിലുണ്ട്. എന്നാൽ, […]

എം.സി റോഡിൽ ഏറ്റുമാനൂരിൽ സ്‌കൂട്ടറും കള്ളുലോറിയും കൂട്ടിയിടിച്ചു: സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്; അപകടത്തിൽ എം.സി റോഡിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂരിൽ സ്‌കൂട്ടറും കള്ളുമായി എത്തിയ മിനി ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ എംസി റോഡിൽ ഏറ്റുമാനൂരിനു മുൻപ് വിമല ആശുപത്രിയ്ക്കു സമീപത്തെ വളവിലായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് നിന്നും കള്ളുമായി കോട്ടയത്തേയ്ക്കു വരികയായിരുന്നു മിനി ലോറി. ലോറി ഏ്റ്റുമാനൂർ വിമല ആശുപത്രിയ്ക്കു സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറുമായി ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ നിയന്ത്രണം നഷ്ടമായി എത്തുന്നത് […]

ഗൂഗിൾ മാപ് നോക്കി യാത്ര തുടങ്ങിയ സംഘം ചെന്ന് വീണത് പുഴയിൽ , ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്

കൊണ്ടാഴി: ദൂരയാത്രയ്‌ക്കും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്കുമുള്ള യാത്രയ്‌ക്ക് ആളുകൾ കൂടുതലായും ആശ്രയിക്കുന്നത് ഗൂഗിൾ മാപ്. എന്നാല്‍ ചിലപ്പോഴൊക്കെ ഗൂഗിൾ മാപ് നേർവഴി കാണിച്ച് തരുമെന്ന് മാത്രമല്ല പലപ്പോഴും ഇത് ദുരന്തത്തില്‍ കലാശിക്കാറുണ്ട്. കഴിഞ്ഞദിവസം ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറില്‍ പുറപ്പെട്ട യാത്രസംഘത്തിന് ജീവന്‍ തിരിച്ച്‌ കിട്ടിയത് തലനാരിഴയ്ക്കാണ്. തൃശൂര്‍ പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബവും സഞ്ചരിച്ച കാറാണ് പുഴയില്‍ വീണത്. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് പോകാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയാണ് സെബാസ്റ്റ്യന്റെ അഞ്ചംഗ കുടുംബം ആശ്രയിച്ചത്. മാപ്പില്‍ കാണിച്ച വഴികളിലൂടെയായിരുന്നു […]

ഹോംസ് റ്റേയ്ക്ക് അനുയോജ്യമായ വീട് വിൽപ്പനയ്ക്ക്

ടൂറിസം ഉത്സവ കേന്ദ്രമായ പാലക്കാട് നെന്മാറ നെല്ലിച്ചുവട്ടിൽ ഹോംസ്റ്റേയ്ക്ക് അനുയോജ്യമായ വീട് വിൽപ്പനയ്ക്ക്. മൂന്ന് ബെഡ് റൂമും ഹാളും. ഫോൺ – 9447271006

ശബരിമല : മണ്ഡലകാലത്ത് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്

  തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ഒരാഴ്ച ശേഷിക്കെ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും.കൂടാതെ എന്തെങ്കിലും തരത്തിൽ അനിഷ്ട അസാധാരണ സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസിന് സവിശേഷ അധികാരമുണ്ടാവും. കഴിഞ്ഞ മണ്ഡല കാലത്തെ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണിത്. ഇതിന് പുറമെ ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കു കാലത്ത് 63 ദിവസത്തോളം കനത്ത സുരക്ഷാവലയം ഒരുക്കും. ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് […]