play-sharp-fill

വാട്ടർ അതോറിറ്റിയെക്കൊണ്ട് നാട്ടുകാർ മുഴുവൻ വെള്ളം കുടിച്ചു: ഒടുവിൽ എംഎൽഎയും കുടുങ്ങി; ഇല്ലാത്ത വെള്ളത്തിന് എംഎൽഎയ്ക്ക് വല്ലാത്ത ബിൽ

സ്വന്തം ലേഖകൻ കോട്ടയം: നാട്ടുകാരെ മുഴുവൻ വെള്ളം കുടിപ്പിച്ച് വട്ടംകറക്കുന്ന വാട്ടർ അതോറിറ്റി ഒടുവിൽ എംഎൽഎയ്ക്കും പണികൊടുത്തു. ഇല്ലാത്ത വെള്ളത്തിന് വല്ലാത്ത ബില്ലു നൽകിയാണ് നാട്ടുകാർക്ക് മുഴുവൻ പണി നൽകുന്ന വാട്ടർ അതോറിറ്റി എൻ.ജയരാജ് എംഎൽഎയെയും കുടുക്കിയത്. രണ്ടു വർഷമായി കാറ്റ് മാത്രം കിട്ടുന്ന എംഎംൽഎയുടെ വീട്ടിലെ പൈപ്പ് ലൈനിന് ബില്ല് ലഭിച്ചത് 21562 രൂപയാണ്. കണക്ഷൻ പ്രവർത്തിക്കുന്നില്ലെന്ന് രേഖപ്പെടുത്തി തന്നെയാണ് ബില്ലിട്ടിരിക്കുന്നതെന്നാണ് ഏറെ രസകരം. 16 നുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ വെള്ളമില്ലാത്ത കണക്ഷൻ കട്ട് ചെയ്തു കളയുമെന്ന ഭീഷണിയും വാട്ടർ അതോറിറ്റി […]

പ്രളയകാലത്ത് താരങ്ങളായി മലയാളത്തിലെ നക്ഷത്രങ്ങൾ: വീട് തുറന്നിട്ട് നൽകി ടൊവിനോയുടെ ക്ഷണം; ഭക്ഷണത്തിന് മുട്ടുണ്ടാകാതെ നോക്കാനൊരുങ്ങി കുഞ്ചാക്കോ..!

സ്വന്തം ലേഖകൻ കൊച്ചി: പ്രളയദുരിതത്തിലേയ്ക്ക വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിന് മലയാളത്തിന്റെ മിന്നും താരങ്ങളുടെ കൈത്താങ്ങ്. തന്റെ വീടിന്റെ വാതിലുകൾ തുറന്നിട്ട് ടൊവിനോ തോമസ് ക്ഷണിക്കുമ്പോൾ, ബലിപ്പെരുന്നാള് ദിനമായ തിങ്കളാഴ്ച ആരും വിശന്നിരിക്കരുതെന്ന അഭ്യർത്ഥനയാണ് കുഞ്ചാക്കോ ബോബൻ നടത്തുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൈയ് മെയ് മറന്ന് മുന്നിട്ടിറങ്ങി പ്രവർത്തിച്ച ടൊവിനോ ഇത്തവണയും ദുരിതപ്പെയ്ത്തിൽ ആശ്വാസം പകർന്നിരിക്കുകയാണ്. ദുരിതത്തിൽ താത്ക്കാലികമായി വീടൊഴിയേണ്ടി വന്നവർക്ക് തന്റെ വീട്ടിലേക്ക് ക്ഷണിച്ചാണ് ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ടൊവിനോയുടെ ക്ഷണം. കഴിഞ്ഞ തവണ പറഞ്ഞപോലെ എന്റെ വീട് […]

അപായത്തിന്റെ ചുവപ്പ് സിഗ്നൽ കേരളം വിടുന്നു: തീരദേശങ്ങളിൽ കാറ്റിന് സാധ്യത; തിങ്കളാഴ്ച കേരളത്തിൽ അപായ സിഗ്നൽ നൽകാതെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പ്രളയത്തിന്റെ ഭീതി വിതച്ച് കേരളത്തിന്റെ ആകാശത്ത് പടർന്ന് നിന്നിരുന്ന മേഘങ്ങൾ മടങ്ങുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. തീരദേശത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകളിൽ മാത്രമുള്ള ജാഗ്രതാ നിർദേശം മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഒരു ജില്ലയിലും ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെങ്ങും റെഡ് അലെർട്ടും ഇല്ല. ആറ് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലെർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിലാണ് […]

നായ്ക്കളോളം നന്ദിയുണ്ട് ആ കുടുംബത്തിനും..! പ്രളയജലത്തിൽ നാൽപ്പത് നായ്ക്കളെ ഉപേക്ഷിച്ച് പോകാൻ മനസില്ലാതെ ആ കുടുംബം; ക്യാമ്പ് വേണ്ട ഞങ്ങൾ പെരുവെള്ളത്തിൽ കഴിഞ്ഞുകൊള്ളാം

സ്വന്തം ലേഖകൻ കൊച്ചി: നാടിനെ വിഴുങ്ങിയ കൊടും പ്രളയത്തിൽ ആ നാൽപ്പത് മിണ്ടാപ്രാണികളെ തെരുവിൽ ഉപേക്ഷിക്കാൻ ആ കുടുംബത്തിന് മനസുണ്ടായിരുന്നില്ല. ആ നാൽപ്പതുപേരെയുമായി ദുരിതാശ്വാസ ക്യാമ്പിലേയ്ക്കു പോകുക പ്രായോഗികവുമായിരുന്നില്ല. ഒടുവിൽ അവർ തങ്ങളുടെ വീട്ടിൽ തന്നെ, ആ നായ്ക്കുട്ടികൾക്കൊപ്പം കഴിയാൻ തീരുമാനിക്കുകയായിരുന്നു. തൃശൂർ തളിക്കുളം സ്വദേശികളായ സിന്റോയും സുനിതയുമാണ് തങ്ങളുടെ പ്രാണനായ നാൽപ്പത് നായ്ക്കളെ ഉപേക്ഷിക്കാതെ, അവർക്കൊപ്പം പെരുവെള്ളപ്പെയ്ത്തിൽ തന്നെ കഴിഞ്ഞു കൂടിയത്. പ്രദേശത്ത് വെള്ളം കയറിയതോടെ അയൽക്കാർ എല്ലാം വീട് ഉപേക്ഷിച്ച് ക്യാമ്പിലേയ്ക്ക് കുടിയേറി. എന്നാൽ,  നായ്ക്കളുടെ ഭ്ക്ഷണവും പരിപാലനവും അടക്കമുള്ള കാര്യങ്ങൾ […]

ബിജെപിയുടെ ലക്ഷ്യം ഇനി തമിഴ്‌നാട്: രജനീകാന്തിനെ മുന്നിൽ നിർത്തി തമിഴ് മനസ് കീഴടക്കാൻ അമിത് ഷാ; കാശ്മീർ പ്രശ്‌നത്തിൽ അമിത്ഷായെയും മോദിയെയും പരസ്യമായി പിൻതുണച്ച് രജനി

സ്വന്തം ലേഖകൻ ചെന്നൈ: കർണ്ണാടക വരെ കൈക്കുമ്പിളായ അമിത് ഷായും സ്ഖ്യവും ഇനി ലക്ഷ്യമിടുന്നത് തമിഴ്‌നാട്. സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ചുമലിലേറി തമിഴ്‌നാട് പിടിക്കുന്നതിനുള്ള വമ്പൻ പദ്ധതിയാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകൾ രജനീകാന്തും പുറത്തു വിട്ടു. ഏറ്റവും ഒടുവിൽ ആർട്ടിക്കിൾ 370 നടപ്പാക്കിയ അമിത്ഷായ്ക്കും മോദിയ്ക്കും അഭിനന്ദനം അറിയിച്ചാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ ലക്ഷ്യം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച രജനീകാന്ത് ബിജെപിയുമായി ഏറെ അടുക്കുകയാണെന്ന സൂചന […]

ഇരുപതു വർഷമായി കൂലിപ്പണി: മഴ കനത്തതോടെ പണിയില്ലാതായി; പട്ടിണിയും കനത്തു; കടകുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി പിടിയിൽ; പട്ടിണിയെ തുടർന്ന് മോഷണം നടത്തിയ ആളുടെ പേരും ചിത്രവും ഈ വാർത്തയിൽ ഉണ്ടാകില്ല..!

തേർഡ് ഐ ബ്യൂറോ കൊച്ചി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പണിയില്ലാതായതോടെ മോഷ്ടിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശി പൊലീസ് പിടിയിലായി. പണിയില്ലാതായതോടെ പട്ടിണി മൂലം മോഷണത്തിനിറങ്ങിയ ആളുടെ ഗതികേട് മനസിലാക്കി തേർഡ് ഐ ന്യൂസ് ലൈവ് ഇയാളുടെ ചിത്രവും പേര് അടക്കമുള്ള വിശദാംശങ്ങളും പുറത്ത് വിടുന്നില്ല. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയും ഇരുപത് വർഷത്തിലേറെയായി കൊച്ചിയിൽ മേൽപ്പാലത്തിന്റെ അടിയിൽ താമസിക്കുന്ന ആളുമായ 56 കാരനെയാണ് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്. മുൻപ് ഇയാൾക്കെതിരെ കേസുകൾ ഒന്നുമില്ലെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. എറണാകുളം നോർത്ത് പൊലീസാണ് […]

രണ്ടാം പ്രളയപ്പെയ്ത്തിൽ വിറങ്ങലിച്ച് കേരളം: മരണം 71 ആയി; മഴയുടെ ശക്തി കുറഞ്ഞു; ആശങ്ക ഒഴിയുന്നു; റദ്ദാക്കിയത് 25 ട്രെയിനുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിറപ്പിച്ച രണ്ടാം പ്രളയത്തിൽ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ പ്രളയത്തിൽ ഇതുവരെ 71 പേരാണ് മരിച്ചത്. സംസ്ഥാനത്ത് 1621 ക്യാംപുകൾ തുറന്നു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 25 ട്രെയിനുകളാണ് ഇതുവരെ റെയിൽവേ റദ്ദ് ചെയ്തിരുന്നത്. രണ്ടരലക്ഷത്തിലധികംപേർ വിവിധ ക്യാംപുകളിൽ കഴിയുകയാണ്. സംസ്ഥാനത്തു മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതി രൂക്ഷമാണ്. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സർക്കാർ അറിയിച്ചു. പേമാരി പെയ്ത വടക്കൻ ജില്ലകളിലടക്കം വെയിൽ തെളിഞ്ഞതു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ […]

ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ മദ്യലഹരിയിൽ കാർയാത്രക്കാരന്റെ മരണപ്പാച്ചിൽ: ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്; മൂലവട്ടം സ്വദേശിയായ ഓട്ടോഡ്രൈവർ ജില്ലാ ജനറൽ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ കാറോടിച്ചത് അപകടത്തിലേയ്ക്ക്. ഈരയിൽക്കടവ് റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ഓട്ടോഡ്രൈവറായ യുവാവിന് പരിക്കേറ്റത്. മൂലവട്ടം വാലടിച്ചിറയിൽ കെ.കെ സജീവിനാണ് (41) സാരമായി പരിക്കേറ്റത്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഈരയിൽക്കടവ് ജംഗ്ഷൻ ഭാഗത്തു നിന്നും അമിത വേഗത്തിലായിരുന്നു കാർ പാഞ്ഞെത്തിയത്. നേരിയ മഴയും ഈ സമയത്ത് ഉണ്ടായിരുന്നു. അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ റോഡിൽ അപകട ഭീഷണി ഉയർത്തിയാണ് […]

ധ്രുവനും അമ്മയും മരണത്തിലും ഒന്നായി: മകനെ മരണത്തിലും മാറോട് ചേർത്തുപിടിച്ച് ഒരു അമ്മ: ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിരുന്ന സ്ഥലത്ത് നിന്ന്; മലപ്പുറത്ത് മരിച്ച അൻപതു പേരിൽ ഭൂരിഭാഗവും ഇപ്പോഴും മണ്ണിനടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: പ്രകൃതി മണ്ണും കല്ലുമായി സ്വന്തം ജീവിതവും കുടുംബവും തന്നെ തകർത്ത് പാഞ്ഞെത്തിയപ്പോൾ മകനെ നെഞ്ചോടു ചേർത്തു പിടിച്ച് കിടന്ന് ഒരു അമ്മ. മരണത്തിലും മകനെ നെഞ്ചോട് ചേർത്തു കിടക്കുന്ന അമ്മയുടെ ചിത്രം, രക്ഷാപ്രവർത്തകരുടെയും കണ്ണ് നിറച്ചു. മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി കാണാതായ ഒരു കുടുംബത്തിലെ മൂന്നുപേരിൽ അമ്മയുടെയും ഒന്നരവയസ്സുകാരൻ മകന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകരുടെ കണ്ണുകളെ നിറച്ചു കൊണ്ട് കണ്ടെത്തിയത്. മലപ്പുറം ചാത്തംകുളം സത്യന്റെ ഭാര്യ സരസ്വതി (45), മരുമകൾ ഗീതു (21), ഗീതുവിന്റെ മകൻ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരെയാണു കാണാതായത്. […]

മാണിക്കുന്നത്ത് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം കണ്ടെത്തിയത് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ; നന്ദുവിനൊപ്പമുണ്ടായിരുന്നത് ഏഴു സുഹൃത്തുക്കൾ; അപകടത്തിനിടയാക്കിയത് മുന്നറിയിപ്പ് ലംഘിച്ചുള്ള വെള്ളത്തിലെ കളി

സ്വന്തം ലേഖകൻ വേളൂർ: വേളൂർ പൈനിപ്പാടത്ത് പാടശേഖരത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.  വെളൂർ കോയിക്കൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ നന്ദുവിന്റെ(19)മൃതദേഹമാണ് രണ്ടു മണിക്കൂറിനു ശേഷം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ കാണാതായ മൃതദേഹം വൈകിട്ട ആറു മണിയോടെയാണ് കണ്ടെത്തിയത്. പൈനിപ്പാടത്തിന് സമീപത്തു നിന്നും കണ്ടെത്തിയത മൃതദേഹം അഗ്നിരക്ഷാ സേന മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് നന്ദുവും ഏഴു സുഹൃത്തുക്കളും അടങ്ങുന്ന സംഘം സൈക്കിളിലും കാൽനടയായും വെള്ളം കാണാൻ ഇറങ്ങിയത്. വേളൂർ പൈനിപ്പാടത്തിന് നടുവിലൂടെയുള്ള റോഡ് പൂർണമായും […]