ശ്രദ്ധിക്കണേ…! വാട്‌സ്ആപ്പ് വഴി ഇനി സന്ദേശങ്ങൾ മാത്രമല്ല ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ പെറ്റിയും വരും
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രദ്ധിച്ചില്ലെങ്കിൽ ഇനി വാട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ മാത്രമല്ല ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ പെറ്റിയും വരും. വാട്‌സാപ്പ് വഴി ലഭിച്ച ചിത്രങ്ങളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിൽ ജനുവരിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 2164 പെറ്റി കേസുകളാണ്. തലസ്ഥാനത്തെ സിറ്റി ട്രാഫിക് പൊലീസാണ് വാട്‌സ്ആപ്പ് വഴി ഇത്രയധികം ഗതാഗത നിയമലംഘന കേസുകളെടുത്തത്. നഗരത്തിൽ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാർ ഗതാഗതലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ മൊബൈലിൽ റെക്കോർഡ് ചെയ്തു ഉടൻ തന്നെ കൺട്രോൾ റൂമിലേക്ക് കൈമാറുന്നുണ്ട്. ഈ വർഷം ജനുവരിയിൽ മാത്രം അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ചതിന് 1212 പേർക്കെതിരെ […]