play-sharp-fill

പ്രളയകെടുതിക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മാതൃകയായി നിലമ്പൂർ നഗരസഭ

സ്വന്തം ലേഖകൻ നിലമ്പൂർ: പ്രളയം നാശം വിതച്ച നിലമ്പൂരിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് ഒരു നഗരസഭാദ്ധ്യക്ഷ്യയും സെക്രട്ടറിയും. പ്രദേശത്തെ ഇരുന്നൂറോളം കിണറുകൾ കക്കൂസ് മാലിന്യം അടക്കമുള്ളവയുമായി ചേർന്ന് ഉപയോഗശൂന്യമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിയതിനെതുടർന്ന് രാത്രിതന്നെ പ്രദേശമാകെ സന്ദർശിച്ച് കെടുതികൾ വിലയിരുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ളം ലഭ്യമാക്കിയാലും മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരികെ എത്തിക്കാൻ സാധിക്കുവുള്ളൂ എന്നു മനസ്സിലാക്കി അടിയന്തിര ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ രാത്രിതന്നെ രൂപം നൽകി. എഴുപത്തഞ്ചോളം കിണറുകൾ ഇന്ന് തേകി വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി. ബാക്കിയുള്ളവ […]

കേരളത്തിലെ സാംസ്‌കാരിക നായകർ സ്വന്തമായ അഭിപ്രായമില്ലാത്തവരാണ്: സിനിമാക്കാർ പലരുടേയും ജീവിതം കുത്തഴിഞ്ഞത്, അവാർഡ് നൽകി ആദരിക്കേണ്ടത് കർഷകരേയും സൈനികരേയും ശാസ്ത്രജ്ഞരേയുമാണ്;സന്തോഷ് പണ്ഡിറ്റ്

സ്വന്തം ലേഖകൻ കുവൈറ്റ് : സിനിമാക്കാർ അമിത പരിഗണന അർഹിക്കുന്നില്ലെന്ന് സന്തോഷ് പണ്ഡിറ്റ്. പലരുടേയും ജീവിതം കുത്തഴിഞ്ഞതാണ്. സാംസ്‌കാരിക നായകർ എന്ന് പറഞ്ഞ് നടക്കുന്നവർ സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണ്. ചാനൽ ചർച്ചകളിൽ വന്ന് വീമ്പ് പറയുകയാണ് അവരുടെ പണി. ജനം സിനിമാക്കാർക്ക് നൽകുന്നത് ദൈവതുല്യമായ പരിഗണനയാണ്. സിനിമക്കാർ അത് ഒട്ടും അർഹിക്കുന്നില്ല. നാം ക്യാമറയുടെ മുൻപിൽ കാണുന്നവരല്ല യഥാർത്ഥ ജീവിതത്തിൽ പല സിനിമക്കാരും. കൂട്ടത്തിലുള്ള നടി ആക്രമിക്കപ്പെട്ടിട്ടും അതിനെതിരെ ശബ്ദിക്കാത്തവരാണ് സിനിമയിൽ ഉള്ളത്. ആദരിക്കേണ്ടത് സിനിമക്കാരെയല്ല, പകരം കർഷകരെയും ശാസ്ത്രജ്ഞരെയും സൈനികരെയുമാണെന്നും സന്തോഷ് പണ്ഡിറ്റ് […]

സജി മഞ്ഞക്കടമ്പൻ; രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വം, യുവപ്രതിഭാ അവാർഡ് നൽകി അനന്ത പത്മനാഭസേന ആദരിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ രാഷ്ട്രീയ സമൂഹിക മണ്ഡലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചവർക്ക് തിരുവനന്തപുരം ശ്രീ അനന്ദപത്മനാഭ സേന നൽകുന്ന യുവപ്രതിഭാ അവാർഡിന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അർഹനായി. ഞായറാഴ്ച്ച 3 PM ന് തിരുവനന്തപുരം ഗാന്ധി പാർക്ക് മൈതാനിയിൽ അനന്ദപത്മനാഭ സേന സംസ്ഥാന പ്രസിഡൻറ് മോഹൻ മാഹേശ്വരൻ അദ്ധ്യക്ഷത വഹിക്കുന്ന മത സൗഹാർദ സദസിൽ വച്ച് അവാർഡും മൊമന്റോയും നൽകി ആദരിക്കും. വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത് […]

മോഹൻലാലിനെതിരെ തോക്കു ചൂണ്ടിയ അലൻസിയറോട് വിശദീകരണം ആവശ്യപ്പെട്ട് അമ്മ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനിടെ നടൻ മോഹൻലാൽ പ്രസംഗിച്ചപ്പോൾ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടൻ അലൻസിയർ വിശദീകരണം നൽകണമെന്ന് അമ്മ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു അലൻസിയർ. തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് ലാൽ സംസാരിക്കുന്നതിനിടെയായിരുന്നു സദസ്സിലിരുന്ന അലൻസിയർ അദ്ദേഹത്തിന് മുന്നിലേക്ക് വന്ന് തോക്ക് ചൂണ്ടുന്നതു പോലുള്ള ആംഗ്യം കാണിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം. എന്ത് ഉദ്ദേശത്തോടെയാണ് അലൻസിയർ ഇത്തരമൊരു ആംഗ്യം കാണിച്ചതെന്ന […]

ദുരിതബാധിതരെ കണ്ടപ്പോൾ വിഷ്ണുവിന്റെ മനസ്സലിഞ്ഞു; വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്ത് ഹിന്ദിക്കാരൻ

സ്വന്തം ലേഖകൻ ഇരിട്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകളെ കണ്ട് ഇതര സംസ്ഥാന കച്ചവടക്കാരനായ വിഷ്ണുവിന്റെ മനസ്സലിഞ്ഞു. പ്രളയത്തെ തുടർന്ന് സ്വന്തം വീടും സമ്പത്തും വിട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അമ്പതോളം പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വിൽപ്പനക്കാരൻ സൗജന്യമായി നൽകിയത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മാങ്ങോട് നിർമല എൽപി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്നവർക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകൾ സൗജന്യമായി നൽകിയത്. ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളിപുതപ്പ് വിൽക്കാനെത്തിയ വിഷ്ണുവിനോട് മഴക്കെടുതിയെ കുറിച്ച് ജീവനക്കാർ വിശദീകരിച്ചതിനെ തുടർന്ന് തന്റെ […]

ദീപ നിശാന്തിനെതിരെ കേസ്

സ്വന്തം ലേഖകൻ തൃശൂർ: വർഗീയ കലാപം ഉണ്ടാക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തെന്ന പരാതിയിൽ കേരള വർമ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിന്റെ പരാതിയിലാണ് തൃശൂർ സിജെഎം കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രിൽ നാലിന് കത്വ സംഭവത്തിന്റെ പശ്ചാത്തലത്തിൽ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപക്ക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയർ ചെയ്തത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹിന്ദുമതവിശ്വാസികൾക്കു നേരെയുളള ആക്രമണത്തിനുളള […]

മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ; ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി

സ്വന്തം ലേഖകൻ കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. ഇതിൽ ആറ് ലക്ഷം വസ്തു വാങ്ങാനും നാല് ലക്ഷം വീട് വയ്ക്കാനുമാണ് നൽകുക. വീടോ സ്ഥലമോ നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

പ്രളയ മേഖല കാണാൻ എന്നെ ക്ഷണിച്ചില്ല അതുകൊണ്ടാണ് വരാഞ്ഞത്; എം.ഐ ഷാനവാസ് എം.പി

സ്വന്തം ലേഖകൻ വയനാട്: പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ അവസ്ഥ കണ്ട് അന്യ സംസ്ഥാനക്കാർ പോലും കരുണകാണിക്കുമ്പോൾ തന്നെ ക്ഷണിച്ചില്ലെന്ന പരിഹാസ്യ ചോദ്യവുമായി വയനാട് എംപി എംഐ ഷാനവാസ്. ‘അറിയിക്കാതെ എങ്ങനെ വരും ഞങ്ങൾ.. അറിയിച്ചാൽ പോരല്ലോ ക്ഷണിക്കണ്ടേ..വയനാട് കളക്ടർ എന്നെ ക്ഷണിച്ചതാണ്’ ദുരന്തബാധിത സ്ഥലം സന്ദർശിക്കാൻ വൈകിയതിനെകുറിച്ച് നാട്ടുകാരുടെ ചോദ്യങ്ങളോട് ഷാനവാസ് പ്രതികരിച്ചത് ഇങ്ങനെയാണ്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ കേരളത്തിന് സഹായ ഹസ്തം നീട്ടി. ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് പുതപ്പ് നൽകി ഒരു ബംഗാളി മാതൃകയായി. ദേശീയ ദുരന്ത നിവാരണസേന, ഡിഫൻസ് സെക്യൂരിറ്റി […]

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

  സ്വന്തം ലേഖകൻ കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ചെറുതോണിയിൽ 5 ഷട്ടർ ഉയർത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിന്റെ കൈവഴിയായ എയർ പോർട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങൽ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വ്യാഴാഴ്ച ഹജ് സർവീസ് മുടങ്ങിയതുമൂലം കാത്തുകിടന്ന 410 ഹാജിമാരെ ഇന്നു രാവിലെ 8.30ന് പ്രത്യേക വിമാനത്തിൽ യാത്രയാക്കി. ഇതോടെ ഹജ് വിമാന സർവീസും സാധാരണ നിലയിലായിട്ടുണ്ട്. ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിൻെ റൺവേ ഭാഗത്തേയ്ക്കു വെള്ളം കയറാനുള്ള സാധ്യത മുൻനിർത്തി പ്രത്യേക പമ്പ് […]

നാട്ടകം വിഎച്ച്എസ്ഇയിൽ പത്ത് ലക്ഷത്തിന്റെ പദ്ധതിയുമായി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 10 ലക്ഷം രൂപയുടെ കമ്പ്യൂട്ടറുകളുടെയും സയൻസ് ലാബ് ഉപകരണങ്ങളുടെയും വിതരണോത്ഘാടനം നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാധ്യക്ഷ ഡോ. പി . ആർ സോന നിർവ്വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ് പള്ളിക്കുന്നേൽ, കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, കൗൺസിലർമാരായ ശങ്കരൻ, അഡ്വ.ടിനോ കെ തോമസ്, പ്രിൻസിപ്പാൾ സജൻ എസ്.നായർ, ഹെഡ്മിസ്ട്രസ് മാരായ ജയലക്ഷ്മി, ജി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.