ബസുകൾ പിന്നെ ആകാശത്താണോ നിർത്തിയിടുക: കെ.എസ്.ആർ.ടി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് . സമരത്തിനിടെ ഒരു യാത്രക്കാരൻ മരിക്കാനിടയായ സംഭവം വലിയ വിമർശനം സർക്കാർ നേരിടുമ്പോഴാണ് സെക്രട്ടറി ന്യായീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ജീവനക്കാർക്കെതിരെ ജ്യാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബസുകൾ പിന്നെ ആകാശത്താണോ നിർത്തിയിടുക എന്ന് ചോദിച്ച് രൂക്ഷമായ ഭാഷയിലാണ് കാനം പ്രതികരിച്ചത്. കെ.എസ്.ആർ.ടി.എസ് ബസ് നടുറോഡിൽ പാർക്ക് ചെയ്തതല്ല ബ്ലോക്ക് ഉണ്ടാകാൻ കാരണമെന്നും സംഭവം സർക്കാർ അന്വേഷിച്ച് […]