video
play-sharp-fill

മഞ്ജു വാര്യരും ഓക്‌സിജന്റെ ഡിജിറ്റൽ ലോകത്തിനൊപ്പം..! സാംസങ്ങിൻ്റെ ഏറ്റവും പുതിയ എസ് 20 പ്ലസ് ഓക്‌സിജനിൽ നിന്ന് സ്വന്തമാക്കി താരം

തേർഡ് ഐ ബ്യൂറോ കോട്ടയം: മഞ്ജു വാര്യരുടെ ഡിജിറ്റൽ ലോകം ഇനി ഓക്‌സിജന് സ്വന്തം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലായ സാംസങ്ങ് ട20 പ്ലസ് ഓക്‌സിജനിൽ നിന്ന് വാങ്ങിയതോടെയാണ് താരത്തിന്റെ ഡിജിറ്റൽ ലോകം ഓക്‌സിജനൊപ്പമായി മാറിയത്. 30  സൂമിൽ 64,12,12 എം.പി ക്യാമറയുള്ള ട20 പ്ലസിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ  മെമ്മറിയുമുണ്ട്. 6.7 ഇഞ്ച് ഡയനാമിക്ക് അമോ എൽ.ഇ.ഡി ഡിസ്‌പ്ലേയിൽ 120 ജിഗാഹേർട്ട്‌സ്  സ്പീഡിൽ പെർഫോം ചെയ്യുന്നതാണ്. 25 വാട്ട്‌സ് ഫാസ്റ്റ് ചാർജിങ്ങുള്ള 4500 എം.എ.എച്ച് ബാറ്ററിയുമായി പുറത്തിറങ്ങിയ […]

എട്ടാം തവണയും ഗുരുവായൂരപ്പന്റെ തിടമ്പേറ്റാൻ ഗോപീകണ്ണൻ : 23 ആനകളെ പിൻതള്ളി ആനയോട്ട മത്സരത്തിൽ ഒന്നാമൻ

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ആനയോട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊമ്പൻ ഗോപീകണ്ണൻ. ഇത് തുടർച്ചയായ എട്ടാം തവണയാണ് ഗുരുവായൂർ ഗോപീകണ്ണൻ ഒന്നാമത് എത്തുന്നത്. ആനയോട്ട മത്സരത്തിൽ വിജയിച്ചതോടെ കൊമ്പൻ ഗോപീകണ്ണനായിരിക്കും സ്വർണ്ണതിടമ്പ് എഴുന്നെള്ളിയ്ക്കുക. 23 ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോട് അനുബന്ധിച്ചാണ് ആനയോട്ടമത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വർണതിടമ്പ് ഏഴുന്നള്ളിക്കുക.

നെല്ല് സംഭരണം: ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന കർഷകർ  അക്കൗണ്ട് മാറ്റണ്ട ; ബാങ്കുകൾ പിആർഎസ് ലോൺ നൽകി തുടങ്ങി

സ്വന്തം ലേഖകൻ തൃശൂർ : നെല്ല് സംഭരണത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന കർഷകർക്ക് ഇനി അക്കൗണ്ട് മാറ്റണ്ട ആവശ്യമില്ല. മാർച്ച് അഞ്ച് മുതൽ സപ്ലൈകോയുമായി പിആർഎസ് ലോൺ കൊടുക്കാമെന്നു കരാർ ഉള്ള ബാങ്കുകൾ പി ആർ എസ് ലോൺ കർഷകർക്ക് നൽകി തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക് എന്നീ ബാങ്കുകളാണ് ലോൺ കൊടുക്കാൻ ആരംഭിച്ചത്.   ജില്ല കോ-ഓപ്പറേറ്റീവ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കനറാ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് […]

തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണം: പ്രതിയുടെ കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്; പ്രതിയെത്തിയത് വടക്കേ നടയിലെ മതിൽ ചാടിക്കടന്ന്; കയ്യിൽ കമ്പിവടിയും കരുതിയതായി പൊലീസ്

എ.കെ ജനാർദനൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പ്രതിയുടെ കൂടുതൽ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. പ്രതിയുടെ മുഖം വ്യക്തമാകുന്ന സമീപ പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്കു ഗുരുതര വീഴ്ച സംഭവിച്ചു എന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ സ്‌ട്രോങ്ങ് റൂമിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ്, ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടാവ് കവർന്നിരിക്കുന്നത്. തിരുവതാംദേവസ്വം ബോർഡിന്റെ കോട്ടയം ഗ്രൂപ്പിൽപ്പെട്ട […]

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും; ഫഹദ് ഫാസിൽ അഭിനയിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ

സ്വന്തം ലേഖകൻ കൊച്ചി: ഫഹദ് ഫാസിൽ അഭിനയിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസി’നെ ശപിച്ച് പാസ്റ്റർ . എന്തിനെക്കുറിച്ച് സിനിമ പിടിക്കണം എന്നറിയാത്തവർക്ക് ഇപ്പോൾ പാസ്റ്റർമാരാണ് വിഷയം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ പേര് ഉപയോഗിച്ച് സിനിമയുണ്ടാക്കി പണമുണ്ടാക്കുകയാണ് സിനിമാക്കാരെന്നാണ് ഇദ്ദേഹം പറയുന്നത്.   വേറെ നിവർത്തിയില്ലെങ്കിൽ അങ്ങനെ ചെയ്‌തോളൂ. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സകല ആളുകൾക്കും മേൽ ദൈവത്തിന്റെ പ്രവർത്തി പ്രതിഫലിക്കപ്പെടും. സിനിമ കാണുന്നതോടെ പാസ്റ്റർമാർ ചെയ്യുന്നതെന്തെന്ന് അറിയാൻ കൂടുതൽ പേർ അങ്ങോട്ട് ഒഴുകിവരുമെന്നും പാസ്റ്റർ പറയുന്നു. ഒരു മോട്ടിവേഷണൽ സ്പീക്കറായ വിജു […]

ആറ്റുകാൽ പൊങ്കാല : സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഞായറും തിങ്കളും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും 4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.   ആറ്റുകാൽ പൊങ്കാലയായ തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്പെഷ്യൽ ട്രെയിൻ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് സ്പെഷ്യൽ സർവീസുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.   തിരുവനന്തപുരം- കൊല്ലം […]

എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ അയാൾ എനിക്ക് ജ്യൂസിൽ മയക്കുമരുന്ന് നൽകി; രണ്ടര മണിക്കൂറിന് ശേഷമാണ് ഞാൻ ആ മുറിയിൽ നിന്നും രക്ഷപ്പെട്ടത് : വെളിപ്പെടുത്തലുമായി സീരിയൽ താരം റഷാമി ദേശായി

സ്വന്തം ലേഖകൻ കൊച്ചി : സിനിമാ രംഗത്ത് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വെളിപ്പെടുത്തലുമായി ഹിന്ദി സീരിയൽ താരം റഷാമി ദേശായി. കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാളിൽ നിന്ന് തനിക്ക് പതിനാറാം വയസിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോൾ എന്താണ് പദ്ധതി എന്ന് അയാൾ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.കാസ്റ്റിംഗ് കൗച്ചിന് തയാറായില്ലെങ്കിൽ ഈ രംഗത്ത് ജോലി കിട്ടില്ലെന്ന് […]

നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു: പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഭാമ തിരികെ പോയി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടി ഭാമയുടെ സാക്ഷി വിസ്താരം വിചാരണ കോടതി മാറ്റിവെച്ചു. മാർച്ച് പതിമൂന്നിനാണ് ഇനി് ഭാമയെ വിസ്തരിക്കുക. ഇന്ന് രാവിലെ തന്നെ ഭാമ കൊച്ചിയിലെ വിചാരണ കോടതിയിൽ എത്തിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് വിസ്താരം മാറ്റി വെയ്ക്കുകയായിരുന്നു. തുടർന്ന് ഭാമ തിരികെ പോകുകയായിരുന്നു.     ആക്രമത്തിന് ഇരയായ നടിയോട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് ഉണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ചാണ് പ്രോസിക്യൂഷൻ താരങ്ങളിൽ നിന്ന് വിവരം തേടുന്നത്. അതേസമയം കേസിൽ കഴിഞ്ഞ […]

വാഹനമുണ്ട് ഓടിക്കാൻ ഡ്രൈവർമാരില്ല ; 732 വാഹനങ്ങൾ ഉള്ള എക്‌സൈസ് വിഭാഗത്തിൽ ഓടിക്കാനുള്ളത് മുന്നൂറിൽ താഴെ ഡ്രൈവർമാർ മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ആവശ്യത്തിലധികം വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്ത് എക്‌സൈസ് വിഭാഗം. എന്നാൽ എക്‌സൈസ് വിഭാഗത്തിലേക്ക് പുതിയ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള ഡ്രൈവർമാരില്ല. സംസ്ഥാനത്താകെ എക്‌സൈസിനുള്ളത് 732 വാഹനങ്ങളാണ്. എന്നാൽ, ഇത് ഓടിക്കാനുള്ളത് മുന്നൂറിൽത്താഴെ ഡ്രൈവർമാർമാത്രം. എക്‌സൈസിനെ നവീകരിക്കുന്നതിന്റെയും എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നവംബറിൽ 14 ടാറ്റാ ഹെക്‌സ വാഹനങ്ങളും 65 മഹീന്ദ്ര ടി.യു.വി. വാഹനങ്ങളുമാണ് സേനയ്ക്കു ലഭിച്ചത്. പുതിയ വാഹനങ്ങൾ എത്തിയപ്പോഴും ഇവ ഓടിക്കേണ്ട ഡ്രൈവർമാരുടെ തസ്തികകൾ കൂട്ടാൻ സർക്കാർ തയ്യാറായില്ല. 277 ഡ്രൈവർമാരുടെ സ്ഥിരം തസ്തികകളാണുള്ളത്. […]

യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി: 30 ദിവസത്തേയ്ക്കാണ് നടപടി: പരമാവധി പിൻവലിക്കാവുന്നത് 50,000 രൂപ

സ്വന്തം ലേഖകൻ മുംബൈ: യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തി. ഇതോടെ രാജ്യത്തൊട്ടാകെയുള്ള യെസ് ബാങ്കിന്റെ എടിഎമ്മുകളിൽ ഇന്ന് വൻ തിരക്കാണ് അനുഭവപ്പെട്ടു. യെസ് ബാങ്കിന് കേന്ദ്രസർക്കാർ മൊറട്ടോറിയം ഏർപ്പെടുത്തിയപ്പോൾ പരമാവധി പിൻവലിക്കാവുന്ന നിക്ഷേപം 50,000 രൂപയായി നിജപ്പെടുത്തി. ഇതോടെയാണ് പണം പിൻവലിക്കാൻ നിക്ഷേപകർ എടിഎമ്മിൽ തിരക്കുകൂട്ടിയത്. എന്നാൽ പിൻവലിക്കാനെത്തിയവരിൽ ഭൂരിഭാഗം പേരും അറിഞ്ഞില്ല എടിഎം ശൂന്യമാണെന്ന് എടിഎമ്മിൽ പണമില്ലെന്ന കാര്യം ബാങ്ക് നേരത്തെ അറിയിച്ചില്ലെന്ന വാദം പലരും ഉന്നയിച്ചു. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സേവിങ്സ്, കറന്റ്, നിക്ഷേപ അക്കൗണ്ടുകളിൽ നിന്ന് 50,000 രൂപയിൽ […]