കൊടും കാട്ടിൽ പാറക്കെട്ടിനു താഴെ തളർന്നിരിക്കുന്ന നിലയിൽ 78കാരി; ഡോഗ് സ്ക്വാഡുകൾ വരെ പരാജയപ്പെട്ട തിരച്ചിൽ; സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഏലിയാമ്മ രണ്ടാം ജന്മത്തിലേക്ക് കൈപിടിക്കുന്നത് ഒരാഴ്ച്ചയ്ക്ക് ശേഷം
കോഴിക്കോട്: മറവി രോഗം ബാധിച്ച 78കാരി ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ കഴിച്ചു കൂട്ടിയത് ഒരാഴ്ച്ച.കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെ കണ്ടെത്തിയത് വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെ. 78കാരിയായ ഏലിയാമ്മയെ 25ന് വൈകീട്ട് മൂന്ന് മണിയോടെയാണ് കാണാതായത്. […]