play-sharp-fill

പാൻ നമ്പറിന് പകരം ആധാർ നമ്പർ നൽകുമ്പോൾ ശ്രദ്ധിക്കുക ; ആധാർ നമ്പർ തെറ്റിച്ചാൽ 10,000 രൂപ പിഴ ; ആവർത്തിച്ചാൽ 20,000 രൂപ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പാൻ നമ്പറിന് പകരം ആധാർ നമ്പർ രേഖപ്പെടുത്തുമ്പോൾ തെറ്റിപ്പോയാൽ ഇനി പോക്കറ്റ് കീറും. ഇനി മുതൽ ആധാർ നമ്പർ നൽകുന്നതിൽ പിഴവു വരുത്തുന്നവർക്ക് വൻ പിഴ ഒടുക്കേണ്ടി വരും. തെറ്റായി നമ്പർ നൽകിയാൽ 10,000 പിഴയായ് നൽകേണ്ടി വരിക. പെർമനെന്റ് അക്കൗണ്ട് നമ്പറിന് (പാൻ) പകരം തെറ്റായി 12 അക്ക ആധാർ നമ്പർ നൽകുമ്പോൾ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെർമനെന്റ് അക്കൗണ്ട് നമ്പറിനു പകരം ആദായ നികുതി വകുപ്പ് ആധാർ നമ്പർ ഉപയോഗിക്കാൻ ഈയിടെയാണ് അനുമതി […]

നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്

  സ്വന്തം ലേഖകൻ ദില്ലി: നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് പരാമർശിച്ച് അപകീർത്തി കേസിൽ ഹാജരാകാതിരുന്ന ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻ കുമാർ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നൽകിയത്. ശശി തരൂരിനൊപ്പം കോടതിയിൽ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. നവംബർ 27നകം കോടതിയിൽ ഹാജരായില്ലെങ്കിൽ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. […]

കയറ്റം കയറുന്നതിനിടെ രക്തം ഛർദ്ദിച്ച് ഡ്രൈവർ കുഴഞ്ഞു വീണു ; പിന്നിലേക്ക് ഉരുണ്ടു നീങ്ങിയ ബസ് തക്കസമയത്ത് ബ്രേക്കിട്ട് നിർത്തി കണ്ടക്ടർ ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെ എസ് ആർ ടി സി ബസ് ഡ്രൈവർ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് പുറകേ വന്ന ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചു. തക്കസമയത്ത് ബ്രേക്കിട്ട് നിർത്തിയ കണ്ടക്ടർ രക്ഷിച്ചത് നിരവധി പേരുടെ ജീവൻ. തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലർച്ചെ ആറുമണിയോടെ അമ്പൂരിയിൽനിന്ന് മായത്തേക്കു പോവുകയായിരുന്നു. ഇതിനിടെ ബസ് അമ്പൂരി പഞ്ചായത്ത് ഓഫീസിനു സമീപത്തെ കയറ്റം കയറുന്നതിനിടെ ഡ്രൈവർ വെള്ളറട […]

ശബരിമല മണ്ഡലകാലം ; സുരക്ഷയ്ക്കായി ഇത്തവണ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിപ്പിച്ചേക്കില്ലെന്ന് സൂചന

  സ്വന്തം ലേഖകൻ തിരുവനന്തപുരം: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് ഇത്തവണ വനിതാ പോലീസിനെ സുരക്ഷയ്ക്കായി സന്നിധാനത്ത് വിന്യസിപ്പിച്ചേക്കില്ലെന്ന് സൂചന. പോയ വർഷത്തെപ്പോലെ ഈ മണ്ഡലകാലവും സംഘർഷങ്ങളുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി കർശന സുരക്ഷയ്ക്കുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതേസമയം പോലീസിന്റെ അംഗസംഖ്യ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അയ്യായിരത്തോളം പോലീസിനെ വിന്യസിച്ചെങ്കിൽ ഇത്തവണ ആദ്യഘട്ടം 2500 പൊലീസിനെ ആയിരിക്കും വിന്യസിപ്പിക്കുക. 150 വനിത പോലീസ് സന്നിധാനത്തേക്കു കയറാതെ പമ്പയിലും നിലയ്ക്കലുമായി നിൽക്കും. നിലയ്ക്കലിനപ്പുറത്തേക്ക് വാഹനങ്ങൾ കടത്തിവിടേണ്ടെന്നാണു തീരുമാനം. പോലീസ് തയാറാക്കിയ ശബരിമല സുരക്ഷാപദ്ധതിയിൽ യുവതി പ്രവേശനത്തെ കുറിച്ച് […]

യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമായി, മഹാരാഷ്ട്ര ഭരണം ബി.ജെ.പിക്ക് തളികയിൽ വെച്ച് നൽകുന്നു ; സമയവും സാഹചര്യവും ഉണ്ടായിട്ടും വെറുതെ നോക്കി നിന്നു, കഷ്ടം തന്നെ ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ആംആദ്മി

സ്വന്തം ലേഖിക ന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ട് കോൺഗ്രസ് അതിനെ ഉപയോഗപ്പെടുത്താത്തതിൽ വിമർശിച്ച് ആംആദ്മി രംഗത്ത്. മഹാരാഷ്ട്രയുടെ ഭരണം കോൺഗ്രസ് ബിജെപിക്ക് വെറുടെ നൽകിയെന്നാണ് ആംആദ്മി പാർട്ടി നേതാവ് പ്രീതി ശർമ്മ മേനോൻ പ്രതികരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക സഖ്യം എതിർത്ത് കോൺഗ്രസ് ബിജെപിയെ സഹായിച്ചു. ഇപ്പോൾ അവർ മഹാരാഷ്ട്രയെ ഒരു തളികയിൽ വച്ച് ബിജെപിക്ക് നൽകുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാർ എൻസിപിക്കൊപ്പം ചേരണം. യഥാർത്ഥത്തിൽ കോൺഗ്രസ് മരിക്കേണ്ട സമയമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് […]

കൊച്ചിയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ അമേരിക്കയിൽ നിന്ന് ആള് വരണോ ; കോർപ്പറേഷനെ പരിഹസിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ കോർപ്പറേഷനെപരിഹസിച്ച് ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്നും ആളുവരണോ എന്നാണ് കോടതി പരിഹാസ രൂപേണ ചോദിച്ചത്. നവംബർ 15നകം റോഡുകൾ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോർപ്പറേഷനെതിരേ ഹൈക്കോടതി വീണ്ടും വിമർശനം ഉന്നയിച്ചത്. കൊച്ചിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. എന്നാൽ ഹർജി പരിഗണിച്ചപ്പോൾ കോർപ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന […]

സൈബർ ആക്രമണം : വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല , പുറത്തിറങ്ങാൻ ഭയമാകുന്നു : സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

  സ്വന്തം ലേഖകൻ കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി സജിത മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ മനഃപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതിനുപുറമെ തന്റെ നേർക്ക് പൊതുസ്ഥലത്ത് വച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയിൽ […]

ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം

  സ്വന്തം ലേഖിക തിരൂർ: മലപ്പുറത്ത് ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. രാവിലെ 11 മുതൽ വൈകീട്ട് നാലു മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതും രജിസ്റ്റർ ചെയ്യാത്ത ആനകളെ ഉൾപ്പെടുത്തുന്നതിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങൾക്ക് തീരുമാനമായത്. ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് ഉള്ള നിബന്ധനകകളും നിർധേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്സവങ്ങൾ നടക്കുന്നതിനുള്ള അപേക്ഷ ജില്ല മോണിറ്ററിങ് കമ്മിറ്റിയിൽ മൂന്ന് ദിവസം മുമ്പ് സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്സവങ്ങളിൽ അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ ആന എഴുന്നള്ളിപ്പിനുള്ള അപേക്ഷ 30 […]

ഒൻപതാം ക്ലാസുകാരനെ പള്ളിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: രണ്ടു വർഷത്തോളം മുങ്ങി നടന്ന പ്രവാസി പിടിയിൽ

ക്രൈം ഡെസ്ക് കോട്ടയം: ഒൻപതാം ക്ലാസുകാരനെ പള്ളിയിൽ വച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം രണ്ട് വർഷത്തോളം മുങ്ങി നടന്ന പ്രതി പിടിയിൽ. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി – 43) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഷാജഹാൻ സ്ഥലം വിട്ടു. കുട്ടിയിൽ നിന്നും […]

ബുൾബുൾ ചുഴലിക്കാറ്റിനിടെ കുഞ്ഞ് ജനിച്ചു ; ബുൾബുൾ എന്ന് പേര് ചൊല്ലിവിളിച്ച് മാതാപിതാക്കൾ

  സ്വന്തം ലേഖകൻ കൊൽക്കത്ത: ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ബുൾബുൾ എന്ന് പേര്‌ചൊല്ലിവിളിച്ച് മാതാപിതാക്കൾ. പഞ്ചിമബംഗാളിലെ മിഡ്‌നാപുർ സ്വദേശികളായ മാതാപിതാക്കളാണ് കുഞ്ഞിന് ബുൾബുൾ എന്ന് പേരിട്ടത്. ശനിയാഴ്ചയാണ് സിപ്ര എന്ന യുവതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ചയാണ് സിപ്രയ്ക്ക് ഡോക്ടർമാർ ഡേറ്റ് നൽകിയിരുന്നത്. എന്നാൽ ശനിയാഴ്ച വൈകിട്ട് 5.20 ഓടെ സിപ്രയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ബുൾബുൾ ചുഴലിക്കാറ്റ് മൂലം കനത്ത മഴയും ഇരുണ്ട് മൂടിയ കാലവസ്ഥയുമായിരുന്നു അപ്പോൾ. ഹൈവേയിലൂടെയുള്ള യാത്ര വളരെ ദുഷ്‌കരവുമായിരുന്നു. ആശുപത്രിയിലെത്തിയ […]