play-sharp-fill

മൊത്തത്തിൽ കൊള്ളയും അഴിമതിയും: ഭരിക്കാൻ ഒട്ട് സമ്മതിക്കത്തുമില്ല: ഈ സെക്രട്ടറിയെ ഒന്ന് മാറ്റിത്തരുമോ സർക്കാരെ; കോട്ടയം നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിലിന്റെ പ്രമേയം

സ്വന്തം ലേഖകൻ കോട്ടയം: ഒരു നഗരസഭയ്ക്ക് ഒരു സെക്രട്ടറിയെക്കൊണ്ട് ഇതിൽകൂടുതൽ ഗതികെടാൻ പറ്റില്ല. ചെയ്യാവുന്ന എല്ലാ പണിയും പയറ്റി നോക്കിയിട്ടും സെക്രട്ടറി നന്നാകുന്ന ലക്ഷണമില്ല. ഇതേ തുടർന്ന് നഗരസഭ കൗൺസിൽ കൂടി ഒരു തീരുമാനം എടുത്തു. സെക്രട്ടറിയെ മാറ്റാൻ സർക്കാരിനോട് ആവശ്യപ്പെടുക. ഒരു പരിധിയിൽ കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയരുകയും, നഗരസഭയിലെ നിർമ്മാണ് പ്രവർത്തനങ്ങൾ മുതൽ വാഹനങ്ങളുടെ അറ്റകുറ്റപണികൾ വരെ വൈകുകയും ചെയ്തതോടെയാണ് സെക്രട്ടറിയെ മാറ്റിത്തരാൻ ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗം പ്രമേയം പാസാക്കി സർക്കാരിന് അയച്ചു നൽകിയത്. നഗരസഭ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് […]

മുഖ്യമന്ത്രി താങ്കളുടെ വകുപ്പിൽ തലങ്ങും വിലങ്ങും നടക്കുന്ന അനധികൃത സ്ഥലം മാറ്റത്തെപ്പറ്റി അറിയുന്നുണ്ടോ..? ജീവനക്കാരെ തോന്നും പടി തട്ടി ഉദ്യോഗസ്ഥരുടെ ധാർഷ്ട്യം; നടപടിയെടുത്തത് സാധാരണക്കാരുടെ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിക്കാത്തതിന്റെ പേരിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിന്റെ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കാണുന്നുണ്ടോ. അങ്ങയുടെ കീഴിലുള്ള വകുപ്പിൽ സാധരണക്കാരുടെ വ്യക്തിപരമായ വിവരങ്ങൾ സ്വന്തം ഫോണിൽ ശേഖരിച്ചില്ലെന്ന പേരിൽ നിരവധി ഉദ്യോഗസ്ഥരാണ് തലങ്ങും വിലങ്ങും സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. യാതൊരു ഉത്തരവുമില്ലതെ വാക്കാനുള്ള നിർദേശം അനുസരിക്കാതിരുന്നതിന്റെ പേരിലാണ് നാല് ഉദ്യോഗസ്ഥലം ഇതുവരെ സ്ഥലം മാറ്റിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കം ചോദ്യം ചെയ്തതിന്റെ പേരിലാണ് ഈ സ്ഥലം മാറ്റങ്ങളെല്ലാം ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലാണ് ഉ്‌ദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി […]

കോട്ടയം നഗരമധ്യത്തിലെ തീയറ്ററിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം; പ്രമുഖ നടന്റെ ഫാൻസ് ആണെന്ന പേരിൽ തീയറ്റർ ജീവനക്കാരെയും പ്രേക്ഷകരെയും അസഭ്യം പറഞ്ഞു; പൊലീസ് സ്റ്റേഷനിലും മദ്യപ സംഘത്തിന്റെ ആക്രമണവും അസഭ്യ വർഷവും

ക്രൈം ഡെസക് കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിൽ പ്രമുഖ നടന്റെ ഫാൻസാണെന്ന പേരിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. തീയറ്റർ ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഘം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയതു. സംഭവവുമായി ബന്ധപ്പെട്ട് വടവാതൂർ ലക്ഷ്മി ഭവനിൽ രമേശ് കുമാർ (35), വടവാതൂർ പാറേപ്പറമ്പിൽ ആലയ്ക്കാട്ട് വീട്ടിൽ എ.പി അരുൺ (35), വടവാതർ പാറേമ്പറമ്പ് ആലയ്ക്കാട്ട് വീട്ടിൽ അഖിൽ ഷാജി (27), കളത്തിപ്പടി പാറേമ്പറമ്പിൽ കുന്നമ്പള്ളി വീട്ടിൽ രാജു കുന്നമ്പള്ളി (31) എന്നിവരെയാണ് പൊലീസ് […]

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു ; ബൈക്കിൽ നിന്ന് തെറിച്ചു വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ നിന്നും തെറിച്ച് വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. പട്ടം വൈദ്യുതി ഭവനുമുന്നിൽ വച്ചായിരുന്നു അപകടം നടന്നത്. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂർ രേവതിയിൽ ഭഗവത് ആണ് മരിച്ചത്. ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഭഗവത്. ശനിയാഴ്ച ഉച്ചയ്ക്ക പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങവെ ഇവർ യാത്ര ചെയ്ത ബൈക്കിൽ കെ.എസ.്ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]

വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയും മന്ത്രവാദ ചികിത്സ : വ്യാജ സിദ്ധൻ അറസ്റ്റിൽ

  സ്വന്തം ലേഖിക മലപ്പുറം: മന്ത്രവാദത്തിലൂടെ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വളരെ ക്രൂരമായി മന്ത്രവാദ ചികിത്സനടത്തിയ വ്യാജസിദ്ധൻ പെരിന്തൽമണ്ണയിൽ പിടിയിൽ. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസൻ വീട്ടിൽ അബ്ദുൾകരീമിനെയാണ് പെരിന്തൽമണ്ണയിൽ അറസ്റ്റുചെയ്തത്. തുവ്വൂർ സ്വദേശിയുടെ ഭാര്യയെ അവരുടെ വീട്ടിലെ മുറിയിൽ അടച്ചിട്ട് ചികിത്സ നടത്തുകയും അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വടികൊണ്ടടിച്ചും ഭക്ഷണം നൽകാതെയുമായിരുന്നു ഇയാളുടെ ചികിത്സ. ബാധ ഒഴിപ്പിക്കുന്ന സമയത്ത് അടുത്തുള്ളയാളിലേക്ക് കയറുമെന്നും അതിനാൽ സിദ്ധനല്ലാതെ മറ്റാരും അടുത്തുണ്ടാവരുതെന്നുമാണ് ഇയാൾ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. ഇതേതുടർന്ന് തുവ്വൂർ സ്വദേശി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി […]

പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് നടന്നത്. പഞ്ചാബിലെ നഭ സെൻട്രൽ ജയിൽ വളപ്പിലാണ് വെള്ളിയാഴ്ച വിവാഹം നടന്നത്. വസീമിന്റെ തൊട്ടടുത്ത നഗരത്തിൽനിന്നാണ് വധു. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തിൽ പങ്കെടുത്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. […]

സ്വത്ത് തട്ടിയെടുത്തതിന് ശേഷം മകൾ വീട്ടിൽ നിന്നും പുറത്താക്കി ; സ്വത്ത് നഷ്ട്ടപ്പെട്ട അമ്മയെ സ്വീകരിക്കാൻ മറ്റ് മക്കളും തയ്യാറായില്ല ; ആറ് മക്കൾക്ക് ജന്മം നൽകിയ മാതാവ് പെരുവഴിയിൽ

  സ്വന്തം ലേഖകൻ ഇടുക്കി : സ്വത്ത് തട്ടിയെടുത്ത ശേഷം വൃദ്ധയായ അമ്മയെ മകൾ വീട്ടിൽ നിന്നും പുറത്താക്കിയതായി പരാതി. ഈ മകൾക്ക് അമ്മ സ്വത്ത് എഴുതിക്കൊടുത്തതാണെന്ന തെറ്റിദ്ധാരണയിൽ മറ്റ് മക്കളും അഭയം നൽകാതായതോടെ പെരുവഴിയിൽ ആയിരിക്കുകയാണ് ആറ് മക്കൾക്ക് ജന്മം നൽകിയ മേരി എന്ന അമ്മ. ഇടുക്കി ഇരട്ടയാൾ സ്വദേശിയാണ് മേരി. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയും സ്വത്തുമെല്ലാം ആറ് മക്കൾക്ക് തുല്യമായി വീതിച്ചു കൊടുത്തു. ബാക്കി 16 സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രം തന്റെ പേരിൽ വെച്ചു. മരണ ശേഷം അതും […]

വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ, ക്ലച്ച് ചവിട്ടി ഡ്രൈവറും ; വീഡിയോ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

  സ്വന്തം ലേഖിക കൽപറ്റ: വയനാട് നിന്നും ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാത്ഥിനികൾ, ഇതിനോപ്പം ക്ലച്ച് ചവിട്ടി ഡ്രൈവറും. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സംഭവത്തിൽ ബസിന്റെ ഡ്രൈവറായിരുന്ന വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർ.ടി.ഒ വ്യക്തമാക്കി. കോളേജ് വിദ്യാർത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. […]

ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ തിരിച്ചയച്ചു

  സ്വന്തം ലേഖകൻ പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ പത്ത് യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചു. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയച്ചത്. ആന്ധ്രയിൽ നിന്നെത്തിയ സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന യുവതികളെ കണ്ടപ്പോൾ സംശയം തോന്നിയ പോലീസ് ഇവരുടെ പ്രായം പരിശോധിക്കുകയായിരുന്നു.തുടർന്ന് തിരിച്ചുപോകാൻ നിർദേശിച്ചു. ഇതോടെ യാതൊരു എതിർപ്പുകളും കൂടാതെ ഇവർ മടങ്ങുകയായിരുന്നു. സ്ത്രീകളെ ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഇവരുടെ പ്രായം വ്യക്തമായതിന് പിന്നാലെ ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇതോടെ സംഘം നിലയ്ക്കലിലേക്ക് മടങ്ങി. സംഘത്തിലെ മറ്റുള്ളവർ സന്നിധാനത്തേക്ക് പോയി. […]

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ; നിർദേശം നൽകി കേന്ദ്രസർക്കാർ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് വിരമിച്ചതിന് ശേഷവും സെഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നിർദേശം നൽകി. നവംബർ 17നാണ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. അതിന് ശേഷം അസമിൽ താമസമാക്കാനാണ് ഗൊഗോയിയുടെ തീരുമാനം. അയോധ്യ കേസിലെ വിധിക്ക് ശേഷം ഗൊഗോയിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനുപുറമെ ഗൊഗോയിയുടെ ദിൽബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകൾക്ക് സുരക്ഷ ഒരുക്കുമെന്ന് അസം പൊലീസ് പറഞ്ഞു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചതായും […]