play-sharp-fill

ആരോഗ്യകേരളത്തിലെ വിവിധ തസ്തികകളിൽ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു

  സ്വന്തം ലേഖകൻ ഇടുക്കി: ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, എക്സ്റേ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എം.എ/ എം.എസ്.സി സൈക്കോളജി, ക്ലിനിക്കൽ സൈക്കോളയിൽ എം.ഫിൽ/ ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ.സി.ഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഫാർമസിസ്റ്റിന് ബിഫാം/ ഡിഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയും ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/ […]

ലഹരി ഉപയോഗം : സിനിമ ലൊക്കേഷനുകളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന

  സ്വന്തം ലേഖിക കൊച്ചി : സിനിമ ലൊക്കേഷനുകളിൽ ലഹരിമുരുന്ന പരിശോധന ആരംഭിച്ച് എക്‌സൈസ് ഡിപ്പാർട്ട്‌മെൻറ്.നിർമാതാക്കളുടെ സംഘടനയുടെ ആരോപണങ്ങളുടെ ചുവടുപിടിച്ചാണ് സിനിമാ ലൊക്കേഷനുകളിൽ എക്സൈസ് ലഹരി പരിശോധന തുടങ്ങിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ വ്യക്തമാക്കി. തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാൽ, ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നടൻ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സിനിമാ ലൊക്കേഷനുകളിലെ […]

അധ്യാപകരുടെ മാനസിക പീഡനം ; ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പഠനമുപേക്ഷിച്ചു

  സ്വന്തം ലേഖകൻ പത്തനംതിട്ട : അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് ട്രാൻസ്‌ജെൻഡർ വിദ്യാർഥിനി പ്ലസ് ടു പഠനം ഉപേക്ഷിച്ചു. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാർഥിനിയാണ് പഠനം ഉപേക്ഷിച്ച കാസർഗോഡ് പരവനടുകക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗവർണറുടെയും പട്ടിക വർഗ്ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥിനി പരവനടക്കം ട്രൈബൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്രവേശനം നേടിയത്. എന്നാൽ, ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.കുട്ടികളുടെ മുന്നിൽ വച്ച് ഇവർ അവഹേളിക്കുന്നുവെന്നും, പരാതി നൽകിയപ്പോൾ […]

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം ജംഷഡ്പൂർ നിരയിൽ ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ. വിനീത് കളിയിലെ ശ്രദ്ധാകേന്ദ്രം

  സ്വന്തം ലേഖകൻ എറണാകുളം : ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് സീസണിലെ അഞ്ചാം ഹോം മത്സരം. ലീഗിൽ മുന്നിലെത്താൻ ശ്രമിക്കുന്ന ജംഷഡ്പൂർ എഫ്സിയാണ് വൈകിട്ട് 7.30ന് തുടങ്ങുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ജംഷഡ്പൂർ നിരയി ബ്ലാസ്റ്റേഴ്സ് മുൻ താരം സി കെ വിനീത് ആകും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഒക്ടോബർ 20ലെ ഉദ്ഘാടനമത്സരത്തിൽ എടികെയെ തോൽപ്പിച്ചശേഷം ഒരു കളി പോലും ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഏഴ് കളിയിൽ ആറ് പോയിൻറ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ എട്ടാം സ്ഥാനത്താണ്. 12 പോയിൻറുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരിന് […]

എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു ; ഒരാൾക്ക് ഗുരുതര പരിക്ക്

  സ്വന്തം ലേഖകൻ ചെങ്ങന്നൂർ : എം സി റോഡിൽ മുളക്കുഴയിൽ കെ.എസ.്ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് പിക്കപ് വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ പുലിയൂർ സോമാലയത്തിൽ പി.കെ സോമൻ- ആനന്ദവല്ലി ദമ്പതിമാരുടെ മകൻ സജിത്താണ് മരിച്ചത്. അതേസമയം ഒരാൾക്കു ഗുരുതര പരുക്ക്. 20 ബസ് യാത്രികർക്കു ചെറിയ പരുക്കുണ്ട്. പിക്കപ് വാനിൽ ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന സഹായി ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതര പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളക്കുഴ പഞ്ചായത്ത് ഓഫിസ് കവലയിൽ […]

പാലാരിവട്ടത്ത് കുഴിയിൽ വീണു യുവാവ് മരിച്ച സംഭവം നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു : മന്ത്രി ജി സുധാകരന്റെ നിർദേശത്തെ തുടർന്ന് നടപടി

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടത്ത് കുഴിയിൽ വീണു യുവാവ് മരിച്ച സംഭവം നാല് എൻജിനീയർമാരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു. നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ.എൻ. സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഇ.പി. സൈനബ, അസിസ്റ്റന്റ് എൻജിനീയർ പി.കെ. ദീപ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്പെൻഷൻ. മന്ത്രി ജി. സുധാകരന്റെ നിർദേശത്തെ തടർന്നാണ് നടപടി.

വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ ; ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലെന്ന് സംശയം

  സ്വന്തം ലേഖകൻ തലശേരി : വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ. ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്ന് സൂചന. കൊളശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ എൻ.വി ഹരീന്ദ്രൻ (51) , ഭാര്യ ഷാഖി (42 )എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ ഏകമകനും ജഗന്നാഥ് ഐടിസി വിദ്യാർഥിയുമായ സാവന്ദ് (22) ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് ദമ്പതികളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. തലശ്ശേരി സിഐ കെ സനൽകുമാറിന്റെ […]

ഫോബ്സ് മാസികയുടെ 2019ലെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ; ഇന്ത്യയിൽ നിന്നും മൂന്നു പേർ പട്ടികയിൽ ഇടംപിടിച്ചു

സ്വന്തം ലേഖകൻ ന്യൂയോർക്ക്: ഫോബ്സ് മാസികയുടെ 2019ലെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. കൂടാതെ ഇന്ത്യയിൽ നി്ന്നും എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ എന്നിവരും പട്ടികയിലുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ആണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റ് ക്രിസ്റ്റീന ലഗാർഡെയാണ് രണ്ടാം സ്ഥാനത്ത്. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് സ്പീക്കർ നാൻൻസി പെലോസി മൂന്നാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് […]

യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ; റോഡ് നന്നാവാൻ എത്ര ജീവൻ ബലി കൊടുക്കണം ? എത്ര പേർക്ക് പണം കൊടുക്കണം ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടത്ത് കുഴിയിൽ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിന് വേണ്ടി ഹാജരായ എജിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാൽ, എത്രപേർക്ക് സർക്കാർ പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. സംഭവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. കുഴിയടയ്ക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തിൽ ഒരാളുടെ ജീവൻ നഷ്ടമായതിൽ നാണക്കേടുകൊണ്ട് തലകുനിക്കുവെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകൾ അടിയന്തരമായി നന്നാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്വദേശി […]

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത് : മന്ത്രിയെ ഫയലുകൾ കാണിക്കണമെന്നും മന്ത്രി ഇടപെടേണ്ട ഫയലുകൾ മാറ്റി വയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും നടത്തിയ കൂടുതൽ നിയമലംഘനങ്ങൾ പുറത്ത്. ചട്ടങ്ങളെല്ലാം മറികടന്ന് പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസലർമാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. അദാലത്ത് നടത്താൻ പ്രൈവറ്റ് സെക്രട്ടറി കെ.ഷറഫുദ്ദീൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകിയതിന് പിന്നാലെ സർവകലാശാല വി.സിമാർക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകി. സ്വയം ഭരണാധികാരമുള്ള വൈസ് ചാൻസലർമാർക്ക് ചാൻസലറായ ഗവർണർ മാത്രമാണ് മേലധികാരി. എന്നാൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമം കയ്യിലെടുത്ത് ഉത്തരവ് നൽകുന്നത് ചരിത്രത്തിൽ […]