കോട്ടയം നഗരസഭ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്; എൽഡിഎഫ് 22/ യുഡിഎഫ് 22 ; ഭാഗ്യം ആർക്കൊപ്പം?
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയില്‍ ആരെ ഭാഗ്യം തുണയ്ക്കും. വീണ്ടും നറുക്കെടുപ്പിലേക്ക് വഴി തുറന്നു കോട്ടയം നഗരസഭാ തെരഞ്ഞെടുപ്പ് ഇന്ന്.
മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇത്തവണയും നറുക്കെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നുറപ്പായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് ഷീജ അനിലിനെ തന്നെയാണ് ഇടതു മുന്നണി മത്സരിപ്പിക്കുന്നത്.
ബിജെപി റീബ വര്‍ക്കിയെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബര്‍ 24നാണ് യുഡിഎഫിന്റെ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്തായത്.
ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്നും യുഡിഎഫ് വിട്ടുനിന്നിരുന്നു.
ഇന്നു രാവിലെ 11ന് കൗണ്‍സില്‍ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. കൗണ്‍സിലില്‍ 52 അംഗങ്ങളാണുള്ളത്.
യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ 22-22-എട്ട് എന്ന നിലയില്‍ വോട്ടു വരും.
ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും.
ഇതില്‍ ബിജെപി വിട്ടുനിന്നാല്‍ 22-22 എന്ന നിലയില്‍ തുല്യത വരും. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കും.