ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാൻ കൈപുസ്തകം, പ്രസിദ്ധികരണത്തിനു ചുക്കാൻ പിടിച്ചത് ചീഫ് ഇലക്ടറൽ ഓഫീസർ

സ്വന്തംലേഖകൻ കോട്ടയം : കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ പെരുമാറ്റ ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും. പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷൻ പ്രചരണത്തിനു ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെയും , പൊതുജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിച്ചു ഹരിത തിരഞ്ഞെടുപ്പ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയുടെ നിർദ്ദേശ പ്രകാരമാണ് കൈപ്പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് വേഗത്തിൽ കാര്യം ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ നിരവധി കാർട്ടൂൺ […]

ശോശാമ്മ നിര്യാതയായി

പുതുപ്പള്ളി: ഇരവിനല്ലൂർ വലിയമുണ്ടാക്കലായ വെട്ടുവള്ളിൽ പരേതനായ ജോൺകുട്ടിയുടെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. മൃതദേഹം ഇന്ന് (ചൊവ്വ) 4നു വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കാനം കുമ്മൻകുളം കുടുംബാംഗമാണ്. മക്കൾ: വി. ജെ. ജോൺ (അക്കാദമിക് ഡയറക്ടർ, എംജിഎം ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷൻസ്), മാത്യു വി. ജോൺ (ഗവ. പ്രസുകളുടെ മുൻ സൂപ്രണ്ട്), സുമ, സുജ (കുവൈത്ത്), പരേതരായ മോളി, വൽസമ്മ. മരുമക്കൾ: ശാന്തമ്മ, ലളിത (ആയുർവേദ വകുപ്പ് മുൻ ഉദ്യോഗസ്ഥ), […]

പൊള്ളുന്ന വേനലിൽ തൊണ്ട നനക്കാൻ വെള്ളമില്ല, ഈരയിൽക്കടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് രണ്ടു ദിവസം

സ്വന്തംലേഖകൻ കോട്ടയം : വേനൽച്ചൂടിൽ ജനംവലയുമ്പോൾ കുടിവെള്ളം കിട്ടാതെ കോട്ടയം ഈരയിൽക്കടവ് നിവാസികൾ നെട്ടോട്ടമോടുന്നു. കളത്തിപ്പടിയിൽ നിന്നുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനാൽ രണ്ടു ദിവസമായി ഈരയിൽകടവിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട്. വെള്ളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങൾ പരാതി അറിയിച്ചപ്പോൾ ഒരു ദിവസം കൊണ്ട് കേടുപാട് പരിഹരിച്ചു കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും ശുദ്ധജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്. എത്രയും പെട്ടന്ന് […]

കുട്ടികളിലെ മസ്തിഷ്‌ക വീക്കത്തിന് കാരണം ഖരമാലിന്യത്തിലെ രാസപദാര്‍ത്ഥങ്ങള്‍ : ഗർഭിണികൾക്കും ഭീക്ഷണി

സ്വന്തംലേഖകൻ കോട്ടയം : അശാസ്ത്രീയമായി പുറന്തള്ളുന്ന ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥങ്ങള്‍ മസ്തിഷ്‌ക വീക്കം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍. ചെമ്പുകമ്പികള്‍, ബള്‍ബുകള്‍, ട്യൂബുകള്‍, ബാറ്ററി, ഇലക്ട്രിക് കളിപാട്ടങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കുട്ടികളെയാണ്. ശുചിത്വമിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖരമാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈയം, മെര്‍ക്കുറി, ആര്‍സെനിക്, കാഡ്മിയം എന്നീ വിഷപദാര്‍ത്ഥങ്ങളാണ് രോഗങ്ങള്‍ക്ക് പ്രധാന കാരണം. ഖരമാലിന്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന അപകടകാരിയാണ് ഈയം. ഇത് കുട്ടികളിലെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയ്ക്കും. കൂടാതെ, മാനസിക വളര്‍ച്ച മന്ദഗതിയിലാകുക, […]

കോട്ടയം മൂലവട്ടത്ത് പാടത്തിന് തീ പിടിച്ചു: തീയും പുകയും റെയിൽവേ ട്രാക്കിൽ; ട്രെയിൻ ഗതാഗതത്തിന് വൻ ഭീഷണി

സ്വന്തം ലേഖകൻ കോട്ടയം: മൂലവട്ടത്തിന് സമീപം മാടമ്പുകാട്ട് പാടശേഖരത്തിന് തീ പിടിച്ചു. തരിശിട്ട് കിടന്ന പാടശേഖരത്തിൽ തീയും പുകയും പടർന്നു. പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റെയിൽ പാതയിൽ പുക നിറഞ്ഞതോടെ ട്രെയിൻ ഗതാഗതവും ഭീഷണിയിലായി. ട്രാക്കിലേയ്ക്ക് പുക നിറഞ്ഞതിനാൽ വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടന്നു പോകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂലവട്ടം മാടമ്പുകാട് ഭാഗത്ത് തരിശിട്ട പാടശേഖരത്തിൽ തീ പടർന്നു പിടിച്ചത്. പാടശേഖരത്തിന്റെ ഒരു മൂലയിൽ നിന്നും പടർന്ന തീ അതിവേഗം പാടം മുഴുവനും വ്യാപിച്ചു. പുല്ല് നന്നായി ഉണങ്ങിക്കിടന്നതിനാൽ, […]

എൻ.എസ്സ്.എസ്സ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ കുമാരി ദേവി നിര്യാതയായി

എൻ.എസ്സ്.എസ്സ്.ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ ചങ്ങനാശ്ശേരി വാഴപ്പളളി ഗോപുരത്തിങ്കൽ കുമാരി ദേവി (75) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30 ന് നടക്കും.

ഗുരുവിന്റെ ഏത് ദർശനങ്ങളാണ് പിന്തുടരുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം; സുധീരൻ

സ്വന്തംലേഖകൻ കോട്ടയം : ശ്രീനാരായണ ഗുരുവിന്റെ ഏത് ദർശനങ്ങളാണ്  വെള്ളാപ്പള്ളി നടേശന്‍ പിന്തുടരുന്നതെന്ന്  വ്യക്തമാക്കണമെന്ന് സുധീരന്‍.  ഗുരുവിന്റെ ദർശനങ്ങളും ആദർശങ്ങളും പിന്തുടരുന്നതിനാലാണ് താൻ 22 വർഷമായി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നതെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഇക്കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് വി.എം സുധീരന്‍ ഫെയ്സ്ബുക്കിലൂടെയാണ് പരിഹസിച്ചിരിക്കുന്നത്.സുധീരൻ കോൺഗ്രസിന്റെ അന്തകനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞതിന്റെ മറുപടിയായാണ് സുധീരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.എസ്എൻഡിപി യോഗത്തിന്റെ അന്തകൻ ആണ് വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരുവിൻറെ ഏത് ദർശനങ്ങളാണ് താൻ പിന്തുടരുന്നതെന്ന് ജനങ്ങളോട് പറയാൻ വെള്ളാപ്പള്ളി തയ്യാറാകണമെന്നും സുധീരന്‍ വ്യക്തമാക്കി.  എനിക്ക് നേരെ […]

ജയിപ്പിച്ചാല്‍ വീട്ടില്‍ എല്ലാ മാസവും പത്തു ലിറ്റര്‍ മദ്യമെത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥി

സ്വന്തംലേഖകൻ കോട്ടയം : ജയിപ്പിച്ച് വിട്ടാല്‍ വോട്ടര്‍മാരുടെ വീട്ടിലേക്ക് എല്ലാ മാസവും മദ്യം ഒഴുക്കുമെന്ന വാഗ്ദാനവുമായി തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. ഒന്നും രണ്ടുമല്ല പത്ത് ലിറ്റര്‍ മദ്യമാണ് ഒരുമാസം എത്തിച്ച് നല്‍കുക എന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എ.എം ഷെയ്ക്ക് ദാവൂദ് പറയുന്നത്.ശനിയാഴ്ച കളക്ടറേറ്റിലെത്തി തെ‌ര‌ഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്. പോണ്ടിച്ചേരിയില്‍ നിന്നാണത്രേ മദ്യം ‘ഒഴുക്കുക’. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം 15വാഗ്ദാനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രകടന പത്രികയില്‍ […]

സൂക്ഷിക്കുക സൂര്യൻ പൊള്ളിക്കും: മുന്നറിയിപ്പ് നാല് ദിവസത്തേയ് കൂടി നീട്ടി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം: നാല് ജില്ലകളിൽ 40 കടക്കും

സ്വന്തം ലേഖകൻ കൊച്ചി: പ്രളയത്തിന് ശേഷം വരൾച്ചയുടെ വറുതി കേരളത്തെ വരിഞ്ഞ് മുറുക്കുന്നതായി റിപ്പോർട്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ നാല് ജില്ലകൾ കൊടും വരൾച്ചയെ കാത്തിരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ചൂട് നാൽപ്പതിന് മുകളിൽ പോയേക്കാമെന്നാണ് റിപ്പോർട്ട്. ഇതിനിടെ സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് […]

ശബരിമലക്കേസിൽ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിന് തിരിച്ചടി: സുപ്രീം കോടതി വിധിയിൽ വിറച്ച് സർക്കാർ

സ്വന്തം ലേഖകൻ ദില്ലി: ശബരിമല വിഷയത്തിലെ പുന പരിശോധനാ ഹർജിയിൽ തിരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതി വിധി വരുമെന്ന് ഭയന്നിരിക്കുന്ന സർക്കാരിന് വൻ തിരിച്ചടിയായി വീണ്ടും സുപ്രീം കോടതി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഇതോടൊപ്പം ഹൈക്കോടതി മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യങ്ങളുന്നയിച്ച് നൽകിയ രണ്ട് ഹർജികളും സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ […]