Spread the love

തൃശൂര്‍: വീട്ടില്‍ മോഷ്ടിക്കാൻ കയറിയ കള്ളൻ അതേവീട്ടില്‍ തന്റെ മൊബൈല്‍ മറന്ന് വച്ച്‌ പിടിയിലായി.

video
play-sharp-fill

മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ഒരു വീട്ടില്‍ മോഷ്ടിക്കാൻ കയറിയപ്പോഴാണ് ജോമോന് അബദ്ധം പറ്റിയത്. ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ മോഷ്ടാവ് വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ തിടുക്കത്തില്‍ സ്വന്തം മൊബൈല്‍ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോണാണ് എടുത്തുകൊണ്ട് ഓടിയത്.

വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പോലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്ബാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറ‌ഞ്ഞു.