കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരെ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ ജമ്മു: കാശ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ത്രാലിലാണ് സൈന്യവും ഭീകരരും തമ്മിൽ ആക്രമണമുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഇ മുഹമ്മദിലെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് സൈന്യം അറിയിച്ചു. ഗ്രാമവാസിയായ മുദസിർ അഹ്മദ് എന്ന ഭീകരവാദിക്കൊപ്പം രണ്ട് പാക്കിസ്ഥാൻ ജയ്ഷെ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. സൈന്യവും സിആർപിഎഫും സംയുക്തമായിട്ടായിരുന്നു തിരച്ചിൽ . ഭീകരർ താമസിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് സൈന്യത്തിന് […]

ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. അടുത്ത പതിനഞ്ച് ദിവസത്തേക്ക് പകല്‍ 11 മുതല്‍ മൂന്ന് വരെ സ്വയമേവയല്ലാത്ത പുറം ജോലികള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കണം. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് പോലീസിന്റെ സഹായത്തോടെ കര്‍ശന പരിശോധന നടത്തും. ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.അംഗനവാടികളില്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുടക്കമുണ്ടാവരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്കുള്ള ഭക്ഷണം കൃത്യമായി […]

ലൂസിഫറിന്റെ ആദ്യ ഷോയിൽ മാസ് എൻട്രിയായി മോഹൻലാലും പൃഥ്വിരാജും

സ്വന്തം ലേഖകൻ കൊച്ചി: ലൂസിഫറിന്റെ ആദ്യ ഷോയിയിൽ ആഘോഷമായി മോഹൻലാലും പൃഥ്വിരാജും. യുവനടൻ പൃഥ്വിരാജ് ഇതാദ്യമായി സംവിധായകനാവുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് ഫിലിംസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്. മോഹൻലാലിൻറെ തകർപ്പൻ പ്രകടനത്തിനൊപ്പം പൃഥ്വിരാജിലെ സംവിധായകനെക്കൂടി സ്വീകരിക്കാനുള്ള ആവേശത്തിലാണ് പ്രേക്ഷകർ. ചിത്രത്തിൻറെ ആദ്യപ്രദർശനത്തിന് മോഹൻലാലും പൃഥിരാജും അടക്കം ലൂസിഫറിൻറെ പ്രധാന അണിയറ പ്രവർത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹൻലാലിൻറെ ഭാര്യ സുചിത്രയും പൃഥിരാജിൻറെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളത്തെ പ്രഭാതം നിങ്ങൾക്കുള്ളതാണെന്നായിരുന്നു നേരത്തെ […]

ഞാന്‍ ലോലന്റെ കടുത്ത ആരാധികയാണ്, അതുകൊണ്ടായിരിക്കണം എന്നെ അശ്വതി അച്ചു ആക്കിയത്’; സാനിയ ഇയ്യപ്പന്‍

സ്വന്തംലേഖകൻ കോട്ടയം : സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങിലുള്ള വെബ് ചാനലാണ് കരിക്ക്. കരിക്ക് പ്ലാറ്റ്ഫോമില്‍ നിന്ന് ഇറങ്ങുന്ന ‘തേരാ പാരാ’ അടക്കമുള്ള മിനി വെബ് സീരീസുകളെല്ലാം ജനകീയമാണ്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോര്‍ജ്ജിനേയും ഷിബുവിനേയും ശംഭുവിനെയുമൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ അവരുടെ സ്വീകരണ മുറികളിലെ നിത്യ സന്ദര്‍ശകരാക്കി മാറ്റുകയായിരുന്നു. രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദര്‍ഭങ്ങളും സംഭാഷണ ശൈലിയുമാണ് കരിക്കിനെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.തേരാ പാരായുടെ അവസാനമിറങ്ങിയ എപ്പിസോഡില്‍ ലോലന്റെ കാമുകിയായ അശ്വതി അച്ചുവായി എത്തിയത് നടി സാനിയ ഇയ്യപ്പനായിരുന്നു. ലോലന്റെ കടുത്ത ആരാധികയാണെന്ന് […]

ഡൽഹിയിൽ പോകാൻ മത്സരിക്കുന്നവർ തിരുവനന്തപുരത്ത് പോലും എത്തുന്നില്ല: പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന എംഎൽഎമാർ നിയമസഭയിൽ എത്തുന്നില്ല: എംഎൽഎമാരിൽ ഹാജരിൽ പിന്നിൽ പി.വി അൻവറും, വീണാ ജോർജും

തേർഡ് ഐ ബ്യൂറോ കോട്ടയം: ഡൽഹിയിലേയ്ക്ക് പോകാൻ കച്ചകെട്ടിയിറക്കിയ എംഎൽഎമാരിൽ പലരും നിയമസഭയിലേയ്ക്ക് എത്താറേയില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. പുറത്ത് വന്ന വിവരങ്ങൾ പ്രകാരം നിയമസഭയിലെ ഹാജർ നിലയിൽ ഏറ്റവും പിന്നിൽ പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറാണ്. പിന്നിൽ, നിന്നും രണ്ടാമത് നിൽക്കുന്നത് പത്തനംതിട്ട മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വീണാ ജോർജും. നിലവിൽ മത്സരിക്കുന്ന എംഎൽഎമാരിൽ ഹാജർ നിലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരനാണ്. ഹാജർ നിലയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും, […]

100 രൂപ വരുമാനമുള്ള അംഗപരിമിതനായ അത്തറുകച്ചവടക്കാരനു രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞു

സ്വന്തംലേഖകൻ കോട്ടയം : അംഗപരിമിതനായ അത്തറ് കച്ചവടക്കാരനെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കബളിപ്പിച്ചു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് തട്ടാമല സ്വദേശിയായ അബ്ദുൽ കുഞ്ഞിയുടെ തീരുമാനം. പതിറ്റാണ്ടുകളായി അത്തറ് കച്ചവടമാണ് അംഗപരിമിതനായ അബ്ദുല്‍ കുഞ്ഞിക്ക്. ഇങ്ങനെയൊരു ദുരനുഭവം ജീവിതില്‍ ആദ്യം. മൂന്നൂറു രൂപയുടെ അത്തറ് വാങ്ങിയ ഒരു യുവാവ് നല്‍കിയത് രണ്ടായിരം രൂപയുടെ വ്യാജനോട്ട്. ബാക്കി തുകയായ ആയിരത്തിയെഴുന്നൂറ് രൂപ വാങ്ങി യുവാവ് വേഗത്തില്‍ സ്ഥലം കാലിയാക്കിയതോടെ സംശയം തോന്നിയ […]

സ്തനാര്‍ബുദ കാൻസർ നിർണ്ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം; മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരീക്ഷണം വിജയം

സ്വന്തംലേഖകൻ കോട്ടയം : സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.എന്നാല്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിനായി രൂപകല്പന ചെയ്ത വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍ വിപണിയിലെത്തും. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയകരമായി. 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് […]

വണ്ടിയോടിക്കുമ്പോൾ ഫോൺ ചെയ്തതായി ആരോപിച്ച് യുവാവിന് പൊലീസുകാരന്റെ അസഭ്യ വർഷം: പരാതിയുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ് രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് ഹൈവെ പൊലീസിന്‍റെ വക തെറി അഭിഷേകം.  ഏറ്റുമാനൂർ സ്വദേശിയായ കെ.മഹാദേവനാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹൈവേ പൊലീസിന്‍റെ വക അസഭ്യ വർഷം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപമുള്ള അതിരമ്പുഴ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചായിരുന്നു സംഭവം . ബൈക്കിൽ വരികയായിരുന്നു ഇയാളുടെ ഫോണിലേക്ക് കോൾ വന്നതിനെ തുടർന്ന് വാഹനം നിർത്തി സംസാരിച്ചു നിൽക്കവെയാണ് ഇരുട്ടിൽ മാറി നിന്ന പോലീസ് […]

വി എൻ വാസവന്റെ മണ്ഡല പര്യടനത്തിന് മാർച്ച് 28ന് വൈക്കത്ത് തുടക്കം

സ്വന്തം ലേഖകൻ വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്റെ തിരഞ്ഞെടുപ്പ് പര്യടനം വ്യാഴാഴ്ച വരവേല്‍പ്പ് നല്‍കും. വെച്ചൂര്‍, തലയാഴം, ടി വി പുരം, ഉദയനാപുരം എന്നീ പഞ്ചായത്തുകളിലേയും വൈക്കം നഗരസഭയിലേയും വോട്ടര്‍മാരെ നേരില്‍ കാണുന്നതിന് വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമായി വ്യാഴാഴ്ച്ചയാണ് അദ്ദേഹം പര്യടനം നടത്തുന്നത്. വ്യാഴാഴ്ച്ച രാവിലെ 8ന് കൈപ്പുഴമുട്ടില്‍ നിന്നും ആരംഭിക്കുന്ന പര്യടനം സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. 8.5 അച്ചിനകം ശരവണഭവന്‍, 8.10 ശാസ്താക്കുളം കളത്തട്ട്, 8.15 പട്ടത്താനം, 8.20 റാണിമുക്ക്, 8.25 […]

കലാലയവളപ്പിൽ ആവേശം വിതറി എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരഹൃദയത്തിലുള്ള ബസേലിയസ‌് കോളേജിൽ വന്നിറങ്ങിയ സ്ഥാനാർഥിയെ കാത്തുനിന്ന വിദ്യാർഥി–-വിദ്യാർഥിനികൾ മുദ്രാവാക്യം വിളികളോടെ ഹൃദ്യമായ സ്വീകരണമൊരുക്കി. കോട്ടയം ലോക‌്സഭാ മണ്ഡലത്തിന്റെ പുതിയ പ്രതീക്ഷയും വിദ്യാർഥികളുടെയടക്കം ആവേശവുമാണ‌് വി എൻ വാസവനെന്ന‌് തെളിയിക്കുന്നതായിരുന്നു സ്വീകരണം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ‌്ക്ക‌് സി തോമസും ഒപ്പമുണ്ടായിരുന്നു.  വി എൻ വാസവന്റെ വലിയ കട്ടൗട്ടും ബാനറുകളും വർണക്കുടകളുമായിട്ടായിരുന്നു സ്വീകരണം. വിദ്യാർഥികൾ സ്ഥാനാർഥിക്ക‌് ഹസ‌്തദാനം ചെയ‌്തു; ഒപ്പം നിന്ന‌് ചിത്രമെടുത്തു. വിദ്യാർഥികൾ അവരുടെ അകമഴിഞ്ഞ പിന്തുണ എൽഡിഎഫ‌് സ്ഥാനാർഥിയെ അറിയിച്ചു. തുടർന്ന‌് കോളേജ‌് പ്രിൻസിപ്പൽ ഡോ. […]