play-sharp-fill

കുഴൽകിണർ അപകടം ; കുട്ടിയെ രക്ഷിക്കാൻ പാറ തുരക്കുന്നതിനുഉള്ള അത്യാധുനിക ഉപകരണം കൊണ്ടു വന്നു

  സ്വന്തം ലേഖകൻ തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ കുട്ടി അപകടത്തില്‍പ്പെട്ടിട്ട് 47 മണിക്കൂര്‍ പിന്നിട്ട് കഴിഞ്ഞു. കുഴല്‍ക്കിണറിന് ഒരു മീറ്റര്‍ അകലെ സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രം എത്തിച്ചു. നാഗപട്ടണത്ത് നിന്നാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. ആദ്യം 26 അടി താഴ്ചയിലായിരുന്ന കുട്ടി മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നിലവില്‍ കുഴല്‍ക്കിണറില്‍ 100 അടി താഴ്ചയിലാണ് രണ്ടര വയസ്സുകാരന്‍ ഉള്ളതെന്നാണ് […]

ഇടുക്കിയിൽ നാളെ ഹർത്താൽ

സ്വന്തം  ലേഖകൻ തൊ​ടു​പു​ഴ: പ​ട്ട​യ ക്ര​മീ​ക​രി​ക്ക​ല്‍ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നാളെ ജില്ലയിൽ ഹർത്താൽ നടത്തും. ജി​ല്ല​യോ​ട് ക​ടു​ത്ത വി​വേ​ച​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന​ത്. ജ​ന​ജീ​വി​തം ദുസ​ഹ​മാ​ക്കു​ന്ന ഉ​ത്ത​ര​വു​ക​ള്‍ ഒ​രു ആ​ലോ​ച​ന​യും ഇ​ല്ലാ​തെ ന​ട​പ്പാ​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ഉ​ത്ത​ര​വു​ക​ള്‍ റ​ദ്ദു ചെ​യ്യ​ണം. നി​ല​നി​ല്‍​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​യ തെ​റ്റു​ക​ള്‍​ക്കെ​തിരേ ന​ട​ത്തു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍ ഇ​റ​ക്കാ​തെ​യും ക​ട​ക​ള​ട​ച്ചും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അറിയിച്ചു. ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര രം​ഗ​ത്ത് വ​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ ക​ണ്ടി​ല്ലെ​ന്ന് […]

കരമനയിലെ ദുരൂഹമരണങ്ങൾ ; കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർ.എസ്.എസും തട്ടിയെടുത്തതായി ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കരമനയിലെ കൂടത്തില്‍ കുടുംബത്തിന്റെ ഭൂമി ആര്‍.എസ്.എസിന് ലഭിച്ചിട്ടുണ്ടെന്ന് ആരോപണം ഉയർന്നു. ഭൂമി ആര്‍.എസ്.എസിന്റെ ചില നേതാക്കള്‍ വീതിച്ച്‌ എടുത്തതായി അറിഞ്ഞിരുന്നെന്ന് കൂടത്തില്‍ കുടുംബത്തിന്റെ ബന്ധു ഹരികുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രവീന്ദ്രന്‍ നായരാണ് ഭൂമി പതിച്ചുനല്‍കിയതെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തി. കാലടിയിലെ ഭൂമി കൈമാറ്റങ്ങള്‍ക്ക് ജില്ലയില്‍ സ്വാധീനമുള്ള പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളെയും ഗുണ്ടകളെയും ഉപയോഗപ്പെടുത്തിയെന്ന് ആരോപണമുണ്ട്. ആര്‍.എസ്.എസ് ഭൂമി കൈവശപ്പെടുത്തുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നതായി ഹരികുമാര്‍ വെളിപ്പെടുത്തി.ഭൂമി വിഷയത്തെ തുടര്‍ന്ന് കുടുംബാംഗമായ ബി.ജെ.പി ജില്ലാ ഭാരവാഹി, പ്രദേശത്തെ ആര്‍.എസ്.എസ് നേതാക്കളുമായി നിസ്സഹകരണത്തിലാണ്. ആര്‍.എസ്.എസ് […]

കോടിമത വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അപകട തിരിവ്: അടച്ച് പൂട്ടാനൊരുങ്ങി നാട്ടുകാർ; അപകടം ഒഴിവാക്കാൻ ജനകീയ മതിൽ പണിയുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോടിമത വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി നാലുവരിപ്പാതയ്ക്ക് നടുവിൽ നിർമ്മിച്ച അനധികൃത തിരിവ് അടച്ച് പൂട്ടാൻ നാട്ടുകാർ രംഗത്ത്. ഈ അപകട തിരിവിലാണ് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഞ്ചു വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് നിർമ്മിക്കുമ്പോൾ വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി അനധികൃതമായി നിർമ്മിച്ചതാണ് ഈ തിരിവ്. മൂന്ന് കിലോമീറ്റർ മാത്രം നീളമുള്ള റോഡിൽ ഇത്തരത്തിൽ ഒരു തിരിവ് അശാസ്ത്രീയമാണ് എന്ന് നേരത്തെ തന്നെ ആരോപണം […]

കോടിമത നാലുവരിപ്പാതയിൽ അശ്രദ്ധമായി മുന്നോട്ടെടുത്ത സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടയിൽ പെട്ടു; രണ്ട് യുവാക്കൾ ഗുരുതരാവസ്ഥയിൽ; അപകടം വിൻസർ കാസിൽ ഹോട്ടലിന് മുന്നിലെ അശാസ്ത്രീയമായ ഇടവഴിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വിൻസർ കാസിൽ ഹോട്ടലിന് വേണ്ടി നിർമ്മിച്ച അശാസ്ത്രീയമായ ഇടവഴിയിലൂടെ എം സി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂട്ടർ കെഎസ്.ആർ.ടി.സി ബസിനടിയിലേയ്ക്ക് പാഞ്ഞു കയറി രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടറിനെ പന്ത്രണ്ട് മീറ്ററോളം ബസ് വലിച്ച് നിരക്കി കൊണ്ടുപോയി. മൂലവട്ടം കുന്നമ്പള്ളി സ്വദേശികളായ അനുരാജ് , സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനുരാജ് മെഡിക്കൽ കോളജ് ആശുപത്രി വെന്റിലേറ്ററിലാണ്.   ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. വിൽസർ കാസിൽ ബാർ ഹോട്ടലിൽ […]

ആളൊഴിഞ്ഞ ബി. ജെ. പി അധ്യക്ഷ  കസേര; കുമ്മനത്തെ പ്രസിഡന്റ് ആക്കാൻ ചരട് വലിച്ച് ആർ.എസ്.എസ്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന്​ ബി.​ജെ.​പി​യി​ല്‍ സംസ്ഥാന അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​നാ​യി ‘ക​സേ​ര​ക​ളി’ മുറുകുകയാണ്. സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, കെ. ​സു​രേ​ന്ദ്ര​ന്‍, ശോ​ഭാ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​ന​ത്തേ​ക്ക്​ ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്​ വേ​ണ്ടി ആ​ര്‍.​എ​സ്.​എ​സും ച​ര​ടു​വ​ലി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ല്‍ കെ. ​സു​രേ​ന്ദ്ര​നാ​ണ്​ പ്ര​സി​ഡ​ന്‍​റാ​കാ​ന്‍ ഏ​റെ സാ​ധ്യ​ത.​ നേരത്തെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച​പ്പോ​ഴും പ്ര​സി​ഡ​ന്‍​റാ​കാ​ന്‍ ആ​ദ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്​ കെ.സുരേന്ദ്രനെ ആയിരുന്നു. ശ്രീ​ധ​ര​ന്‍പി​ള്ള​യു​ടെ പി​ന്‍ഗാ​മി ആ​രെ​ന്ന്​ പ​രി​ഗ​ണി​ക്കു​മ്പോഴും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ […]

എടിമ്മിൽ നിന്നും കിട്ടിയത് ചിതലരിച്ച നോട്ടുകൾ ; കൈയൊഴിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

  സ്വന്തം ലേഖകൻ കൊല്ലം: കടയ്ക്കല്‍ മടത്തറയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ നിന്നു ലഭിച്ചത് ചിതലരിച്ച നോട്ടുകള്‍. പരാതിയുമായി ചെന്ന ഇടപാടുകാരൻ ബാങ്കിനെ സമീപിച്ചിരുന്നു.എന്നാൽ ബാങ്ക് ഉദ്യോഗസ്ഥർ ഇയാളെ കൈയൊഴിഞ്ഞു.ഇതോടെ ചിതലരിച്ച നോട്ടുകൾ റിസര്‍വ് ബാങ്കില്‍ പോയി നോട്ട് മാറേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ആശുപത്രിയില്‍ അടയ്ക്കാനായി എടിഎമ്മില്‍ നിന്നു പണം പിന്‍വലിച്ച കൊല്ലായില്‍ സ്വദേശി ലാലിക്ക് കിട്ടിയ നോട്ടാണിത്. രണ്ടായിരം രൂപയുടെ നാലു നോട്ടുകള്‍ ചിതലു തിന്നിരിക്കുന്നു. പരാതി പറയാനായി ബാങ്കില്‍ ചെന്നപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് എടിഎമ്മില്‍ പണം നിറയ്ക്കുന്നതെന്നും ബാങ്കിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നുമായിരുന്നു […]

ഹാമർ ത്രോ വീണ് വിദ്യാർത്ഥിയുടെ മരണം ; മാതാപിതാക്കളുടെ പരാതിയിൽ അഫീലിന്റെ ഫോൺ സൈബർസെല്ലിന് കൈമാറി

  സ്വന്തം ലേഖിക കോട്ടയം: പാലയില്‍ സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ ത്രോ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി. ഫോണില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടെയാണ് അന്വേഷണം. അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതായി അവന്റെ മാതാപിതാക്കള്‍ പരാതി പറഞ്ഞിരുന്നു. വീട്ടില്‍ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും മാതാപിതാക്കള്‍ പരാതി ആവര്‍ത്തിച്ചിരുന്നു. സ്റ്റേഡിയത്തിലേക്ക് അഫീലിനെ വിളിച്ചു വരുത്തിയവരെ രക്ഷിക്കാനാണ് ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞത് എന്നാണ് മാതാപിതാക്കളുടെ ആരോപണം. അഫീലിന്റെ […]

ഉപതെരെഞ്ഞടുപ്പ് ; വിജയം ഇടതുപക്ഷത്തിനായിരുന്നെങ്കിലും ഇടത്- വലത് കോട്ടകളിൽ വിള്ളലുണ്ടാക്കി ബി.ജെ. പി

  സ്വന്തം ലേഖിക കോന്നി: ഉപതെരെഞ്ഞെടുപ്പില്‍ ത്രികോണമത്സരം നടന്ന ഇടമാണ് കോന്നിയിലേത്. എന്നാൽ അക്ഷരാര്‍ത്ഥത്തില്‍ തൃകോണ മത്സരം നടന്ന മണ്ഡലത്തില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ചെങ്കൊടി പാറിയപ്പോള്‍ ഇടതുപക്ഷത്തിന്‍റെ വിജയത്തിന് തിളക്കമേറെയാണ്. ശബരിമലയടക്കമുള്ള വിഷയങ്ങള്‍ തുണയാകുമെന്ന പ്രതീക്ഷയില്‍ മുന്നേറ്റമുണ്ടാക്കാനെത്തിയ സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. എന്നാല്‍, കോന്നിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷമുള്ള കണക്കുകള്‍. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറിയ സുരേന്ദ്രന്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വലിയ വിള്ളലാണുണ്ടാക്കിയത്. കണക്കുകള്‍ പരിശോധിച്ചാല്‍ സുരേന്ദ്രന്‍ 41 ബൂത്തുകളില്‍ […]

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ ഡോം കൊച്ചിയിലും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സൈബർ കുറ്റ കൃത്യങ്ങൾ വര്‍ധിച്ചു വരുന്ന അവ തടയുന്നതിനായി കൊച്ചിയിലും കേരളാ പൊലീസിന്‍റെ സൈബര്‍ ഡോം സജ്ജമായി. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ദരും സൈബർ ഡോംമിന്റെ ഭാഗമാകും. അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകത്ത് അതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുകയാണ്. എന്നാൽ ഇവയുടെ അന്വേഷണം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇത് ഒഴിവാക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് സൈബര്‍ ഡോം. കാക്കനാട് ഇന്‍ഫോ […]