play-sharp-fill

അയ്മനം റോഡ് നവീകരിക്കണം: കോൺഗ്രസ്

സ്വന്തം ലേഖകൻ അയ്മനം: പഞ്ചായത്തിലെ കുടയംപടി – പരിപ്പ് റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കുക, കല്ലുമട മുതൽ പള്ളിക്കവല വരെ റോഡ് ഉയരം കൂട്ടി ഗതാഗതയോഗ്യമാക്കുക, ജലനിധിക്കായി പൊളിച്ച റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി ജംഗ്ഷനിൽ വഴിതടയൽ സമരം നടത്തി. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് കുടയംപടി-പരിപ്പ് റോഡ്. 2018, 2019 ലെ പ്രളയത്തിൽ തകർന്ന റോഡിൽ  കുഴികളിൽ പെട്ട് അപകടം വർധിച്ചു വരുകയാണ്. ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ തന്നെ റോഡിലെ […]

റെയിൽവേയുടെ 365 കോടി ലാഭിക്കാൻ സർക്കാർ: മുഖ്യമന്ത്രി മിന്നൽ പിണറായി: ഒച്ചിഴയും വേഗത്തിൽ നീങ്ങിയ പാതഇരട്ടിപ്പിക്കലിന് എക്‌സ്പ്രസ് ട്രെയിനിന്റെ വേഗം; അഭിനന്ദനവുമായി റെയിൽവേ

സ്വന്തം ലേഖകൻ കോട്ടയം:  ട്രെയിനുകൾ വൈകുന്നതു മൂലവും, യാത്രക്കാർക്കുണ്ടാകുന്ന സമയ നഷ്ടം മൂലവും പ്രതിവർഷം 365 കോടി രൂപയാണ് കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കും നഷ്ടമുണ്ടാകുന്നത്. എന്നാൽ, ഈ നഷ്ടത്തിനു പൂട്ടിടാൻ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ കർശന നിലപാടിനൊടുവിൽ, സംസ്ഥാന സർക്കാരിന്റെ മിന്നൽ ഇടപെടലിലൂടെ കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ – ചിങ്ങവനം പാതഇരട്ടിപ്പിക്കലിന്റെ സ്ഥലം ഏറ്റെടുപ്പ് അതിവേഗത്തിൽ പൂർത്തിയാകുന്നു. ഒരു വർഷത്തിനിടെ ചിങ്ങവനം – ഏറ്റുമാനൂർ പാത ഇരട്ടിപ്പക്കിലിനായി  211 പേരുടെ 4.2648 ഹെക്ടർ സ്ഥലമാണ് ഏറ്റെടുത്ത റവന്യു വിഭാഗം റെയിൽവേയ്ക്കു കൈമാറിയിരിക്കുന്നത്. […]

ടയറിൽ കുടുങ്ങി മണിയാശാൻ: ദിവസവും ടയർ മാറ്റുന്ന മന്ത്രി മണിയെ ട്രോളി സോഷ്യൽ മീഡിയ; ഒരു വർഷത്തിനിടെ മന്ത്രി മണി മാറിയത് 34 ടയറുകൾ..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി എം.എം മണിയ്ക്കു നേരെ ട്രോൾ പെരുമഴ ശക്തമായി തുടരുന്നു. ദിവസവും ടയർമാറുന്ന ഇന്നോവയുടെ ഉടമ എന്ന പേരിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ മന്ത്രി എം.എം മണിയെ അതിരൂക്ഷമായി ആക്രമിക്കുന്നത്. ട്രോൾ മഴയിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള ആക്രമണമാണ് ഇപ്പോൾ മന്ത്രി മണിയ്‌ക്കെതിരെ നടക്കുന്നത്. വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയർ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് തവണയായി 34 എണ്ണം മാറിയിട്ടതായാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്. ഇതിനായി അഞ്ചുലക്ഷം രൂപയാണ് ഖജനാവില നിന്ന് ചെലവഴിച്ചിരിക്കുന്നതെന്നും വിവരാവകാശ […]

പൊലീസിന്റെ ഔദ്യോഗിക ചടങ്ങിൽ ഐപിഎസ് വ്യാജൻ: വെട്ടിലായി കേരള പൊലീസ്; കേരള പൊലീസിലും മണ്ടന്മാർ ഏറെയുണ്ടോ..!

ക്രൈം ഡെസ്‌ക് കൊച്ചി: കേരള പൊലീസിലും മണ്ടന്മാർ ഏറെയുണ്ടെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വായ്പാതട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന വിപിൻ കാർത്തിക് എന്ന തട്ടിപ്പ് വീരൻ കേരള പൊലീസിന്റെ കുടുംബ സംഗമത്തിൽ മുഖ്യാതിത്ഥിയായി പങ്കെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2018 ഡിസംബറിൽ ടെമ്പിൾ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് വ്യാജ ഐപിഎസുകാരന് പൊലീസ് സല്യൂട്ടടിച്ച് സ്വീകരണം ഒരുക്കിയത്. പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ച ഇയാൾ മത്സര പരീക്ഷകൾക്കും മറ്റും വിജയിച്ച വിദ്യാർത്ഥികൾക്ക് […]

വാളയാറിൽ ഒത്തുകളിയുടെ നാറ്റം മാറ്റാൻ സംസ്ഥാന സർക്കാർ: സർക്കാർ ഒരുങ്ങുന്നത് പ്രോസിക്യൂഷന്റെ കുരുത്ത് മുറുക്കാൻ; പ്രതികൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ; പരിചയ സമ്പന്നനായ പുതിയ പ്രോസിക്യൂട്ടർ വരും

ക്രൈം ഡെസ്‌ക് വാളയാർ: വനിതാ മതിൽ ഉയർത്തി സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാദിച്ച സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിയ വാളയാർ കേസിൽ കുരുക്ക് മുറുക്കി സംസ്ഥാന സർക്കാർ. കേസിൽ ഇതുവരെയുള്ള നടപടികളിലെ ഒളിച്ചു കളികൾ എല്ലാം തകർത്ത് സംസ്ഥാന സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്. കേസ് വാദിച്ച് അട്ടിമറിക്കാൻ കൂട്ട് നിന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. അനുഭവസമ്പത്തുള്ള മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതതലയോഗത്തിലാണ് തീരുമാനം. കേസിൽ സർക്കാർ അപ്പീൽ നൽകുന്നതിനൊപ്പം, നേരത്തെ കേസ് വാദിച്ച പ്രോസിക്യൂട്ടറെ മാറ്റും. […]

സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധം: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: അർഹതയുള്ള നിരവധി സഹകരണ സ്ഥാപനങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചു കൊണ്ട് ഡിസംബർ 7-ആം തീയതി സർക്കിൾ സഹകരണ യൂണിയനുകളിലേയ്ക്ക് തെരഞ്ഞെടുപ്പ് നടത്തുവാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. വൈക്കം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി എന്നീ സർക്കിൾ സഹകരണ യൂണിയനുകളിലാണ് അംഗസംഘങ്ങൾക്ക് യാതൊരുവിധ അറിയിപ്പും നല്കാതെ തെരഞ്ഞെടുപ്പ് നടത്തുവാൻ നീക്കം നടക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ഭൂരിപക്ഷം നേടുവാൻ കഴിയാത്തതിനാൽ മാസങ്ങളോളം തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോയ സർക്കിൾ സഹകരണ യൂണിയനുകൾ പിൻവാതിലിലൂടെ പിടിച്ചടക്കുവാനാണ് സി.പി.എം. ശ്രമിക്കുന്നത്. അഫിലിയേഷൻ ഫീസ് വാങ്ങാതെ […]

വാളയാർ പെൺകുട്ടികളുടെ നീറുന്ന സ്മരണയിൽ കോട്ടയത്തു പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ കോട്ടയം: വാളയാറിലെ പതിമ്മൂന്നും ഒൻപതും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ മൃഗീയമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യ വേദി, മഹിളാ ഐക്യ വേദി, വിമൻ യൂണിറ്റി ഫോറം എന്നിവർ ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ പൊതു ജനങ്ങളുടെ പ്രതിഷേധം ആർത്തിരമ്പി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ വായ്മൂടിക്കെട്ടിയ പ്രവർത്തകർ വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ സ്മരണയ്ക്കു മുന്നിൽ കൈകളിൽ […]

കളത്തിക്കടവിൽ കണ്ടത് അജ്ഞാത മൃതദേഹം: മരിച്ചത് പുരുഷൻ; മൃതദേഹം തിരിച്ചറിഞ്ഞില്ല

സ്വന്തം ലേഖകൻ കോട്ടയം: കൊടൂരാറ്റിൽ കളത്തിക്കടവിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കളത്തിക്കടവിൽ ചുങ്കം റോഡിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയത്. മൃതദേഹം ഒഴുകിയെത്തുന്നത് കണ്ട് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം കരയ്‌ക്കെടുത്തു. തുടർന്ന് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കളത്തിക്കടവ് ചുങ്കം റോഡിലൂടെ നടന്നു പോയവരാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് വിവരം പൊലീസിനു കൈമാറിയത്. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തി പ്രദേശത്തു നിന്നുള്ള ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നാണ് പൊലീസ് […]

ഇന്നോവ ഇനി പുതുപുത്തൻ രൂപത്തിൽ ; ഡീസൽ എഞ്ചിനുപകരം ഹൈബ്രിഡ് സംവിധാനം

  സ്വന്തം ലേഖകൻ കൊച്ചി : ഇന്നോവ ക്രിസ്റ്റ ഇനി പുതിയ രൂപത്തിൽ ആയിരിക്കും നിരത്തിൽ എത്തുക. രാജ്യത്തെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്6 നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിശ്രമിക്കുന്നത്. പഴയ ഡീസൽ എഞ്ചിനുപകരം പുതിയ തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഹൈബ്രിഡ് സംവിധാനമാണ് നൽകുക. ഇതിനുപുറമെ പുതുക്കിയ വാഹനത്തിൽ സമഗ്രമാറ്റം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. നവീകരിച്ച പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ, റേഡിയേറ്റർ ഗ്രിൽ, പുതിയ അലോയ് വീലുകൾ, ചെറുതായി ട്വീക്ക് ചെയ്ത പിന്നിലെ ബമ്പറും ടെയിൽ ലാമ്പുകളും എന്നിങ്ങനെയാവും […]

ശിശുക്ഷേമ സമിതിയുടെ നിയമനത്തിനായി രൂപീകരിച്ച സമിതി നോക്കുകുത്തി; ശിശുക്ഷേമസമിതിയുടെ തലപ്പത്ത് കമ്മ്യൂണിസ്റ്റുകാർ, നിയമനം പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: കുട്ടികളെ സംരക്ഷിക്കുന്നതിനായി രൂപെകൊണ്ട ശിശുക്ഷേമ സമിതിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ സി.പി.എമ്മുകാരാണ് തലപ്പത്തിരിക്കുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പ്രസിഡന്റുമാരൊക്കെയാണ് നിലവിൽ പല ജില്ലകളിലും ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാരായി ഇരിക്കുന്നത്. പത്തനംതിട്ട സി.ഡബ്ല്യൂ.സി അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ സി.പി.എം ജില്ലാകമ്മിറ്റി അംഗമാണ്, തൃശൂരിലെ അദ്ധ്യക്ഷൻ വിശ്വനാഥൻ സി.പി.എം അനുഭാവിയാണ. ് ഇങ്ങനെ പോകുന്നു ശിശുക്ഷേമ സമിതിയിലെ തലപ്പത്ത് ഇരിക്കുന്നവരുടെ ലിസ്റ്റ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിലാണ് കുട്ടികളുടെ സംരക്ഷരെ കണ്ടെത്തിയത്. ജസ്റ്റിസ് വി.കെ മോഹനൻ ചെയർമാനായ സമിതിയെ നിയമനത്തിനുവേണ്ടി നിയോഗിച്ചിരുന്നു. […]