play-sharp-fill

കോട്ടയത്തെ ഐ.ടി.ഐയിൽ ജെഎൻയുവിലെ എ ബി വി പി ആകരുത്: എസ്.എഫ്.ഐക്ക് എ.ഐ.എസ്.എഫിന്റെ മുന്നറിയിപ്പ്; ഏറ്റുമാനൂർ ഐടി ഐ ക്യാമ്പസിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹിക്ക് അടക്കം എസ്.എഫ്.ഐ മർദനം : ജെ എൻ യുവിലെ എ ബി വി പി കോട്ടയത്തെ എസ്എഫ്ഐ എന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: ഐ.ടി.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ എ.ഐ.എസ്.എഫ് ജില്ലാ ഭാരവാഹിക്ക് അടക്കം എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. ഏറ്റുമാനൂർ ഐറ്റിഐ വിദ്യാർത്ഥിയും എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അമൽ, എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം എസ് ഷാജോ എന്നിവരെ എസ്എഫ്‌ഐ നേതാക്കളും പ്രവർത്തകരും ചേർന്ന് ഇന്നലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഏറ്റുമാനൂർ ഐറ്റിഐയിൽ എഐഎസ്എഫ് മത്സരിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ ദിവസങ്ങളായി എസ്എഫ്‌ഐ ഭീഷണി മുഴക്കിയിരുന്നു. ഇന്നലെ അമലിനെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞ് വച്ചിരിക്കുന്നതറിഞ്ഞ് […]

ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശിയുടെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ കാമുകൻ ഗാന്ധിനഗർ പൊലീസിനു മുന്നിലെത്തി; വിവാഹത്തിനു മുൻപുള്ള ഗർഭം മറച്ചു വയ്ക്കാൻ ശ്രമമെന്ന് പൊലീസ്; കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശനിയാഴ്ച

ക്രൈം ഡെസ്‌ക് കോട്ടയം: ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശിയുടെ കുട്ടി പ്രസവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. യുവതിയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമുകൻ വെള്ളിയാഴ്ച വൈകിട്ടോടെ ഗാന്ധിനഗർ പൊലീസിനു മുന്നിലെത്തി. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി താനാണെന്ന് ഇയാൾ ഏറ്റു പറഞ്ഞിട്ടുണ്ട്. എന്നാൽ, നവജാത ശിശുവിന്റെ മരണകാരണം എന്താണെന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഡൽഹിയിൽ നഴ്‌സായ കൈപ്പുഴ സ്വദേശി ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. ജനിച്ചപ്പോൾ കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കുട്ടി മരിച്ചതായി […]

ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷഹ് ലയ്ക്കു വേണ്ടി വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ;  പ്രിയപ്പെട്ട ഷഹ് ലയ്ക്കായി മെഴുകുതിരി തെളിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കി യൂത്ത് കോൺഗ്രസ് 

സ്വന്തം ലേഖകൻ കോട്ടയം: വയനാട് ബെത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ചു പത്തുവയസുകാരി ഷെഹ് ല ഷെറിന് ആദരാഞ്ജലി അർപ്പിച്ചു വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷഹ് ലയ്ക്കു ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരി തെളിയിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ വേറിട്ട വഴി തെളിയിച്ചത്. കളക്ടറേറ്റ് മാർച്ചും പ്രതിഷേധങ്ങളുമായി രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തെരുവിലിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ വ്യത്യസ്ത പ്രതിഷേധം. പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളും പരിസരവുമാണ് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം […]

നിന്റെ ഫോൺ താടാ..! രോഗവും ആൽഫാമേരിയും കാരുണ്യം കാട്ടാത്ത സജീഷിനോട് ഗുണ്ടായിസവുമായി പൊലീസും: സജീഷിന്റെ ഫോൺ പിടിച്ചു വാങ്ങി പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ നിന്നും വാർത്തകൾ ബലമായി ഡിലീറ്റ് ചെയ്തു: നീതി തേടി സജീഷ് വീണ്ടും തേർഡ്‌ഐയ്ക്കു മുന്നിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരിയുടെ തട്ടിപ്പിനു വിധേയനായി രണ്ടു ലക്ഷം രൂപ നഷ്ടമായ സജീഷിനു നേരെ പൊലീസുകാരന്റെയും ഗുണ്ടായിസം. ആൽഫാമേരിയുടെ വക്കാലത്തുമായി സജീഷിന്റെ അടുത്തെത്തിയ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ രാജേഷ്, തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തകൾ ഷെയർ ചെയ്തതിന് സജീഷിനെ ഭീഷണിപ്പെടുത്തി. വാർത്ത ഫെയ്സ്ബുക്കിൽ നിന്നും ഡിലിറ്റ് ചെയ്യാതെ പുറത്തുവിടില്ലന്ന് പറഞ്ഞാണ് ഭീഷണി പെടുത്തിയത്.തുടർന്ന് സജീഷിന്റെ മൊബൈൽ ഫോൺ ബലമായി പിടി്ച്ചു വാങ്ങിയ രാജേഷ് സജീഷിന്റെ ഫെയ്‌സ്ബുക്കിൽ കയറി പരിശോധിച്ചശേഷം, സജീഷ് ഷെയർ ചെയ്ത വാർത്തകളെല്ലാം ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു. […]

എൻ. സി. പി -കോൺഗ്രസ് ചർച്ച പൂർത്തിയായി ; ഉദ്ധവ് തക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി

സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം അറിയിച്ചത്. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച പൂര്‍ത്തിയായി. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം എത്രയും വേഗം ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. നിലവില്‍ രാഷ്ട്രപതി ഭരണത്തിലാണ് മഹാരാഷ്ട്ര. ബി.ജെ.പി-ശിവസേന തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഭിന്നതയുണ്ടായതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണം പ്രതിസന്ധിയിലായത്. തുടര്‍ന്നാണ്, രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി സര്‍ക്കാര്‍ […]

ഗുഡ്സ് ഓട്ടോയിലെ ഓറഞ്ച് വില്പനയുടെ മറവിൽ കഞ്ചാവും  വിദേശ മദ്യവും കച്ചവടം ; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം  ലേഖകൻ മഞ്ചേരി: ഗുഡ്‌സ് ഔട്ടോയിലെ  ഓറഞ്ച് വില്പനയുടെ മറവിൽ ന മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കൻ എക്സൈസ് സംഘം പിടിയിൽ. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) എക്സൈസ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിര്‍മ്മിത വിദേശ മദ്യവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ്  ഇന്നലെ രാത്രി അധികൃതര്‍ അബ്ദുൽ സലാമിന്റെ  വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. […]

ലൂർദ് പള്ളി അധികൃതർക്കു മുന്നിൽ മുട്ടിടിച്ച് കോട്ടയം നഗരത്തിലെ ബിജെപി കൗൺസിലർ: നാട്ടിലെ റോഡുകൾ മുഴുവൻ തകർന്നു കിടക്കുമ്പോൾ പള്ളിയുടെ കൂദാശയ്ക്കു വേണ്ടി കൗൺസിലറുടെ സ്‌പെഷ്യൽ ടാറിംങ്; സ്വന്തം വാർഡിലെ മറ്റു റോഡുകളുടെ ഗതിയറിയാതെ കൗൺസിലർ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ റോഡുകൾ മുഴുവനും തകർന്നു കുഴിയായി കിടക്കുമ്പോൾ വോട്ടുറപ്പിക്കാൻ ക്രൈസ്തവ ആരാധനാലയത്തിലേയ്ക്കുള്ള റോഡ് മാത്രം തിരക്കിട്ട് ടാർ ചെയ്തു നൽകി ബിജെപി കൗൺസിലർ. കോട്ടയം നഗരസഭയിലെ പത്തൊൻപതാം വാർഡ് കളക്ടറേറ്റ് വാർഡിലെ ബിജെപി കൗൺസിലർ ടി.എൻ ഹരികുമാറാണ് ലൂർദ് പള്ളിയുടെ കൂദാശയ്ക്കു വേണ്ടി ലൂർദ് പള്ളിയിലേയ്ക്കുള്ള വഴി അതിവേഗം ടാർ ചെയ്തു നൽകിയത്. പള്ളിയുടെ പ്രവേശനകവാടത്തിലെ നൂറ് മീറ്ററാണ് ഇപ്പോൾ ടാർ ചെയ്തിരിക്കുന്നത്. പള്ളിയുടെ ഇടവും വലവുമായാണ് ചിൽഡ്രൻസ് പാർക്ക് റോഡും, നഗരസഭയുടെ ശ്മശാനം റോഡും. ഈ രണ്ടു റോഡുകളും […]

സ്വന്തം മകളെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട് ഞെട്ടി പൊലീസ് ; മകളെ കൊലപ്പെടുത്താന്‍ നാല് ദിവസം കാത്തിരുന്നു

സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം മകളെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ അമ്മയുടെ മൊഴി കേട്ട്   ഞെട്ടി പൊലീസ്.മകളെ കൊലപ്പെടുത്താന്‍ താൻ നാല് ദിവസമായി കാത്തിരിക്കുകയായിരുന്നെന്ന്  അറസ്റ്റിലായ അമ്മ പൊലീസിന്  മൊഴി നൽകി. ഉഴവൂര്‍ അരീക്കര ശ്രീനാരായണ യുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂര്‍ കരുനെച്ചി വൃന്ദാവന്‍ ബില്‍ഡിങ്സ് വാടക മുറിയില്‍ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പന്‍) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ സാലി […]

റോഡരുകിൽ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഓവർസിയർ പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ ഒറ്റപ്പാലം: റോഡരികില്‍ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഒറ്റപ്പാലം പൊതുമരാമത്ത് നിരത്തുവിഭാഗം ഓവര്‍സിയറെ പൊലീസ് അറസ്റ്റ് ചെയ്തു . പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി അയ്‌റോട്ടുപുരം ദിനേശിനെയാണ് (42) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്. പറളി തേനൂര്‍ മുട്ടിക്കടവില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ലക്കിടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ചായക്കട നടത്തുന്ന പരാതിക്കാരന്റെ മക്കളോട് പൊതുമരാമത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു . റോഡരികില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് […]

മെത്രാന്‍ കായലില്‍ വിത്ത് വിത ഉത്സവത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ കോട്ടയം : മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് ഇന്ന് തുടക്കമായി. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും എത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു മെത്രാൻ കായലിൽ വിത്ത് വിതച്ചത്.   120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം […]