play-sharp-fill

ഏറ്റുമാനൂർ നഗരസഭാ ഭരണസമിതിക്കെതിരായ എൽഡിഎഫിന്റെ വ്യാജ പ്രചരണം പൊതു ജനങ്ങൾ തിരിച്ചറിയുക

  സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ മുൻസിപ്പാലിറ്റി ഉപരോധം എൽ.ഡി.എഫിന്റെ അപഹാസ്യം എന്ന് കോൺഗ്രസ്.പാവപ്പെട്ട ജനങ്ങൾ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിംങ് നടത്തുന്നതിന് എത്തിയതിനെ ഇടത് പ്രവർത്തകർ തടസപ്പെടുത്തുകയായിരുന്നു. കൂടാതെ ജീവനക്കാരെ അടക്കം കടത്തിവിടാതെ ചില നേതാക്കൾ ദീക്ഷണിയുടെ സ്വരത്തിൽ സംസാരിക്കുകയും ഭരണ സ്വാധീനത്തിൽ പോലീസിനെ വിലയ്‌ക്കെടുത്ത് പലതവണ ആവശ്യപ്പെട്ടിട്ടും ഓഫീസ് പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകിയില്ല. നഗരസഭാ ഭരണത്തിൽ പ്രധാന സ്ഥാനമാനങ്ങൾ കൈയ്യാളുന്നവർ തങ്ങളുടെ ഉത്തരവാധിത്വത്തിൽ വന്ന വീഴ്ചകൾ മറയ്ക്കാൻ യുഡിഎഫിനെ പഴിചാരി പൊതു ജനത്തെ അപഹാസ്യരാക്കുകയാണ്. പ്രധാനപ്പെട്ട സമിതികളായ വികസനം […]

കാമുകനുമായി വഴക്കിട്ട് കൈത്തണ്ട മുറിച്ചു ; കാമുകനെ രക്ഷിക്കാൻ മുഖംമൂടി ആക്രമണത്തിന്റെ കഥ ; യുവതിയുടെ കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്

  സ്വന്തം ലേഖിക കൊച്ചി: പ്രണയിതാക്കൾ തമ്മിൽ വഴക്കിടുക എന്നത് സ്വാഭാവിക സംഭവമാണ്. ചിലപ്പോൾ മർദ്ദനത്തിലേക്ക് വരെ പോകാറുണ്ട്. എന്നാൽ ദേഷ്യം മാറുമ്പോൾ വീണ്ടും ഇരുവരും ഒന്നാകും. കാമുകനുമായി പിണങ്ങിയ പെൺകുട്ടി ചെയ്തത് കുറച്ച് കടുംങ്കൈ ആയിപ്പോയി. കൈത്തണ്ട മുറിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് കാമുകൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയതിന് ശേഷമാണ് സംഭവത്തിന്റെ ഗൗരവം കാമുകനും പെൺകുട്ടിയും മനസിലാക്കിയത്. ഇതോടെ എന്ത് ചെയ്യാണമെന്നറിയാതെ കടുത്ത മാനസിക സമ്മർദ്ദത്തിലായി ഇരുവരും. കാമുകനെ രക്ഷിക്കാൻ പെൺകുട്ടി ഒരു കള്ളക്കഥ പടച്ചുണ്ടാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. […]

എസ്ബിഐയുടെ പഴയ എടിഎം കാർഡുകൾ ജനുവരി ഒന്നു മുതൽ ഉപയോഗശ്യൂന്യം

  സ്വന്തം ലേഖകൻ കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെ അവസാനിക്കും. മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർ ഉടൻ തന്നെ തങ്ങളുടെ കാർഡുകൾ ചിപ് കാർഡാക്കി മാറ്റണം. അല്ലെങ്കിൽ ജനുവരി ഒന്ന് മുതൽ ആ കാർഡുകൾ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകുമെന്നാണ് മുന്നറിയിപ്പ്. സ്റ്റേറ്റ് ബാങ്കിന്റെ എടിഎം കാർഡുകളിൽ മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ കൈവശം വയ്ക്കുന്നവർക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകൾ സ്ഥിരമായതോടെയാണ് കൂടുതൽ […]

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം കാമുകനൊപ്പം നാടുവിട്ട നവവധു അറസ്റ്റിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : വിവാഹത്തിനുശേഷം കാമുകനൊപ്പം സ്ഥലംവിട്ട നവവധുവിനെ കോവളത്ത് നിന്ന് പോലീസ് കണ്ടെത്തി. വെങ്ങാനൂർ സ്വദേശിനിയായ 32 കാരിയെയാണ് കെഎസ്ആർടിസി ഡ്രൈവറായ കാമുകനൊപ്പം കോവളത്തുനിന്ന് വട്ടിയൂർക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരുതംകുഴി സ്വദേശിയായ യുവാവുമായി രണ്ടുദിവസത്തിന് മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ യുവതി ഭർത്താവിന് വോയിസ് മെസേജ് അയച്ചശേഷം വീട്ടിൽ നിന്ന് ആഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അയാൾക്കൊപ്പം പോകുന്നു എന്നുമായിരുന്നു വോയിസ് മെസേജ്. തുടർന്ന് യുവാവിൻറെ വീട്ടുകാർ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

  സ്വന്തം ലേഖിക കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകൾ ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഡിസംബർ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണിത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്ര് നിരക്ക് 11,680 രൂപ. ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന […]

കൊടുംകുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാൻ ആരാച്ചാരില്ലാതെ തീഹാർ ജയിൽ

  സ്വന്തം ലേഖിക ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ വധശിക്ഷ ആസന്നമായിരിക്കുന്ന സാഹചര്യത്തിലും വധശിക്ഷ നടപ്പിലാക്കാൻ ആരാച്ചാർ ഇല്ലാത്തത് തിഹാർ ജയിൽ അധികൃതരെ വിഷമത്തിലാക്കുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ വധശിക്ഷ നടപ്പിലാക്കേണ്ടി വരുമെന്നാണ് ജയിൽ അധികൃതരുടെ കണക്കുകൂട്ടൽ. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റവാളികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീൽ തള്ളിയിരുന്നു. ഇനി രാഷ്ട്രപതിക്കു ഹർജി നൽകുക എന്ന മാർഗം മാത്രമാണു മുന്നിലുള്ളത്. എന്നാൽ പ്രതികളിൽ വിനയ് ശർമ്മ മാത്രമാണ് രാഷ്ട്രപതിക്കു ദയാഹർജി നൽകാൻ തയ്യാറായത്. വിനയ് ശർമ്മയുടെ ദയാഹർജി തള്ളണമെന്നു ഡൽഹി സർക്കാർ ആഭ്യന്തര […]

കേരളത്തിൽ വീണ്ടും ഹണിട്രാപ്പ് ; ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഒപ്പമിരുത്തി ഫോട്ടോയെടുത്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

  സ്വന്തം ലേഖിക തൃശൂർ : ഹണി ട്രാപ്പ് കേസിൽ യുവതി വീണ്ടും പിടിയിൽ. ശ്രീനാരായണപുരം വള്ളിവട്ടം ഇടവഴിക്കൻ വീട്ടിൽ ഷെമീനയെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവാവിനെ കൊടുങ്ങല്ലൂരിലെ അപ്പാർട്ട്മെന്റിലെത്തിച്ച് സ്ത്രീകളുടെ ഒപ്പമിരുത്തി മൊബെലിൽ ചിത്രീകരിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. അൻപത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് ഷെമീന. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാണിവരെ പിടികൂടിയത്. 2018-ൽ കണ്ണൂർ സ്വദേശിയെ വിളിച്ച് വരുത്തി സമാന രീതിയിൽ ഹണി ട്രാപ്പ് നടത്തിയിരുന്നു. അതേ കാലഘട്ടത്തിലാണ് തൃശൂരിലെ യുവാവും […]

ഐഎൻഎക്‌സ് മീഡിയ കേസ് : പി ചിദംബരത്തിന് ഉപാധികളോടെ ജാമ്യം അനുവധിച്ചു

  സ്വന്തം ലേഖിക ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയിൽ മോചിതനാകും. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾജാമ്യവും നൽകാൻ പി ചിദംബരത്തിന് സുപ്രീം കോടതി നിർദേശം നൽകി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്. സാക്ഷികളെ […]

സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാഹന പരിശോധനയുടെ പേരിൽ കൊള്ള

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗതാഗത നിയമലംഘനം പിടികൂടുന്നതിനുള്ള പരിശോധന കർശനമാക്കി മോട്ടാർ വാഹനവകുപ്പ്.ലക്ഷ്യം കൈവരിക്കാത്ത ഉദ്യോഗസ്ഥർക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി തുടങ്ങി.പുതിയ നിയമം അനുസരിച്ച് പിഴത്തുക അഞ്ചിരട്ടിയോളം കൂടിയതിനാൽ ടാർജറ്റ് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പ്രതിദിനം 25 കേസും കുറഞ്ഞത് 20000 രൂപ പിഴത്തുകയുമാണ് ടാർജറ്റ്. അസിസ്റ്റൻറ് മോട്ടോർ വെഹിക്കൾ ഇൻസെപ്ടകർമാർക്ക് 40 കേസും 30000 രൂപയുമാണ് ടാർഗറ്റ്. മാസം മൊത്തം 500 കേസെങ്കിലും പിടിക്കണം. ഒരു കേസ് കുറഞ്ഞവർക്കും വിശദീകരണ […]

എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ വെറും വിഢികൾ ; കുടൂംബശ്രീ വഴിയും , കെക്‌സോ വഴിയും താത്ക്കാലിക നിയമനം നടത്തിയും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തിയും സിപിഎമ്മിന്റെ ഒളിച്ചു കളി

  സ്വന്തം ലേഖിക തിരുവനന്തരപുരം: എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന തൊഴിൽരഹിതർക്ക് ഇരുട്ടടി നൽകി ഇടതു സർക്കാർ. സർക്കാർ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്കുള്ള താത്കാലിക നിയമനങ്ങൾ കുടുംബശ്രിയേയും വിമുക്ത ഭടന്മാരെയും ഏൽപ്പിക്കാനണ് സർക്കാർ തീരുമാനം. ഇതോടെ താത്കാലിക നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കത്തും പ്രതീക്ഷിച്ച് ഇരുന്ന തൊഴിൽ രഹിതർ ആശങ്കയിലായിരിക്കുകയാണ്.എസ്.എസ്.എൽ.സി, പ്ലസ്ടു ബിരുദം തുടങ്ങി. സർട്ടിഫിക്കറ്റ് കൈയിൽ ലഭിച്ചാൽ എംപ്ലോയ്മെന്റ് എക്സ്ച്ചേിലെത്തി പേര് രജിസ്റ്റർ ചെയ്യുകയാണ് പതിവ് രീതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുന്ന താഴെത്തട്ടിലുള്ള താത്കാലിക നിയമനത്തിൽ താലൂക്ക് […]