play-sharp-fill

കുടിച്ചിട്ട് ഇനി വലിച്ചെറിയേണ്ട: കുപ്പിയ്ക്ക് പൈസയുമായി ബിവറേജസ് കോർപ്പറേഷൻ കാത്തിരിക്കുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: കുടിച്ചിട്ട് ഇനി മുതൽ മദ്യക്കുപ്പികൾ വലിച്ചെറിയേണ്ട ഉപയോഗിച്ച കുപ്പികൾ തിരികെ സ്വീകരിക്കാൻ ബിവറേജസ് ഷോപ്പുകൾ തയാറാണ്.അതും വെറുതെ കൊടുക്കകയാണെന്ന് കരുതണ്ട. കൊടുക്കുന്ന കുപ്പികൾക്ക് ഇങ്ങോട്ട് പൈസ കിട്ടും. ഒരു ഫുൾ ഗ്ലാസ് കുപ്പിക്ക് മുന്ന് രൂപയും പ്ലാസ്റ്റിക് കുപ്പിക്കാണെങ്കിൽ കിലോയ്ക്ക 15രൂപയും ലഭിക്കും.ബിയർ കുപ്പി ആണെങ്കിൽ ഒരു രൂപയും കിട്ടും. ക്ലീൻ കേരള കമ്പനിയുമായി ബിവറേജസ് കേർപ്പറേഷൻ ഒപ്പിട്ട കരാർ പ്രകാരമാണ് പുതിയ നടപടി. 3 മാസത്തേക്കു മദ്യക്കുപ്പികൾ ശേഖരിക്കുന്നതിനാണ് ഇപ്പോഴത്തെ കരാർ. തുടർന്ന് സംസ്ഥാനമാകെ വ്യാപിപ്പിക്കും. സംസ്ഥാനത്ത് […]

മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്

  സ്വന്തം ലേഖിക ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല, ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു […]

‘ പാക്കിസ്ഥാനിലേക്ക് പോകണ’മെന്ന പ്രസ്താവന അപലനീയം ; മീററ്റ് എസ് പിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി

  സ്വന്തം ലേഖിക ന്യൂഡൽഹി: പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. മീററ്റ് എസ്പി അഖിലേഷ് അത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അപലപനീയമാണെന്ന് നഖ്വി പറഞ്ഞു. അദ്ദേഹത്തിൻറേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ സത്യമാണെങ്കിൽ, അത് അപലപനീയമാണ്. അദ്ദേഹത്തിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. അക്രമം ഏത് തരത്തിലുള്ളതാണെങ്കിലും, അത് പോലീസോ ജനക്കൂട്ടമോ ആകട്ടെ,അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ ഒരു ജനാധിപത്യ രാജ്യത്തിന്റെയും ഭാഗമല്ല. നിരപരാധികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് പ്രതിഷേധക്കാരോട് […]

പിഴയ്ക്ക് പിഴച്ചു: മോട്ടോർ വാഹന വകുപ്പ് അനാവശ്യമായി ഈടാക്കിയ നികുതി തിരികെ നൽകാൻ ഉത്തരവ്

സ്വന്തം ലേഖകൻ മലപ്പുറം: വാഹന നികുതിയുടെ  പിഴ ചുമത്തിയതിൽ മോട്ടോർ വാഹന വകുപ്പിന് പിഴച്ചതോടെ , പിഴ തുക തിരികെ നൽകാൻ ഉത്തരവ്. വാഹനനികുതി അടച്ചപ്പോള്‍ അനാവശ്യമായി പിഴ ഈടാക്കിയതിനെതിരേ വാഹന ഉടമയാണ് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ മോട്ടോര്‍വാഹന വകുപ്പ് വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. തവനൂര്‍ മൈനാകം മുരളീധരന്‍ നല്‍കിയ പരാതിയില്‍ മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് 2372 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചത്. പരാതിക്കാരന്റെ ടാക്സി വാഹനത്തിന് ജൂലായ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലെ […]

സുഹൃത്ത് മുങ്ങിച്ചാകുന്നത് കണ്ട് രക്ഷിക്കാൻ ആറ്റിൽ ചാടി: മണൽക്കയത്തിന്റെ നിലയില്ലാകുഴിയിൽ വീണ് മരിച്ചത് രണ്ട് ചങ്ങനാശേരി സ്വദേശികൾ

സ്വന്തം ലേഖകൻ പത്തനംതിട്ട: സുഹൃത്ത് വെള്ളത്തിൽ മുങ്ങി കൈ കാലിട്ട് അടിക്കുന്നത് കണ്ട് ജീവൻ രക്ഷിക്കാൻ ഒപ്പം ചാടിയ യുവാവും മുങ്ങി മരിച്ചു. ബൈക്ക് യാത്ര ഹരമാക്കിയ ഉറ്റ ചങ്ങാതിമാരാണ് മല്ലപ്പള്ളിയിലെ വായ്പ്പൂർ ശാസ്താംകുടി തൂക്കുപാല കടവിൽ ശനിയാഴ്ച ഉച്ചയ്ക്ക് മുങ്ങി മരിച്ചത്. ചങ്ങനാശേരി മാർക്കറ്റിൽ അറുപതിൽ ഇലഞ്ഞിപ്പറമ്പിൽ മാർട്ടിൻ – സുനി ദമ്പതികളുടെ മകൻ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി സച്ചിൻ മാർട്ടിൻ (19) ചങ്ങനാശേരി മോർക്കുളങ്ങര പുതുപറമ്പിൽ റൂബി നഗർ പി.കെ സുരേഷിന്റെ മകൻ പത്തനംതിട്ട മൗണ്ട് സിയോൺ എഞ്ചിനിയറിംഗ് […]

കൂരോപ്പടയിൽ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: വീടിനുള്ളിൽ നിന്നും യുവതി തീയുമായി ഇറങ്ങിയോടി; മൃതദേഹം മുറ്റത്ത് കണ്ടെത്തിയത് നാട്ടുകാർ

ക്രൈം ഡെസ്‌ക് പാമ്പാടി: കൂരോപ്പടയിൽ വീടിനു മുന്നിൽ യുവതിയായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വീടിനു മുന്നിൽ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതി വീടിനുള്ളിൽ നിന്നും ആളിക്കത്തുന്ന ശരീരവുമായി പുറത്തേയ്ക്ക് ഓടിയെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂരോപ്പട എസ്.എൻ പുരം പാനപ്പള്ളി ശ്രീവിലാസം വീട്ടിൽ അനിൽകുമാറിന്റെ ഭാര്യ കെ.ജി ബിന്ദു(43)വിനെയാണ് വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 5.45 നായിരുന്നു ഇവരുടെ മൃതദേഹം അയൽവാസികൾ വീടിനു മുന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട […]

ക്ഷേത്രഭൂമി കയ്യടക്കുന്ന നിയമം പിൻവലിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ആരാധനാലയങ്ങളുടെ അധിക ഭൂമി പതിച്ചു നൽകാനെന്ന പേരിൽ 0a മന്ത്രി സഭ കൈക്കൊണ്ട തീരുമാനത്തിനു പിന്നിൽ ക്ഷേത്രഭൂമി റവന്യൂവിൽ ചേർക്കാനുള്ള വൻ ഗൂഢാലോചനയുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആരോപിച്ചു. അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ വീണ്ടെടുത്തു ഭൂമി നഷ്ടപ്പെട്ട ക്ഷേത്രങ്ങൾക്ക് നൽകണമെന്ന് കാലങ്ങളായുള്ള പൊതുജന ആവശ്യത്തെ നിരാകരിക്കുകയാണ് സർക്കാർ. ഭൂപരിഷ്കരണത്തിലൂടെ ദേവസ്വം ഭൂമികൾ അടക്കം സർക്കാർ റവന്യൂവിൽ ചേർത്തതിനു സമാ നമാണ് പുതിയ നിയമവും. ഈ നിയമത്തിൽ ഒരേക്കർ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ട് […]

ബിജെപി മന്ത്രിമാർക്കും ഗവർണർക്കും നേരെ കരിങ്കൊടിയും അക്രമവും തുടരുകയാണെങ്കിൽ പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,അതേ രീതിയിൽ തിരിച്ചടിക്കും : കെ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പ്രകോപനപരമായ നിലപാടുമായാണ് ഭരണകക്ഷിയും പ്രതിപക്ഷവും മുന്നോട്ടുപോകുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണർക്ക് നേരെ കണ്ണൂരിലുണ്ടായ അതിക്രമമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ ഗവർണർക്കെതിരെ സിപിഎം പ്രവർത്തകർ ഫാസിസ്റ്റ് രീതിയിലുള്ള പ്രതിഷേധമാണ് തുടരുന്നത്. കണ്ണൂരിൽ ഗവർണർക്ക് നേരെ നടന്നത് ജനാധിപത്യ പ്രതിഷേധമല്ല. അതിക്രമമായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് പ്രകോപനം ഉണ്ടാക്കാനാണ് ഭരണകക്ഷിയും പ്രതിപക്ഷവും ശ്രമിക്കുന്നത്. അതിക്രമം നടത്തുന്നവർക്കെതിരെ ഒരു നടപടിയും പിണറായി സർക്കാർ […]

മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കാൻ പുനർഗേഹം പദ്ധതി ; 18,685 കുടുംബങ്ങൾക്ക് ഭൂമിയും വീടും നൽകും

  സ്വന്തം ലേഖകൻ തിരുവനന്തപുരം : മത്സ്യതൊഴിലാളികളെ സുരക്ഷിതമേഖലയിൽ പുനരധിവസിപ്പിക്കുന്നതിനായി 2,450 കോടി രൂപയുടെ പുനർഗേഹം പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി സർക്കാർ. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റർ ചുറ്റളവിൽ കഴിയുന്ന 18,685 കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും നൽകും. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 998.61 കോടിയും രണ്ടാം ഘട്ടത്തിൽ 796.54 കോടിയും മൂന്നാം ഘട്ടത്തിൽ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. വേലിയേറ്റരേഖയുടെ 50 മീറ്റർ പരിധിക്കുള്ളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്കായുള്ള പദ്ധതിയുടെ ചെലവിൽ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും ബാക്കി തുക […]

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

  സ്വന്തം ലേഖിക ചെറുവത്തൂർ: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് ഓരിമുക്കിലെ ഷംസുദ്ദീൻ, കാടങ്കോട്ടെ ഫസൽ റഹ്മാൻ എന്നിവർ പിടിയിലായത്. അച്ചാംതുരുത്തി പാലത്തിന് സമീപത്തുനിന്നുമാണ് ഇരുവരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് . പ്രതികളുടെ പക്കൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള നാലുഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു . ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരുഗ്രാം എം.ഡി.എം.എ 2000 രൂപയ്ക്കാണ് ആവശ്യക്കാർ വിൽക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.