ഈ മണ്ഡലകാലവും വിശ്വാസികൾക്ക് ദുരിതകാലമാകുമോ..? നവംബർ 17 ന് മുൻപ് ശബരിമലയിൽ അന്തിമ വിധി വന്നേയ്ക്കും; മണ്ഡലകാലം കലാപകാലമാകുമെന്ന ആശങ്കയിൽ ഭക്തർ

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ശബരിമല സീസൺ അയ്യപ്പഭക്താരായ നൂറുകണക്കിന് വിശ്വാസികൾ മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം രാഷ്ട്രീയ മത പ്രകടനങ്ങളാണ് കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിൽ ഉണ്ടായത്. ഇക്കുറിയും ഇത് തന്നെ ആവർത്തിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ശബരിമല പുനപരിശോധന ഹർജികളിൽ വിധി പറയേണ്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിരമിക്കുന്നത് മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിനാണ് വൃശ്ചികം ഒന്നായ നവംബർ 17 ഞായറാഴ്ച ആയതിനാൽ രഞ്ജൻ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനം നവംബർ […]

ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും കലിപ്പ് തീരാതെ ദിലീപ്: രണ്ടു വർഷമായി രഹസ്യമാക്കി വച്ചിരുന്ന നടിയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടാൻ ഒടുവിൽ കുതന്ത്രം; കുതന്ത്രം പൊളിച്ചടുക്കി ആക്രമണത്തിന് ഇരയായ നടി

ക്രൈം ഡെസ്‌ക് കൊച്ചി: ഒടുങ്ങാത്ത പകയും, അതിശക്തമായ കുതന്ത്രവുമാണ് ഗോപാലകൃഷ്ണൻ എന്ന ദിലീപിന്റെ ആയുധങ്ങളെന്നാണ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന കഥകൾ. ഇത് സത്യമാണെന്നാണ് നടിയെ ആക്രമിച്ച കേസിൽ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നടിയെ ആക്രമിച്ച കേസിൽ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തുകയും, ഇത് കേസിന്റെ ആവശ്യത്തിനെന്ന പേരിൽ കാണുകയും, തുടർന്ന് പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു ദിലീപിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ. എന്നാൽ, ദിലീപിന്റെ ഈ നീക്കത്തിന് ഇപ്പോൾ സുപ്രീം കോടതിയിലൂടെ തന്നെ തടയിട്ടിരിക്കുകയാണ് ആക്രമണത്തിന് ഇരയായ […]

നിയന്ത്രണം വിട്ട ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് കോട്ടയം ജയകൃഷ്ണ നൃത്തവേദി ഉടമ മരിച്ചു; സംഭവം കിടങ്ങൂരിന് സമീപം പാദുവയിൽ

സ്വന്തം ലേഖകൻ കോട്ടയം: നിയന്ത്രണം വിട്ട ബസും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ പാദുവയിൽ കോട്ടയം ജയകൃഷ്ണ നൃത്തവേദി ഉടമ മരിച്ചു. കിടങ്ങൂർ കുറുപ്പംചേരിൽ ജയകൃഷ്ണൻ (35) ആണ് മരിച്ചത്. സംഭവത്തിൽ ജയകൃഷ്ണനൊപ്പമുണ്ടായിരുന്ന യുവാവിനും സാരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അ്ഞ്ചരയോടെ പാദുവ റോഡിലായിരുന്നു അപകടം. പാദുവായിൽ നിന്നും കിടങ്ങൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ജയകൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന സെന്റ് റോക്കി എന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജയകൃഷ്ണനെ […]

മാർക്ക് ദാനം: ജുഡീഷ്യൽ അന്വേഷണം വേണം : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: എം.ജി. സർവ്വകലാശാലയിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു നടത്തിയ മാർക്ക് ദാനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലെടുത്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്യത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. മന്ത്രി ഉടൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കി പരാതി പരിഹരിയ്ക്കുവാൻ നടത്തിയ അദാലത്തിൽ മുൻകാല പ്രാബല്യത്തോടെ മാർക്ക് ദാനം ചെയ്യുവാൻ എടുത്ത തീരുമാനം യുക്തിരഹിതവും വൻഗൂഡാലോചനയുടെ ഫലവുമാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിയ്ക്കും. […]

ഓട്ടോക്കാരാൽ ഇനി പറ്റിക്കപ്പെടേണ്ട: ഒന്നര കിലോമീറ്റർ യാത്ര ചെയ്യാൻ മിനിമം ചാർജ് 25 രൂപ നൽകിയാൽ മതി; മിനിമം ചാർജ് കുറച്ച ശേഷമുള്ള തുകയുടെ അൻപത് ശതമാനം സമാശ്വാസ ചാർജ്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോക്കാരുടെ വാശിയ്ക്കും വെല്ലുവിളിയ്ക്കും മുന്നിൽ വഴങ്ങാതെ നട്ടെല്ല് നിവർത്തി നിന്ന ജില്ലാ കളക്ടർ ഒടുവിൽ ഓട്ടോ ഡ്രൈവർമാരെ മീറ്ററിടീച്ചു. എത്ര കളക്ടർമാരെ കണ്ടതാ എന്ന രീതിയിൽ നെഞ്ചു വിരിച്ചു നിന്ന ഓട്ടോഡ്രൈവർമാരുടെ മർമ്മതിന് അടിക്കുന്ന രീതിയിലായിരുന്നു ജില്ലാ കളക്ടറുടെ ഒളിപ്രയോഗങ്ങൾ. ഒടുവിൽ ജില്ലാ കളക്ടറുടെ ഒളിപ്പോരിനു മുന്നിൽ കീഴടങ്ങിയ ഓട്ടോഡ്രൈവർമാർ മീറ്ററിടാമെന്ന് സമ്മതിക്കുകയും ചെയതു. എന്നാൽ, മീറ്ററിടുന്നതിന് ഓട്ടോഡ്രൈവർമാർ മുന്നോട്ടു വച്ച ധാരണ പക്ഷേ, കൊള്ളക്കൂലി ഈടാക്കുന്നതിന് പര്യാപ്തമാണ്. മീറ്ററിൽ കാണുന്ന തുകയിൽ നിന്നും മിനിമം ചാർജ് കുറച്ച ശേഷം […]

റിട്ട. വില്ലേജ് ഓഫിസർ വി.എം ശ്രീധരൻ നിര്യാതനായി

അരുവിക്കുഴി: പൂഞ്ഞാർ വാലാനിക്കൽ റിട്ട. വില്ലേജ് ഓഫീസർ വി.എം.ശ്രീധരൻ (95) നിര്യാതനായി. ഭാര്യ – പരേതയായ ഭാരതി (മൈലാടുംപാറ കുടുംബം). സംസ്കാരം ഒക്ടോബർ 15 ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : സുധാകരൻ (വിജയൻ), ശ്രീകല മരുമക്കൾ: സുധ ഓലാനിക്കൽ പാല, സജീവ് (റിട്ട. അസി. എക്സയിസ് കമ്മീഷണർ – ഗുരു പുഷ്പം – നെല്ലിക്കൽ

മണർകാട്ട് റോഡിലും വൻ അഴിമതി: പഞ്ചായത്ത് ടാർ ചെയ്ത റോഡ് ഒരു വർഷത്തിനകം തകർന്നു; അന്വേഷണവുമായി വിജിലൻസ്; മണർകാട്ടെ റോഡിൽ പരിശോധന നടത്തി

ക്രൈം ഡെസ്‌ക് കോട്ടയം: ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് ഒരു വർഷത്തിനുള്ളിൽ തകർന്ന് തരിപ്പണമായ സംഭവത്തിൽ മണർകാട് പഞ്ചായത്ത് പ്രതിക്കൂട്ടിൽ. മണർകാട് ജംഗ്ഷനിലെ അപ്രോച്ച് റോഡാണ് തകർന്നത്. ഇതേ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വരികയും, നാട്ടുകാർ വിജിലൻസിനോടു ഫോണിൽ പരാതി പറയുകയും ചെയ്തതോടെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. മണർകാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഈ അ്‌പ്രോച്ച് റോഡിലൂടെ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. എന്നാൽ, രണ്ടു ദിവസം ഈ വഴിയിലൂടെ വാഹനങ്ങൾ കടത്തി വിട്ടതോടെ റോഡ് പൂർണമായും തകർന്നു. […]

അന്ധതയെ തോൽപിച്ച കരുത്തുറ്റ മാലാഖ പ്രഞ്ജൽ പാട്ടീൽ ഇനി തിരുവനന്തപുരം സബ് കളക്ടർ

സ്വന്തം ലേഖിക തിരുവനന്തപുരം: അന്ധതക്ക് തോൽപിക്കാൻ കഴിയാത്ത ഉൾക്കരുത്തുമായി രാജ്യത്തിന് അഭിമാനമായ പ്രഞ്ജൽ പാട്ടീൽ ഇനി അനന്തപുരിയുടെ കർമപഥത്തിൽ. കാഴ്ചശേഷി പൂർണമായും ഇല്ലാതിരുന്നിട്ടും അർപ്പണ ബോധവും കഠിനാധ്വാനവുംകൊണ്ട് ഐ.എ.എസ് നേടിയ ഈ മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിനി തിരുവനന്തപുരം സബ് കലക്ടറായാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയുമാണ് പ്രഞ്ജൽ. ആറു വയസ്സുള്ളപ്പോഴാണ് ചികിത്സകൾക്കും ശസ്ത്രക്രിയക്കുമൊന്നും തിരിച്ചുനൽകാനാവാത്ത വിധം ഒരു കണ്ണിലെ പ്രകാശം പ്രഞ്ജലിന് നഷ്ടമായത്. അധികം വൈകാതെ സുഹൃത്തിനു സംഭവിച്ച ഒരു കൈയബദ്ധം അടുത്ത […]

സാമ്പത്തിക നോബൽ പുരസ്‌കാരം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയടക്കം മൂന്നു പേർക്ക്

സ്വന്തം ലേഖിക ന്യൂഡൽഹി: സാമ്പത്തിക നോബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയടക്കം മൂന്ന് പേരാണ് പുരസ്‌കാരം പങ്കിട്ടത്. എസ്തർ ഡഫ്ലോ, മൈക്കൽ ക്രീമർ എന്നിവരാണ് അഭിജിത് ബാനർജിക്കൊപ്പം പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യനിർമാർജനത്തിനുള്ള പദ്ധതിക്കാണ് പുരസ്‌കാരം. അമേരിക്കയിൽ പ്രൊഫസറായ അഭിജിത്ത് കൊൽക്കത്ത സ്വദേശിയാണ്. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ അഭിജിത്ത് ബാനർജി നിലവിൽ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസറാണ്. അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണിത്. അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ സഹ സ്ഥാപകനാണ്. നൊബേൽ സമ്മാനം പങ്കിട്ട ജീവിത […]

നൽകിയ 600 വാഗ്ദാനങ്ങളിൽ നടപ്പിലാക്കാനുള്ളത് 53 എണ്ണം മാത്രം,ചരിത്രത്തിൽ ഇത് ആദ്യ സംഭവം : മുഖ്യമന്ത്രി

സ്വന്തം ലേഖിക കൊച്ചി: അധികാരത്തിലേറുമ്പോൾ ഇടതുമുന്നണി 600 വാഗ്ദാനങ്ങളാണ് ജനങ്ങൾക്കായി നൽകിയത്. ഇതിൽ ഇനി നടപ്പിലാക്കാൻ ബാക്കിയുള്ളത് 53 എണ്ണം മാത്രമാണ് ബാക്കിയുള്ളത്.ബാക്കിയെല്ലാം പൂർത്തിയാക്കിയതിൽ സന്തോഷമുണ്ട്. പൂർത്തിയാക്കാനുള്ളത് സർക്കാരിന്റെ നാലാംവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ടിഡിഎം ഹാളിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. നിക്ഷേപത്തിനായി ബഹുരാഷ്ട്ര കമ്പനികളടക്കം വരാൻ തയ്യാറായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിനു ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വാക്കുകൾ; 600 കാര്യങ്ങളാണ് പ്രകടന പത്രികയിൽ […]