
തിരുവനന്തപുരം: വോട്ടർപട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാനുള്ള ഫോം 7 അപേക്ഷകളുടെ എണ്ണം കുത്തനെ കൂടി.
കഴിഞ്ഞ മാസം 31 മുതല്‍ ഈ മാസം 16 വരെയുള്ള കണക്കുകളിലാണ് സംശയകരമായ നിലയില്‍ വർധനവുണ്ടായിരിക്കുന്നത്. 1,66,404 അപേക്ഷകളാണ് ഈ 17 ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. സംസ്ഥാനത്ത് എസ്.ഐ.ആർ ആരംഭിച്ച ഒക്ടോബർ 27 മുതല്‍ കഴിഞ്ഞ 30 വരെയുള്ള മൂന്ന് മാസത്തിലധികം സമയത്ത് 23,636 അപേക്ഷകള്‍ ലഭിച്ച സ്ഥാനത്താണ് ഇപ്പോള്‍ ഏഴിരട്ടി വർധവുണ്ടായിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പേര് വെട്ടിമാറ്റുന്നതിനുള്ള ശ്രമമുണ്ടായതായാണ് സംശയം. വോട്ടർപട്ടികയില്‍ നിന്നും വോട്ടറുടെ പേര് ഒഴിവാക്കുന്നതിന് ആ മണ്ഡലത്തിലെ ആർക്കും ഫോം 7 ഉപയോഗിച്ച് അപേക്ഷ നല്‍കാനാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ മറപിടിച്ച് രാഷ്ട്രീയപാർട്ടികള്‍ തങ്ങള്‍ക്ക് വോട്ട് ലഭിക്കാൻ സാധ്യതയില്ലാത്തവരുടെ വോട്ടുവെട്ടിമാറ്റാൻ ശ്രമിക്കുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്.







