കെ.എം ഷാജിയ്ക്ക് പിന്നാലെ കാരാട്ട് റസാഖും; എൽഡിഎഫിലും തിരഞ്ഞെടുപ്പ് റദ്ദാക്കൽ; കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയപ്പോൾ കയ്യടിച്ച സിപിഎമ്മുകാർക്ക് വൻ തിരിച്ചടി. കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. […]

ഗുജറാത്തിനെ എറിഞ്ഞിട്ട് ചരിത്രം തിരുത്തി കേരളം: രഞ്ജി സെമിയിൽ കേരളത്തിന് എതിരാളി വിദർഭ ; കപ്പ് സ്വപ്നം കണ്ട് മലയാളിപ്പട

സ്പോട്സ് ഡെസ്ക് വയനാട്: കൃഷ്ണഗിരിയിലെ പുതുപുത്തൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊടുങ്കാറ്റായി കേരളത്തിന്റെ പേസ് പട ആഞ്ഞടിച്ചപ്പോൾ ഗുജറാത്തിനെ കടപുഴക്കി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമിയിലെത്തി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ ഗുജറാത്തിനെ 113 റണ്‍സിനു തകര്‍ത്താണ് കേരളത്തിന്റെ ചരിത്ര വിജയം. വെറും 81 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തിയാണ് കേരളം വിജയം ആഘോഷിച്ചത് . അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും ചേര്‍ന്നാണ് ഗുജറാത്തിനെ കശാപ്പു ചെയ്തത്. 31.3 ഓവറിലാണ് മൂന്ന് ഇന്ത്യൻ […]

കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

സ്വന്തം ലേഖകൻ കോട്ടയം: കരിമണൽ ഖനനത്തിന് എതിരെ പൊതുരുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത്. ഗ്രീൻഫ്രട്ടേണിറ്റി, ഇൻഡ്യാ ട്രീ ഫൗണ്ടേഷൻ, കോട്ടയം പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഇപ്പോൾ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അ്്ഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മയുടെ സംഗമം ചേരും. അനധികൃത കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികൾക്ക് വേണ്ടിയും ശബ്ദമുയർത്തിക്കഴിഞ്ഞു. പ്രളയത്തിൽ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ […]

എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

സ്വന്തം ലേഖകൻ കോട്ടയം:ആത്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ‘ നാടകവായന നടക്കും.’ കാപാലിക’ എന്ന നാടകമാണ് വായിക്കപ്പെടുന്നത്. പി.ആർ ഹരിലാൽ, വിജയരാഘവൻ, എബ്രഹാം ഇട്ടിച്ചെറിയ ,ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.എൻ.എൻ പിള്ളസ്മാരക അവാർഡിനായുള്ള ഏകാങ്കനാടകങ്ങൾ തപാൽ മാർഗം ക്ഷണിക്കുന്നു. രചനകൾ – സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക മന്ദിരം, തിരുവാതുക്കൽ കോട്ടയം എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 94973 22709.

നടയടയ്ക്കും മുൻപ് മലകയറണം: രേഷ്മയും ഷാനിലയും നിരാഹാരത്തിൽ; ഓപ്പറേഷൻ അയ്യപ്പനൊരുങ്ങി പൊലീസ്

സ്വന്തം ലേഖകൻ പമ്പ: ബിന്ദുവിനെയും കനക ദുർഗയെയും മല കയറ്റിയതിനു സമാനമായി ഓപ്പറേഷൻ അയ്യപ്പയ്ക്കൊരുങ്ങി കേരള പൊലീസ്. പ്രതിഷേധത്തെ തുടർന്ന് മല കയറാനാവാതെ മടങ്ങിയ രേഷ്മ നിഷാന്തിനെയും ഷാനിലയെയും മല കയറ്റാനാണ് പൊലീസ് ഒരുങ്ങുന്നത്. 104 ദിവസം കഠിന വ്രതമെടുത്താണ് അയ്യപ്പനെ കാണാന്‍ പുറപ്പെട്ടത്. ഇപ്പോള്‍ തിരികെ ഇറങ്ങേണ്ടി വന്നിരിക്കുന്നു. എന്തായാലും ഇനി അയ്യപ്പ ദര്‍ദശനം നടത്തും വരെ നിരാഹാരമെന്ന നിലപാടിലാണ് രേഷ്മയും ഒപ്പമുള്ള ഷാനിലയും. ഇനി രണ്ടു ദിവസം മാത്രമാണ് ശബരിമല നട അടയ്ക്കാന്‍ ശേഷിക്കുന്നത്. അതിനു മുന്‍പ് എങ്ങനെയും അയ്യപ്പനെ കണ്ട് […]

കനകദുർഗയ്ക്ക് കിട്ടിയത് മുട്ടൻ പണി: അമ്മായിയമ്മയെ തല്ലിയ കേസിൽ പ്രതിയായി; പണി പോകും , ബാക്കി ജയിൽ വാസവും

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: ശബരിമല കയറി വിവാദ നായികയായ കനകദുർഗയെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. അമ്മായിയമ്മയെ ആക്രമിച്ച കേസിൽ കുടുങ്ങിയ കനകദുർഗ ഇനി ജയിലിൽ കിടക്കേണ്ടി വരും. ഇതു കൂടാതെ കനക ദുർഗയുടെ ജോലിയും ക്രിമിനൽ കേസിൽ കുടുങ്ങിയതോടെ നഷ്ടമായേക്കും. കേസും കോടാലിയും തലയിലായതോടെ കടുത്ത വെല്ലുവിളിയാണ് ഇവർ ഇപ്പോൾ നേരിടുന്നത്. ഭര്‍തൃ മാതാവിനെ ആക്രമിച്ചെന്ന പരാതിയില്‍ കനകദുര്‍ഗയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍തൃമാതാവ് സുമതിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമല ദര്‍ശനത്തിനുശേഷം ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കനകദുര്‍ഗയും […]

സഭയിൽ വീണ്ടും പിടിമുറുക്കി ഫ്രാങ്കോ ബിഷപ്പ്: കന്യാസ്ത്രീകളെ പലയിടത്തേയ്ക്ക് സ്ഥലം മാറ്റി; പോരാടാനുറച്ച് സിസ്റ്റർ അനുപമയും സംഘവും

സ്വന്തം ലേഖകൻ കൊച്ചി: ജയിലിൽ കിടന്നെങ്കിലും , പീഡനക്കേസിൽ കുടുങ്ങിയെങ്കിലും ജലന്ധർ രൂപതയിൽ ബിഷപ്പ് ഫ്രാങ്കോ തന്നെ രാജാവ്. സഭയിലെ മേധാവിത്വം ഉറപ്പിച്ച ഫ്രാങ്കോ തനിക്കെതിരെ നിന്ന കന്യാസ്ത്രീമാരെ പല വഴി പറപ്പിച്ചു. എന്നാൽ , സഭയുടെ പദവിയ്ക്കും പണത്തിനും പദവിയ്ക്കും മുട്ട് മടക്കാതെ പോരാടാൻ ഒരുങ്ങിത്തന്നെയാണ് കന്യാസ്ത്രീകൾ. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റി. സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ജോസഫിൻ,ആൽഫി, നീന റോസ് എന്നിവര്‍ക്കെതിരെയാണ് പ്രതികാരനടപടി. […]

മിടുമിടുക്കനായി സ്‌ളീപ്പർ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി മോഷണം: മോഷണത്തിന് ഇരയായ വിവരം യുവതി അറിയും മുൻപ് പൊലീസ് പ്രതിയെ പൊക്കി; ബാഗ് നഷ്ടമായ വിവരം പരാതിക്കാരി അറിഞ്ഞത് പൊലീസ് വിളിച്ചു പറയുമ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: മിടുമിടുക്കനായി സ്‌ളീപ്പർ ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറി യാത്രക്കാരുടെ ബാഗും സ്വർണവും പണവും എടുത്ത് മടങ്ങുന്ന പ്രതിയെ മോഷണം നടന്നവിവരം ഇര അറിയും മുൻപ് പൊലീസ് പൊക്കി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തി ബാഗ് തപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് എത്തി മോഷണത്തിന് ഇരയായ വിവരം പറഞ്ഞപ്പോഴാണ് യുവതി തന്റെ ബാഗ് മോഷണം പോയ കഥയറിഞ്ഞത്. തുടർന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തി പ്രതിയ്‌ക്കെതിരെ പരാതി എഴുതി നൽകി. ഇതോടെയാണ് സംസ്ഥാനത്തെ വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായ […]

ശബരിമലയിൽ ആയിരം കോടിയുടെ പള്ളി വരുന്നു: പണിയുന്നത് ക്രൈസ്തവ ദേവാലയം; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് സർക്കാർ; ഞെട്ടിക്കുന്ന വാർത്ത് ജനുവരി 18 ന് പുറത്തു വരും

തേർഡ് ഐ ബ്യൂറോ  കൊച്ചി: ശബരിമലയിൽ ആയിരം കോടി രൂപയുടെ പള്ളി നിർമ്മിക്കാൻ സർക്കാരും ക്രൈസ്തവ സഭകളും തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തി സംഘപരിവാർ ഗ്രൂപ്പുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടക്കുന്ന സമരങ്ങൾക്ക് എരിവ് പകരുന്നതിനു വേണ്ടിയാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചാരണം നടക്കുന്നത്. ശബരിമല വിഷയത്തിനു വേണ്ടി മാത്രം സംസ്ഥാനത്തെമ്പാടുമായി ബിജെപി – സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന അൻപതിനായിരത്തോളം ഗ്രൂപ്പുകളിലാണ് തമിഴ് പോസ്റ്റർ സഹിതം വാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. സംഘപരിവാർ സംഘടനകളുടെ സജീവ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും നിഷ്പക്ഷരായവരും ഈ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുണ്ട്. ആദ്ധ്യാത്മികത […]

കെഎസ്ആർടിസി ജീവനക്കാർക്ക് കട്ടപ്പണിയുമായി ഹൈക്കോടതി: ചൊവ്വാഴ്ച വരെ സമരം നടത്തിപ്പോകരുത്; സമരം നടത്തിയാൽ എല്ലാം അകത്താകും

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസി മാനേജ്‌മെന്റനെയും യാത്രക്കാരെയും ജീവനക്കാരെയും മുൾ മുനയിൽ നിർത്തിയ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഹൈക്കോടതി. ജീവനക്കാർ സമരത്തിൽ നിന്നു പിന്മാറിയില്ലെങ്കിലുള്ള പ്രത്യാഘാതം ഓർമ്മിപ്പിച്ച കോടതി ചൊവ്വാഴ്ച വരെ സമരം പാടില്ലെന്ന കർശന നിർദേശവും നൽകി. ബുധനാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന അനിശ്ചിതകാലപണിമുടക്ക് ഹൈക്കോടതി തടഞ്ഞു. വീണ്ടും ഒത്തുതീർപ്പ് ചർച്ചകളിൽ പങ്കെടുക്കാനും കോടതി നിർദ്ദേശിച്ചു. കൂടാതെ ഉച്ചക്ക് ശേഷം വാദം കേട്ട കോടതി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിക്ക് എതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ […]