കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്മെന്റ് മുഖ്യമന്ത്രിയുടെ മൗനസമ്മതത്തോടെ..! ട്രാഫിക് പൊലീസിലേയ്ക്ക് ആളെ എടുത്തത് എല്ലാ രേഖകളോടെയുമെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ; പൊലീസിനെ വിഴുങ്ങിയ പ്രതികൾ പറയുന്നത് ആരെയൊക്കെ കുടുക്കും

തേർഡ് ഐ ന്യൂസ് കോട്ടയം: കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് നടന്ന വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയോ..? പൊലീസിലേയ്ക്ക് ആളുകളെ പരിശീലിപ്പിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് വാക്കാൽ അനുമതി നൽകിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തട്ടിപ്പ് കേസിൽ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ബുധനാഴ്ച കോട്ടയം പ്രസ്‌ക്ലബിലാണ് കേസിലെ പ്രതികളായവർ പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിലെ അവരുടെ വാദഗതികൾ ഇങ്ങനെ.. എറണാകുളം ജില്ല ട്രാഫിക് പൊലീസ് യൂണിറ്റിന്റെ കീഴിൽ ട്രാഫിക് പൊലീസ് വാർഡൻമാരായി […]

വീടിന് തീ വച്ചു; ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുടുംബത്തിന് നേരെ ആസിഡ് ഒഴിച്ചു; അതിക്രൂരത നിർധനയും നിരാലംബരുമായ കുടുംബത്തിന് നേരെ; ആസിഡ് വീണ് കണ്ണ് തുറക്കാൻ പോലുമാവാതെ കഴിയുന്നത് നാല് കുരുന്നുകൾ

സ്വന്തം ലേഖകൻ കോട്ടയം: ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലായിരുന്നു സ്മിതയും കുരുന്നുകളും. സ്‌നേഹനിധിയായ ആളുകളുടെ സഹായത്തിൽ പാമ്പാക്കൂടയിൽ വീട് നിർമ്മിച്ച് ജീവിതത്തിന്റെ തുരുത്തിൽ പച്ചപിടിച്ച് കയറാനുള്ള പരിശ്രമത്തിലായിരുന്നു അവർ. ഇതിനിടെയാണ് സാമൂഹ്യ വിരുദ്ധ സംഘം ഈ കുടുംബത്തെ പിൻ തുടർന്ന ആക്രമിച്ചത്. രാത്രിയിൽ ആരുമില്ലാത്തപ്പോൾ എത്തി വീടിന് തീയിട്ട സംഘം, കിടന്നുറങ്ങുകയായിരുന്ന കുടുംബത്തിന്റെ തലയിലേയ്ക്ക് ആസിഡും കോരിയൊഴിച്ചു. ഭർത്താവ് ഉപേക്ഷിച്ച്, നാല് കുരുന്ന് കുട്ടികളുമായി കഴിയുന്ന പിറവം പാമ്പാക്കൂട്ട സ്വദേശി സ്മിതയും കുട്ടികളും ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. […]

ശാന്താദേവി പുരസക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ കോഴിക്കോട്: 24 ഫ്രെയിം സൊസൈറ്റിയുടെ ആറാമത് ശാന്താദേവി പുരസ്കാരത്തിൽ മികച്ച ചലച്ചിത്ര പി ആർ ഓ – യ്ക്കുള്ള പുരസ്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി. പ്രശസ്ത നാടക, ചലച്ചിത്ര അഭിനേത്രിയായിരുന്ന ശാന്താദേവിയുടെയും ചലച്ചിത്ര പി ആർ ഓ ആയിരുന്ന ടി മോഹൻദാസിന്റെയും പേരിലുള്ള പുരസ്കാരമാണ് മികച്ച പി ആർ ഓ – യ്ക്ക് ലഭിച്ചത്. കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടൻ വിജയൻ കാരന്തൂരാണ് അജയ് തുണ്ടത്തിലിന് അവാർഡ് നൽകിയത്. ഫെഫ്ക പി ആർ ഓ […]

18 ന് ഋഷിരാജ് സിംഗ് മാന്നാനത്ത് ക്രിക്കറ്റ് കളിക്കും: സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയിൽ 18 ന് തിരിതെളിയും

സ്വന്തം ലേഖകൻ കോട്ടയം: പതിനാറാമത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേള  ജനുവരി 18, 19, 20 തീയതികളില്‍ കോട്ടയത്തു നടക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജനുവരി 19 രാവിലെ 8,30-ന് എക്‌സൈസ്-തൊഴില്‍ വകുപ്പു് മന്ത്രി റ്റി. പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.  യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും,  എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുകയും ഒരു യൂണിഫോംഡ് ഫോഴ്‌സിന് ആവശ്യമായ കായികശേഷി നിലനിര്‍ത്തുന്നതിന് പ്രോല്‍സാഹ നാര്‍ഹമായ രീതിയില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2002 മുതല്‍ […]

അയ്യപ്പഭക്തസംഗമം: ജില്ലയിൽ നിന്ന് കാൽ ലക്ഷം വിശ്വാസികൾ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആഗ്രഹം സാധ്യമാകും വരെ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജനുവരി 20നു തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പഭക്തസംഗമത്തിൽ ജില്ലയിൽ നിന്നും കാൽ ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് ശബരിമല കർമ്മസമിതി ജില്ലാ സംയോജകൻ ഡി. ശശികുമാറും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. ജില്ലയിലെ സാമുദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, തന്ത്രി മുഖ്യന്മാർ, ആചാര്യന്മാർ, സന്യാസിശ്രേഷ്ഠന്മാർ, അടക്കമുള്ളവർ സംഗമത്തിൽ പങ്കെടുക്കും.

അതിരമ്പുഴ പള്ളി പെരുന്നാൾ 19 ന്

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് 19നു കൊടിയേറും. 14 ദിവസം നീളുന്ന തിരുനാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി ഒന്നിന് എട്ടാമിടം ആചരണത്തോടെ സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ചെറിയപള്ളി ഏറ്റവും ഒടുവില്‍ പുതുക്കി നിര്‍മിച്ചതിന്റെ ശതാബ്ദി വര്‍ഷത്തെ തിരുനാള്‍ എന്ന പ്രത്യേകതയും ഈവര്‍ഷത്തെ തിരുനാളിനുണ്ട്. 19ന് രാവിലെ ഏഴിനു വികാരി ഫാ. സിറിയക് കോട്ടയില്‍ തിരുനാളിനു കൊടിയേറ്റും. അസിസ്റ്റന്റ് വികാരിമാരായ ഫാ. സോണി പള്ളിച്ചിറയില്‍, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, ഫാ. ഐബിന്‍ പകലോമറ്റം, ഫാ. സെബാസ്റ്റ്യന്‍ […]

കെ.എം ഷാജിയ്ക്ക് പിന്നാലെ കാരാട്ട് റസാഖും; എൽഡിഎഫിലും തിരഞ്ഞെടുപ്പ് റദ്ദാക്കൽ; കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയപ്പോൾ കയ്യടിച്ച സിപിഎമ്മുകാർക്ക് വൻ തിരിച്ചടി. കൊടുവള്ളി എംഎല്‍എ കാരാട്ട് അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി യുഡിഎഫ് സ്ഥാനാർത്ഥിയെ അപമാനിച്ചു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. […]

ഗുജറാത്തിനെ എറിഞ്ഞിട്ട് ചരിത്രം തിരുത്തി കേരളം: രഞ്ജി സെമിയിൽ കേരളത്തിന് എതിരാളി വിദർഭ ; കപ്പ് സ്വപ്നം കണ്ട് മലയാളിപ്പട

സ്പോട്സ് ഡെസ്ക് വയനാട്: കൃഷ്ണഗിരിയിലെ പുതുപുത്തൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൊടുങ്കാറ്റായി കേരളത്തിന്റെ പേസ് പട ആഞ്ഞടിച്ചപ്പോൾ ഗുജറാത്തിനെ കടപുഴക്കി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ സെമിയിലെത്തി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശക്തരായ ഗുജറാത്തിനെ 113 റണ്‍സിനു തകര്‍ത്താണ് കേരളത്തിന്റെ ചരിത്ര വിജയം. വെറും 81 റണ്‍സിന് ഗുജറാത്തിനെ എറിഞ്ഞു വീഴ്ത്തിയാണ് കേരളം വിജയം ആഘോഷിച്ചത് . അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും 4 വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും ചേര്‍ന്നാണ് ഗുജറാത്തിനെ കശാപ്പു ചെയ്തത്. 31.3 ഓവറിലാണ് മൂന്ന് ഇന്ത്യൻ […]

കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

സ്വന്തം ലേഖകൻ കോട്ടയം: കരിമണൽ ഖനനത്തിന് എതിരെ പൊതുരുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത്. ഗ്രീൻഫ്രട്ടേണിറ്റി, ഇൻഡ്യാ ട്രീ ഫൗണ്ടേഷൻ, കോട്ടയം പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഇപ്പോൾ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അ്്ഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മയുടെ സംഗമം ചേരും. അനധികൃത കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികൾക്ക് വേണ്ടിയും ശബ്ദമുയർത്തിക്കഴിഞ്ഞു. പ്രളയത്തിൽ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ […]

എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

സ്വന്തം ലേഖകൻ കോട്ടയം:ആത്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ‘ നാടകവായന നടക്കും.’ കാപാലിക’ എന്ന നാടകമാണ് വായിക്കപ്പെടുന്നത്. പി.ആർ ഹരിലാൽ, വിജയരാഘവൻ, എബ്രഹാം ഇട്ടിച്ചെറിയ ,ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.എൻ.എൻ പിള്ളസ്മാരക അവാർഡിനായുള്ള ഏകാങ്കനാടകങ്ങൾ തപാൽ മാർഗം ക്ഷണിക്കുന്നു. രചനകൾ – സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക മന്ദിരം, തിരുവാതുക്കൽ കോട്ടയം എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 94973 22709.