പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ തിരുവാർപ്പ് : അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യുത്വത്തിൽ ഇല്ലിക്കൽ പെട്രോൾ പമ്പിന് മുൻപിൽ നടത്തിയ പ്രതിക്ഷേധ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ ഉത്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് റൂബിചാക്കോ അദ്ധ്യക്ഷത വഹിച്ചു . വി.എ വർക്കി , സുമേഷ് കാഞ്ഞിരം , സാലിച്ചൻ മണിയാകേരി തുടങ്ങിയവർ നേത്യുത്വം നൽകി